Kerala tv show and newsകൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിയ്ക്ക് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സിബിഐ താരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൈഥിലി ഡിസംബര്‍ 10ന് ചൊവ്വാഴ്ചതന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ മൈഥിലിയെ ചോദ്യം ചെയ്യുന്നത്. ഫായിസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ മൈഥിലിയും ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മുമ്പേ കസ്റ്റംസ് ചോദ്യം ചെയ്ത സമയത്ത് നടി മൈഥിലിയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് താനാണ് എന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ ഫായിസ് പറഞ്ഞിരുന്നു.
{[['']]}