Movie :
Recent Movies

kerala home tv show and news

Super Model - Ep - 8

ThumbnailKerala tv show and news
{[['']]}

Kanmani | Ep- 23 | Dt 06-11-13.

ThumbnailKerala tv show and news
{[['']]}

Sarayu | Ep- 126 | Dt 06-11-13

ThumbnailKerala tv show and news
{[['']]}

5 Star Thattukada Episode 82

Kerala tv show and news
{[['']]}

Super Dancer Junior 7 - Ann Mary,Free Round

Kerala tv show and news 
  • {[['']]}

    Nandhanam | Ep-167 | Dt 06-11-13

    Kerala tv show and news
    {[['']]}

    പരിശോധന: സൗദിയില്‍ ഇന്ത്യക്കാരടക്കം നാലായിരത്തിലധികം പേര്‍ പിടിയില്‍


    mangalam malayalam online newspaper

    ജിദ്ദ: സൗദി അറേബ്യയില്‍ അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും പദവി ശരിയാക്കുന്നതിനു നല്‍കിയ സമയപരിധി കഴിഞ്ഞതോടെ ആരംഭിച്ച പരിശോധനയില്‍ ഇന്ത്യക്കാരടക്കം നാലായിരത്തിലധികം പേര്‍ പിടിയിലായി. ജിദ്ദയിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്‌; 3918 പേര്‍. ദമാം, അല്‍ കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍ എന്നിവടങ്ങളില്‍ 379 പേരെ സുരക്ഷാവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടി. യെമന്‍, സിറിയ, സുഡാന്‍, പാകിസ്‌താന്‍, ബംഗ്ലാദേശ്‌, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു പിടിയിലായവരില്‍ ഏറെയും. ജിദ്ദയിലെ കന്ധ്രറ പാലത്തിനടിയില്‍ രേഖകള്‍ ഇല്ലാതെ കഴിഞ്ഞിരുന്ന ഇന്ത്യക്കാരും പിടിയിലായവരില്‍ ഉള്‍പ്പെടും.
    സ്‌പോണ്‍സര്‍ഷിപ്പിനു പുറത്തു പോയി ജോലിചെയ്യുകയോ സ്‌പോണ്‍സറില്‍നിന്ന്‌ ഒളിച്ചോടി സ്വന്തമായി ജോലിനോക്കുകയോ ചെയ്യുന്ന ഒരാളും രാജ്യത്തുണ്ടാകാന്‍ പാടിെല്ലന്ന ലക്ഷ്യത്തോടെയാണു ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ഇന്നു മുതല്‍ പോലീസിന്റെ സഹായത്തോടെയാകും കര്‍ശനപരിശോധന. സ്‌ഥാപനങ്ങളിലും തൊഴിലിടങ്ങളിലും കയറി വിശദമായ പരിശോധനയ്‌ക്കാണു തൊഴില്‍മന്ത്രാലയം തയാറെടുക്കുന്നത്‌. പിടിക്കപ്പെട്ടാല്‍ നാടുകടത്തുകയും ശിക്ഷിക്കുകയും ചെയ്യും. വിരലടയാളം രേഖപ്പെടുത്തിയാകും നാടുകടത്തുക. അവര്‍ക്കു സൗദിയിലേക്കു തിരികെ വരാനാകില്ല. വീടുകളില്‍ കയറി പരിശോധന നടത്തില്ലെന്നു മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്‌. മൂന്നു തരത്തിലുള്ള പരിശോധനാ വിഭാഗങ്ങളെയാണു ചുമതലപെടുത്തിയിരിക്കുന്നതെന്നു മന്ത്രാലയ വക്‌താവ്‌ അല്‍ അനസി പറഞ്ഞു. ഒന്നാമത്തെ വിഭാഗം ഇഖാമ (താമസാനുമതി രേഖ) ഇല്ലാത്തവരെയും അനധികൃതതാമസക്കാരെയും പിടികൂടും.
    രണ്ടാമത്തെ വിഭാഗം തൊഴില്‍ സ്‌ഥാപനങ്ങളില്‍ കയറി പരിശോധന നടത്തും. ഗവര്‍ണറേറ്റുകളിലെ സൗദിവല്‍കരണ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പരിശോധനാസംഘത്തിലും മന്ത്രാലയപ്രതിനിധികള്‍ ഉണ്ടാകും.പരിശോധനയില്‍ പിടികൂടുന്നവരെ പാര്‍പ്പിക്കാന്‍ ജിദ്ദയ്‌ക്കും മക്കയ്‌ക്കും മധ്യേ ശുമൈസിയില്‍ പുതിയ ജയില്‍ തുറന്നിട്ടുണ്ട്‌. 30,000 ത്തിലധികം ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്‌. സുരക്ഷാ വകുപ്പുകളുടെയും പാസ്‌പോര്‍ട്ട്‌ വിഭാഗത്തിന്റെയും ശാഖകള്‍, കോണ്‍സുലേറ്റ്‌ ഓഫീസുകള്‍, കോടതി, ട്രാവല്‍ എജന്‍സി, ഹെല്‍ത്ത്‌ സെന്റര്‍, വിരലടയാള രജിസ്‌ട്രേഷന്‍ കേന്ദ്രം എന്നിവ പുതിയ കേന്ദ്രത്തിലുണ്ട്‌.
     
    {[['']]}

    1 Surya Singer Dt 05-11-13

    Thumbnail
    {[['']]}

    Penmanasu | Ep- 65 | Dt 05-11-13

    ThumbnailKerala tv show and news
    {[['']]}

    Parasparam I പരസ്പരം : Episode 80 05-11-13

    ThumbnailKerala tv show and news
    {[['']]}

    Women Auto Taxi in Cochin

    ThumbnailKerala tv show and news
    {[['']]}

    ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

     സ്ത്രീകള്‍ക്ക് പ്രിയമേറുന്ന ഒന്നാണ് ആഭരണങ്ങള്‍. ധാരാളം പണം ഇതില്‍ നിക്ഷേപിയ്ക്കുന്നവരുമുണ്ട്. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ തിളക്കുമുള്ളവയാകും. എന്നാല്‍ കാലക്രമേണ ഉപയോഗത്തിലൂടെ ഇവയുടെ നിറം മങ്ങും. ഇതില്‍ അഴുക്കാകും. സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ ഇവയുടെ തിളക്കവും ഭംഗിയുമെല്ലാം നില നിര്‍ത്താന്‍ സാധിയ്ക്കും. എന്നാല്‍ ഇവ വൃത്തിയാക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. കല്ലും മുത്തും പതിപ്പിച്ചവയാണെങ്കില്‍ പ്രത്യേകിച്ചും. ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

    1)_ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍. വിനെഗറില്‍ മുക്കിയ തുണി കൊണ്ട് ഇവ തുടയ്ക്കാം.

    2)  അലുമിനിയം ഫോയില്‍, ബ്ലീച്ച് അലുമിനിയം ഫോയിലില്‍ ഒരു സ്പൂണ്‍ ബ്ലീച്ച് ഇട്ട് ഇതില്‍ വെള്ളി ആഭരണങ്ങള്‍ ഇട്ട് അര മണിക്കൂര്‍ പൊതിഞ്ഞു വയ്ക്കുക. ഇത് പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകി വൃത്തിയാക്കാം.

    3)  അമോണിയ അമോണിയ ചേര്‍ത്ത വെള്ളത്തില്‍ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ 10 മിനിറ്റ് ഇട്ടു വയ്ക്കണം. പിന്നീട് ഇത് വെള്ളത്തില്‍ കഴുകി തുടയ്ക്കുക.
    4) പേസ്റ്റ്‌ അല്‍പം പേസ്റ്റെടുത്ത് വെള്ളിആഭരണങ്ങള്‍ ബ്രഷ് ചെയ്യണം. ഇത് അള്‍പം കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക.

    5) കെച്ചപ്പ് കല്ലു പിടിപ്പിച്ച ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ കെച്ചപ്പ് ഉപയോഗിക്കാം. കെച്ചപ്പ് പുരട്ടി പതുക്കെ ഉരസുക. പിന്നീട് കഴുകുക. ആഭരണങ്ങളിലെ കല്ല്ു തിളങ്ങും.

     6) ഡിഷ് വാഷിംഗ് ലിക്വിഡുകള്‍ പാത്രം കഴുകുന്ന ഡിഷ് വാഷിംഗ് ലിക്വിഡുകള്‍ ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. ഇവ ഒഴിച്ച് ആഭരണങ്ങള്‍ കഴുകണം. എന്നാല്‍ ഇത് വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ ചെയ്യാവൂ.

    {[['']]}
     
    Support : Creating Website | Johny Template | Mas Template
    Copyright © 2011. keralatva.blogspot.com - All Rights Reserved
    Template Created by Creating Website Published by Mas Template
    Proudly powered by Blogger