Posted by Unknown
Posted on Monday, December 02, 2013
with No comments
Kerala tv show and newsബാരാക്ക്പൂര്‍: മദ്ധ്യവയസ്‌ക സ്വന്തം കുഞ്ഞിനെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ദേവിയ്ക്ക് ബലി നല്‍കുന്നതിനാണ് 16മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. സീല്‍ദാഹ്-റാണഘട്ട് മേഖലയിലാണ് സംഭവം. ഡിസംബര്‍ 2 തിങ്കളാഴ്ച രാവിലെയാണ് സ്ത്രീ കുഞ്ഞിന വെലിച്ചെറിഞ്ഞത്. സ്ത്രീയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10.30യോടെയാണ് യാത്രക്കാരെ ഞെട്ടിച്ച് കൊണ്ട് സ്ത്രീ പിഞ്ച് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. ഹലിസാഹറിലേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍. വാതിലിനടുത്ത് നിന്ന സ്ത്രീ പെട്ടന്ന് കുഞ്ഞിനെ പാളത്തിലേയ്ക്ക് വലിച്ചെറിയിയുകയായിരുന്നു. യാത്രക്കാന്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പാളത്തനിടുത്ത് കുറ്റിക്കാട്ടിലേയ്ക്ക് വീണ കുഞ്ഞിനെ സമീപത്ത് ചേരിയില്‍ താമസിയ്ക്കുന്നവരാണ് രക്ഷിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് നൈഹാട്ടി സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. പൂര്‍ണിമ സാഹ എന്നാണ് സ്ത്രീയുടെ പേര്. യാത്രക്കാരും പൊലീസും ചോദിച്ചപ്പോള്‍ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് തന്നോട് കുഞ്ഞിനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു സ്ത്രീയുടെ മറുപടി. ആവര്‍ത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സ്ത്രീ ഇക്കാര്യം തന്നെ പറഞ്ഞ് കൊണ്ടേയിരുന്നു. നൈഹാട്ടി, ഹലിസാഹര്‍ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ബാര്‍ദ പാലത്തിനടുത്താണ് സംഭവം നടക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൃഷ്ണ സാഹ സുഭാസ് പാലിയിലാണ് താമസം. ഇയാള്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. ഒന്‍പതാം കഌസില്‍ പഠിയ്ക്കുന്ന മറ്റൊരു മകള്‍ കൂടി സ്ത്രീയ്ക്കുണ്ട്. ഇവര്‍ മാനസികരോഗിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Posted by Unknown
Posted on Monday, December 02, 2013
with No comments
Kerala tv show and newsതിരുവനന്തപുരം: പെണ്ണുങ്ങള്‍ വഴക്കിടാന്‍ തുങ്ങിയാല്‍ പിന്നെ അവിടെ ആണ് മാറിനില്‍ക്കും എന്ന് പഴമക്കാര്‍ പറയും. എന്നാല്‍ പിരിഷ്‌കൃത സമൂഹത്തില്‍ അതിനല്‍പം മാറ്റം വന്നെന്നായിരുന്നു വിശ്വാസം. എവിടെ മാറാന്‍? രണ്ട് വനിതാ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ തമ്മില്‍ തല്ല് മര്‍ദ്ദനകേസ് വരെ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ബയോ കെമിസ്ട്രി വിഭാഗം ഡോക്ടര്‍ സബൂറ ബീഗമും ഡോക്ടര്‍ മിനി മേരി മാമനും തമ്മിലാണ് അടിപടി. വകുപ്പ് മേധാവി സ്ഥനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. രാവിലെ കാബിനിലെത്തിയ തന്നെ ഡോ. മിനി മേരി മാമന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഡോ. സബൂറ ബീഗം പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് മിനി മേരി മാമന്‍ പറയുന്നത്. സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ ഡോ. സബൂര്‍ ബീഗം സമ്മതിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്തായാലും പൊലീസ് കേസെടുത്തിട്ടു