Kerala tv show and newsബീജിങ്: ഒരു ചൈനക്കാരി വസ്ത്രം തുന്നുന്നത് സ്വന്തം മുടി കൊണ്ട്. ചൈനയിലെ ഒരു റിട്ടയേര്‍ഡ് ടീച്ചറായ സിയാങ് റെന്‍ക്സിയാന്‍ ആണ് മുടികൊണ്ട് വസ്ത്രം തുന്നാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്. ഇവര്‍ ഉടുപ്പും തൊപ്പിയുമൊക്കെ തുന്നുന്നത് സ്വന്തം മുടിയിഴകള്‍ കൊണ്ടാണ്. ചോങ് ക്വിന്‍ സ്വദേശിനിയായ സിയാങ് റെന്‍ക്സിയാന്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്. മുടികൊണ്ട് വസ്ത്രം നിര്‍മ്മിച്ചു നല്‍കാന്‍ ഇവരെ ഇപ്പോള്‍ നിരവധി പേരാണ് സമീപിച്ചിരിക്കുന്നത്. തന്റെ ഹെയര്‍ബ്രഷില്‍ ഇരുന്ന മുടികള്‍ മുപ്പത്തിനാലാം വയസുമുതല്‍ താന്‍ ശേഖരിച്ചു വച്ചിരുന്നെന്നും 11 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ ഒരു കാര്‍ഡിഗാന്‍ ഉടുപ്പും ഒരു തൊപ്പിയും ഈ മുടികള്‍ കൊണ്ടുണ്ടാക്കുകയായിരുന്നെന്നും സിയാന്‍ റെന്‍ക്സിയാന്‍ പറഞ്ഞു.
വസ്ത്രത്തിന് കറുപ്പ് നിറമാണ്. എന്നാല്‍ ആരും പറയില്ല ഇത് മുടികൊണ്ട് നിര്‍മ്മിച്ചതാണെന്നെന്ന് ഇവര്‍ വ്യക്തമാക്കി. പട്ടുനൂല്‍ കണ്ടുപിടിച്ച ശേഷം അത് ഉപയോഗിച്ച് വസ്ത്രം നിര്‍മ്മിക്കാമെന്ന് ലോകത്തിന് കാട്ടികൊടുത്തത് ചൈനക്കാര്‍ തന്നെയായിരുന്നു.
{[['']]}