Kerala tv show and news
ലണ്ടന്‍: 20 ബ്രിട്ടീഷുകാരില്‍ ഒരാളെങ്കിലും സ്വന്തം പങ്കാളിയെ ചതിക്കുന്നതായി പഠനം. വിദേശത്ത് ഹോളിഡേയ്ക്ക് പോകുമ്പോള്‍ പോലും ബ്രിട്ടീഷുകാര്‍ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നുണ്ടെന്നും 20 ബ്രിട്ടീഷുകാരില്‍ ഒരാളെങ്കില്‍ അത്തരക്കാരാണെന്നും പഠനം പറയുന്നു. പങ്കാളിയെ ചതിച്ച മറ്റൊരാളുമായി ബന്ധം പുലര്‍ത്താന്‍ ഏറ്റവും അധികം പ്രലോഭിക്കപ്പെടുന്നത് മെഡിറ്ററേനിയന്‍ ദ്വീപായ ഇബിസയിലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെടുകയുണ്ടായി. പങ്കാളിയുമായി തല്ലിപ്പിരിയുന്ന കാര്യത്തിലും ഇബിസയാണ് മുന്നിലെന്നും വഴക്കിട്ട് പിരിയുന്നവരില്‍ 48 ശതമാനവും ഇവിടെ വച്ചാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
തകര്‍ന്ന ഹൃദയങ്ങളെ കൂട്ടിയിണക്കാനുള്ള കേന്ദ്രം, താലികെട്ടാനുള്ള മികച്ചയിടം തുടങ്ങിയ വിശേഷണങ്ങളും ഇബിസയ്ക്കുണ്ട്. അതേസമയം പങ്കാളിയോട് വിശ്വസ്തത കാണിക്കാത്തവരില്‍ 3 ശതമാനം പേര്‍ പറയുന്നത് തങ്ങള്‍ ഇത്തരത്തിലുള്ള കണക്ക് എടുക്കാറില്ലെന്നും ഈ വേലിചാട്ടങ്ങള്‍ പതിവാണെന്നുമാണ്.
{[['']]}