Movie :
Recent Movies

kerala home tv show and news

യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്ന് സരിത; റിമാന്‍ഡ് 15 വരെ നീട്ടി

mangalam malayalam online newspaper






Kerala tv show and newsതിരുവനന്തപുരം: സോളാര്‍ കേസില്‍ തന്നെ രക്ഷപ്പെടുത്താമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. ഇത് ഭീഷണിയല്ല, മടുത്തിട്ടാണെന്നും സരിത പറഞ്ഞു. തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം അട്ടകുളങ്ങര ജയിലിലേക്ക് തിരികെ കൊണ്ടുപോകവേയാണ് മാധ്യമങ്ങളോട് സരിത ഇക്കാര്യം പറഞ്ഞത്. യുഡിഎഫിലെ ഒരു ഉന്നതന്റെ ഇടപെടല്‍ മൂലമാണ് സരിത മജിസ്‌ട്രേറ്റിനോട് ഉന്നതരുടെ പേരുകള്‍ പറയാതിരുന്നതെന്നും വൈകാതെ തുറന്നുപറയേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം സരിതയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു. അതേസമയം, സരിതയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെ നീട്ടി. തിരുവനന്തപുരം സ്വദേശി ടി.സി മാത്യൂവില്‍ നിന്നു പണം തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്. ഇതുള്‍പ്പെടെ രണ്ടു കേസുകളില്‍ കൂടിയാണ് സരിതയ്ക്ക് ഇനി ജാമ്യം ലഭിക്കാനുള്ളത്. 
{[['']]}

പരസ്‌ത്രീബന്ധക്കാരെ പിടികൂടാം!

mangalam malayalam online newspaper














ജീവിത പങ്കാളിയെ വിശ്വസിക്കാന്‍ കൊളളില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ? മിക്ക സ്‌ത്രീകളും ഭര്‍ത്താക്കന്‍മാരില്‍ നിന്നോ കാമുകന്‍മാരില്‍ നിന്നോ വഞ്ചന നേരിടേണ്ടി വരുന്നവരാണ്‌. അറുപത്‌ ശതമാനത്തോളം പുരുഷന്‍മാര്‍ പരസ്‌ത്രീബന്ധം പുലര്‍ത്തുന്നതിലൂടെ ജീവിതപങ്കാളിയെ വഞ്ചിക്കുന്നവരാണെന്നാണ്‌ അടുത്തിടെ ഒരു വിദേശ മാധ്യമം പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്‌. അതായത്‌ പത്തില്‍ ആറ്‌ പേര്‍ പങ്കാളിയെ വഞ്ചിക്കുന്നു. നാല്‌ പേര്‍ അവരോട്‌ വിശ്വസ്‌തത പുലര്‍ത്തുന്നു. എന്നാല്‍, ഇത്തരം വഞ്ചകരെ തിരിച്ചറിയാന്‍ എളുപ്പമാണ്‌! മൂന്ന്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രണയവഞ്ചകരെ കൈയോടെ പിടികൂടാം. ഒന്നാമതായി, പുരുഷ പങ്കാളി എന്തിനും ഏതിനും രഹസ്യം സൂക്ഷിക്കുന്നയാളാണോയെന്ന്‌ നീരീക്ഷിക്കുക. രണ്ട്‌ ട്രാക്കിലൂടെ പോകുന്നവര്‍ക്കാണല്ലോ രഹസ്യം സൂക്ഷിക്കേണ്ടത്‌. സ്വന്തം ജീവിതത്തെ കുറിച്ച്‌ ഏറെയൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, രഹസ്യാത്മകത സൂക്ഷിക്കുന്ന ഒരാള്‍ മിക്കവാറും വഞ്ചകരുടെ പട്ടികയില്‍ പെടും. രണ്ടാമതായി, പങ്കാളി സ്വാര്‍ഥമതിയാണോ എന്ന്‌ മനസ്സിലാക്കുക. ഇത്തരക്കാരെ തിരിച്ചറിയാന്‍ എളുപ്പമാണ്‌. തന്റെ കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവനെ സൂക്ഷിക്കണം. നിങ്ങളെ കുറിച്ച്‌ ചിന്തിക്കാത്തയാളില്‍ നിന്ന്‌ എത്രയും വേഗം രക്ഷപെടുകയേ വഴിയുളളൂ. അവസാനമായി, പങ്കാളിയുടെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടോയെന്ന്‌ ശ്രദ്ധിക്കുക. താമസിച്ചെത്തുക, ജോലിസമയം കൂടിയെന്നും മറ്റുമുളള ഒഴിവുകഴിവുകള്‍ പറയുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍, നിങ്ങളുടെ ലൈംഗിക ജീവിതം തകരുന്നതാണ്‌ വഞ്ചനയുടെ ഏറ്റവും വലിയ ലക്ഷണം. പങ്കാളിക്ക്‌ നിങ്ങളിലുളള താല്‍പര്യം ഇല്ലാതാവുന്നതാണ്‌ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ട സാഹചര്യം. ചതിവു പറ്റാതിരിക്കാന്‍ വിവേകത്തോടെ ചിന്തിക്കുക. ബന്ധം ആരംഭിക്കും മുമ്പ്‌ പങ്കാളിയെ വിലയിരുത്തുക.  


{[['']]}

രഹസ്യം ചോര്‍ത്താന്‍ കോണ്‍ഗ്രസിലെ ഉന്നതനേതാവ്‌ തന്നെ ചാരവൃത്തിക്ക്‌ ഉപയോഗിച്ചതായി സരിത എസ്‌.

mangalam malayalam online newspaper













Kerala tv show and newsപത്തനംതിട്ട: ഐ ഗ്രൂപ്പിന്റെ രഹസ്യം ചോര്‍ത്താന്‍ കോണ്‍ഗ്രസിലെ ഉന്നതനേതാവ്‌ തന്നെ ചാരവൃത്തിക്ക്‌ ഉപയോഗിച്ചതായി സരിത എസ്‌. നായരുടെ 28 പേജുള്ള രഹസ്യമൊഴിയില്‍ പരാമര്‍ശം. ഇനിയും പുറംലോകം കാണാത്ത മൊഴിപ്പകര്‍പ്പ്‌ യു.ഡി.എഫ്‌. ഘടകകക്ഷി ഉന്നതന്റെ പക്കല്‍ സുരക്ഷിതമാണ്‌. ഞെട്ടിക്കുന്ന വിവരങ്ങളാണു മൊഴിപ്പകര്‍പ്പിലുള്ളത്‌. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ കരുനീക്കങ്ങള്‍ മനസിലാക്കാനുമാണു കോണ്‍ഗ്രസ്‌ ഉന്നതന്‍ സരിതയെ ചാരവൃത്തിക്കു നിയമിച്ചതെന്നു മൊഴിപ്പകര്‍പ്പു വ്യക്‌തമാക്കുന്നു. ഇതിനായി ചെന്നിത്തലയുടെ, ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ പ്രതീഷുമായി താന്‍ പലകുറി സമ്പര്‍ക്കം പുലര്‍ത്തിയെന്നും സരിത വെളിപ്പെടുത്തുന്നു. ചിലപ്പോഴെല്ലാം ഡല്‍ഹിയിലേക്കു പോയും പലപ്പോഴും ഫോണിലൂടെയുമായിരുന്നു വിവരങ്ങള്‍ അറിഞ്ഞിരുന്നത്‌. ആഭ്യന്തരമന്ത്രിപദത്തിനായി ചെന്നിത്തല ഡല്‍ഹിയില്‍ നടത്തുന്ന നീക്കങ്ങള്‍ എന്തെല്ലാമാണെന്ന്‌ അറിയുകയായിരുന്നു ലക്ഷ്യം. പ്രതീഷില്‍നിന്ന്‌ അറിയുന്ന വിവരങ്ങള്‍ ജോപ്പന്‍വഴിയാണു കോണ്‍ഗ്രസ്‌ ഉന്നതനു കൈമാറിയിരുന്നത്‌. സരിതക്കേസില്‍ ജോപ്പന്‍ ബലിയാടാകുകയായിരുന്നെന്നും മൊഴിയില്‍ വെളിപ്പെടുത്തുന്നുണ്ട്‌. ഐ ഗ്രൂപ്പ്‌ ഉന്നതരുമായിട്ടായിരുന്നു സരിതയുടെ ബന്ധങ്ങള്‍ ഏറെയും. ചാരവൃത്തിതന്നെയായിരുന്നു ലക്ഷ്യം. വിലപ്പെട്ട വിവരങ്ങളാണു കോണ്‍ഗ്രസ്‌ ഉന്നതനു സരിത കൈമാറിയത്‌. ഉന്നതനുമായി തനിക്ക്‌ അടുത്ത ബന്ധമായിരുന്നെന്നും സൗരോര്‍ജപദ്ധതിക്കായി ശ്രീധരന്‍നായര്‍ക്കൊപ്പമാണ്‌ അദ്ദേഹത്തെ കണ്ടതെന്നും സരിത മൊഴിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഉന്നതന്റെ കുടുംബവുമായി സരിതയ്‌ക്ക്‌ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും മൊഴി വെളിവാക്കുന്നു. പല തവണ വീട്ടില്‍ പോയിട്ടുണ്ട്‌. ആന്റിയുമായി അടുത്ത പരിചയമാണുള്ളത്‌. കുടുംബകാര്യങ്ങള്‍വരെ അവര്‍ പങ്കിട്ടിരുന്നു-സരിതയുടെ മൊഴി വ്യക്‌തമാക്കുന്നു. കേരളാ കോണ്‍ഗ്രസിലെ ഒരു നേതാവിന്റെ മകന്‍, തന്നെ ശാരീരികമായി ഉപയോഗിച്ചെന്നും ഡല്‍ഹിയിലേക്കു പലകുറി ക്ഷണിച്ചെന്നും സരിത പറയുന്നുണ്ട്‌. സരിതയുമായി അടുത്തിടപെട്ട, കേരളാ കോണ്‍ഗ്രസിലെ മറ്റൊരു മുന്‍ മന്ത്രിയുടെ പേരും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ഇടയ്‌ക്ക്‌ ഫോണ്‍ സംഭാഷണവും ഉണ്ടായിരുന്നു. മറ്റൊരു മന്ത്രിക്കുവേണ്ടി രണ്ടു തവണ ബംഗളുരുവിലേക്കു പറന്നു. കിംഗ്‌ സ്യൂട്ട്‌ എന്ന ഹോട്ടലിലായിരുന്നു താമസം. അദ്ദേഹം പല കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു. എല്ലാ വിവരങ്ങളും ജോപ്പനു കൈമാറി സരിത വിശ്വസ്‌തത കാട്ടുകയും ചെയ്‌തു. രാത്രിയില്‍ മന്ത്രിയുടെ മൊബൈല്‍ഫോണ്‍ സന്ദേശം വരുന്നതു പതിവായിരുന്നു. 9061133333 എന്ന മൊബൈല്‍ നമ്പരില്‍നിന്നായിരുന്നു മിക്ക വിളികളും. ഈ ഫോണ്‍ നമ്പറിനെപ്പറ്റി അറിയാവുന്നതു തനിക്കു മാത്രമായിരുന്നെന്നും സരിത പറയുന്നു. പത്തനംതിട്ടയിലെ പ്രമാടത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണു മന്ത്രിയുമായി സരിത ആദ്യം അടുത്തത്‌. സ്‌റ്റേഡിയത്തിലുള്ള മുറിയില്‍ ഇരുവരും ഏറെനേരം ചെലവഴിച്ചു. മറ്റൊരു യുവമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായും കൂടുതല്‍ അടുത്തു. ഐ ഗ്രൂപ്പിന്റെ രഹസ്യം മാത്രമല്ല, തന്റെ കുടുംബരഹസ്യംവരെ യുവമന്ത്രി പറഞ്ഞതായി സരിത വെളിപ്പെടുത്തുന്നു. എ ഗ്രൂപ്പില്‍നിന്നു മുഖംതിരിച്ച ഒരു മന്ത്രിയുമായും അടുപ്പമുണ്ടായിരുന്നു. പക്ഷേ, ആ അടുപ്പത്തിനു കുറച്ച്‌ അകലമുണ്ടായിരുന്നെന്നാണു സരിതയുടെ മൊഴി. സുമുഖനായ ഒരു ഡല്‍ഹി മലയാളി നേതാവാണു മറ്റൊരു അടുപ്പക്കാരന്‍. അദ്ദേഹത്തോടൊപ്പം ഡല്‍ഹിയില്‍ പലതവണ ചുറ്റിക്കറങ്ങി. രണ്ട്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍, നിരവധി പോലീസുകാര്‍ എന്നിവരുമായുള്ള അടുപ്പവും സരിത മൊഴിയില്‍ വെളിപ്പെടുത്തുന്നു. മൊഴിപകര്‍പ്പ്‌ താന്‍ നശിപ്പിച്ചതായാണു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയിരുന്നത്‌. എന്നാല്‍, അതു കളവാണെന്നും അടുത്തിടെയാണ്‌ ഇതു ഘടകകക്ഷി ഉന്നതന്റെ പക്കല്‍ എത്തിച്ചേര്‍ന്നതെന്നും അറിയുന്നു. എറണാകുളത്തുനിന്നു ദേശീയപാതയിലൂടെ ഘടകകക്ഷി നേതാവിന്റെ ബന്ധുവും ഫെനി ബാലകൃഷ്‌ണനും ഒരുമിച്ചു യാത്രചെയ്‌തിരുന്നു. ഫെനിയുടെ ഫോണ്‍ വിളികള്‍ നിരീക്ഷിച്ച ആഭ്യന്തരവകുപ്പ്‌ അദ്ദേഹത്തിന്റെ സഞ്ചാരപാത വൈകാതെ കണ്ടെത്തി. ഈ യാത്രയ്‌ക്കിടയിലാണു രഹസ്യമൊഴിപ്പകര്‍പ്പു കൈമാറിയതെന്നും സൂചനയുണ്ട്‌. 

{[['']]}

Amma I അമ്മ Episode 550 01-01-14

Kerala tv show and newsThumbnail

x

{[['']]}

Sthreedhanam I സ്ത്രീധനം Episode 422 01-01-14

Thumbnail

Kerala tv show and news

{[['']]}

പുലിവാല്‌ പിടിച്ച ഭർത്താവും പരമ്പരയിലെ നായികമാരും Part 02

Thumbnail

Kerala tv show and news

{[['']]}

Parasparam I പരസ്പരം Episode 128 01-01-13

ThumbnailKerala tv show and news

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 762 01-01-14


Kerala tv show and news

{[['']]}

Amala 1 1 2014,1 January 2013

Thumbnail

Kerala tv show and news

{[['']]}

Amala 1 1 2014,1 January 2013

Thumbnail

Kerala tv show and news

{[['']]}

Pattusaree 1-1-2014,1 January 2013

Thumbnail

Kerala tv show and news

{[['']]}

Oru Penninte Kadha 1 1 2014,1 January 2013

ThumbnailKerala tv show and newsOru Penninte Kadha 1 1 2014,1 January 2013

 

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger