Posted by Unknown
Posted on Monday, January 06, 2014
with No comments
ജിദ്ദ: ജിദ്ദയില്‍ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ ആകാശത്തുനിന്നും താഴേയ്ക്ക് വീണു. മുഷ് റെഫയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. മനുഷ്യന്റെ ശരീരഭാഗങ്ങള്‍ ആകാശത്തു നിന്ന് താഴേയ്ക്ക് വീഴുന്നത് കണ്ടയാള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതെങ്കിലും വ്യക്തിയുടെ ശരീര അവശിഷ്ടങ്ങളാകാം ഇതെന്നും രാജ്യം വിടാനായ് ലാന്റിംഗ് ഗിയറില്‍ കയറിപറ്റി രക്ഷപെടാന്‍ നേരത്താകാം ഈ അപകടം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
സുരക്ഷ പാളിച്ചകളുള്ള എയര്‍പോര്‍ട്ടുകളില്‍ ഇത്തരം രക്ഷപെടലുകള്‍ പതിവാണെന്നും പൊലീസ് പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.