
Kerala tv show and news
തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്നെ രക്ഷപ്പെടുത്താമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. ഇത് ഭീഷണിയല്ല, മടുത്തിട്ടാണെന്നും സരിത പറഞ്ഞു. തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം അട്ടകുളങ്ങര ജയിലിലേക്ക് തിരികെ കൊണ്ടുപോകവേയാണ് മാധ്യമങ്ങളോട് സരിത ഇക്കാര്യം പറഞ്ഞത്. യുഡിഎഫിലെ ഒരു ഉന്നതന്റെ ഇടപെടല്‍ മൂലമാണ് സരിത മജിസ്‌ട്രേറ്റിനോട് ഉന്നതരുടെ പേരുകള്‍ പറയാതിരുന്നതെന്നും വൈകാതെ തുറന്നുപറയേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം സരിതയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു. അതേസമയം, സരിതയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെ നീട്ടി. തിരുവനന്തപുരം സ്വദേശി ടി.സി മാത്യൂവില്‍ നിന്നു പണം തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്. ഇതുള്‍പ്പെടെ രണ്ടു കേസുകളില്‍ കൂടിയാണ് സരിതയ്ക്ക് ഇനി ജാമ്യം ലഭിക്കാനുള്ളത്.
Face book news,
FUNNY,
NEWs,
{[['

']]}