വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പ സൂപ്പര്‍മാന്‍. അനീതിക്കെതിരെ പോരാടുന്ന സൂപ്പര്‍മാനായി ഫ്രാന്‍സീസ് മാര്‍പാപ്പയെ ചിത്രീകരിച്ചുള്ള അജ്ഞാതന്റെ ചുവര്‍ ചിത്രം വത്തിക്കാന്‍ ട്വീറ്റ് ചെയ്തു. റോമിലെ തെരുവില്‍ ആരോ വരച്ച ഒരു ചുവര്‍ ചിത്രമാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്കായി ഷെയര്‍ ചെയ്തത്. മുഷ്ടി ചുരുട്ടി വായുവില്‍ കുതിക്കുന്ന സൂപ്പര്‍മാനായിട്ടാണ് മാര്‍പാപ്പയെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൂല്യങ്ങള്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ വലോറെസ എന്ന എഴുതിയ ഒരു കറുത്ത ബാഗും മാര്‍പാപ്പയുടെ കൈയിലുണ്ട്. വത്തിക്കാനില്‍ സോഷ്യല്‍ മീഡിയായുടെ ചുമതല വഹിക്കുന്ന പൊട്ടെന്‍ഷ്യല്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്യൂണിക്കേഷന്‍സ് ഫ്രം ദി ഹോളി സീ ആണ് മാര്‍പാപ്പയുടെ ഈ ചുവര്‍ ചിത്രം ട്വിറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററില്‍ സ്വന്തം അക്കൌണ്ടില്‍ സജീവമായ ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് ഒരു കോടിയോളം ഫോളോവേഴ്സാണ് ഉള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് ആശീര്‍വദിക്കുന്നതും കഥകളിലൂടെയും ഫലിതങ്ങളിലൂടെയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതുമായ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ശൈലിയാണ് ജനതകളുടെ ഇടയില്‍ അദേഹത്തെ പ്രിയങ്കരനാക്കിയത്.
{[['
']]}
']]}
Kerala tv show and news
Kerala tv show and news





