Kerala tv show and newsകോട്ടയം: ബിജു രാധാകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ തള്ളിക്കളയുകയാണല്ലോ ഇപ്പോള്‍ സരിതയുടെ പതിവ്. ബിജു ആണെങ്കില്‍ തിരിച്ചും. ഇതിനിടെ ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആയി അയച്ച കത്ത് പുറത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഉടന്‍ തന്നെ സരിതയുടെ മറുപടിയും വന്നു.
ഒരു ജനപ്രതിനിധിയും പൗരനും തമ്മിലുള്ള ബന്ധം മാത്രമേ താനും മുന്‍മന്ത്രി ഗണേഷ് കുമാറും തമ്മില്‍ ഉള്ളൂ എന്നാണ് സരിത കഴിഞ്ഞ ദിവസം പറഞ്ഞത്. സോളാര്‍ സരംഭം തകരാന്‍ കാരണം ബിജു രാധാകൃഷ്ണന്‍ മാത്രമാണെന്നും സരിത ആരോപിച്ചു.
ഞാനും ഗണേഷും തമ്മില്‍...സരിതക്ക് പറയാനുള്ളത്
ടീം സോളാറിന് പറ്റിയ പ്രശ്‌നം പണം വക മാറ്റി ചെലവഴിച്ചതാണ്. ബിജു അങ്ങനെ ചെയ്തതുകൊണ്ടാണ് കമ്പനി തകര്‍ന്നത്. അതിന് കാരണം ഗണേഷ് കുമാറോ കെസി വേണു ഗോപാലോ അല്ല. ശാലു മേനോന് ലക്ഷങ്ങള്‍ ചെലവാക്കി വീട് വച്ച് നല്‍കിയത് ഗണേഷ് കുമാര്‍ അല്ല, കെസി വേണു ഗോപാലും അല്ല. പണം വകമാറ്റി ചെലവഴിച്ചത് മുഴുവന്‍ ബിജു ആണ്.... സരിതയുടെ ആരോപണങ്ങള്‍ ഇങ്ങനെ നീളുന്നു.
താനും ശാലുവും തമ്മിലുള്ള ബന്ധമല്ല സരിതയുമായി തെറ്റാന്‍ കാരണം എന്നായിരുന്നു ബിജുവിന്റെ കത്തില്‍ പറഞ്ഞിരുന്നത്. ഗണേഷ് കുമാറും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധമായിരുന്നു പ്രശ്‌നം എന്നും ബിജു വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടേതടക്കമുള്ള ദൃശ്യങ്ങള്‍ താന്‍ സരിതയെ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല എന്നാണ് ബിജുവിന്റെ കത്തില്‍ പറയുന്നത്. എല്ലാം സരിത തന്നെ ഉണ്ടാക്കിയതാണ്. അറസ്റ്റിന് രണ്ടാഴ്ച മുമ്പാണ് ഇവ തനിക്ക് കൈമാറിയതെന്നും ബിജു പറയുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ സരിത നിഷേധി
Face book news,
FUNNY,
NEWs,
{[['

']]}