Movie :
Recent Movies

kerala home tv show and news

ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട് കണ്ടാല്‍ കണ്ണെടുക്കില്ല,!!!

Kerala tv show and news

ടിന്റുമോന്‍ ജോക്കുകളും സര്‍ദാര്‍ജി തമാശകളും കേട്ടു ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ തമാശകള്‍ ശരിക്കുമൊന്നു കണ്ടാലോ. അതുതന്നെയാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത്. യുക്തിക്കതീതമായ സാഹസികത കാണിക്കുന്ന ചിലര്‍. അതിബുദ്ധിമാന്‍മാരെന്നു നടിക്കുന്നവരുടെ മണ്ടത്തരങ്ങള്‍. അങ്ങനെ വേറിട്ട കുറെ കാഴ്ചകള്‍. മണ്ടത്തരത്തിനു കൈയും കാലും വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം. ഫേസ്ബുക്കിലൂടെ ലഭിച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിചിത്രമായ കുറെ കാഴ്ചകളാണ് ഇതിലുള്ളത്. ചിലതൊക്കെ മതിമറന്ന് ചിരിക്കാന്‍ വക നല്‍കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട്. ആ മനോഹര ചിത്രങ്ങള്‍ കണ്ടുനോക്കു.



 
{[['']]}

പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു; ഇത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു

Kerala tv show and news

പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു; ഇത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

Date: 30 Jan 2014
ഭുവനേശ്വര്‍: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു. ഒഡീശയിലെ സെന്‍ച്യൂറിയന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് മാനേജ് മെന്റിലെ കെമിസ്റ്റ് അച്യുത് കുമാര്‍ പാണ്ഡയും ഒഡീശയിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക് നോളജിയിലെ കെമിസ്റ്റ് രഘുബാന്‍ഷ് കുമാര്‍ സിംഗും ചേര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വാഹന ഇന്ധനം നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത്. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ചാണ് ഇന്ധനം നിര്‍മ്മിക്കുന്നത്. ലോ ഡെന്‍സിറ്റി പോളിത്തീന്‍ ആണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതില്‍ വളരെ കുറച്ചു ഭാഗം മാത്രമാണ് സംസ്ക്കരിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവ വലിച്ചെറിയപ്പെടുന്നു. ഇത് മണ്ണിലും കടലിലും അടിഞ്ഞുകൂടി വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണത്തിന് മുന്‍ കൈയെടുത്തത്.
                                ലിക്വിഡ് ഫ്യൂവല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ധനം സമീപ ഭാവിയില്‍ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് വിവരം. 500 ഡിഗ്രി സെല്‍ഷ്യസിലാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംസ്ക്കരണം നടക്കുന്നത്. ഇങ്ങനെ 
പ്ലാസ്റ്റിക്  ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ച് വിവിധ രീതിയില്‍ ലിക്വിഡ് ഫ്യൂവലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് 700 ഗ്രാം ലിക്വിഡ് ഫ്യൂവല്‍ ഉണ്ടാക്കാമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. 
{[['']]}

ഈ ചൈനക്കാരെ സമ്മതിക്കണം; ഒരു ചൈനക്കാരി വസ്ത്രം തുന്നുന്നത് സ്വന്തം മുടി കൊണ്ട്.



Kerala tv show and newsബീജിങ്: ഒരു ചൈനക്കാരി വസ്ത്രം തുന്നുന്നത് സ്വന്തം മുടി കൊണ്ട്. ചൈനയിലെ ഒരു റിട്ടയേര്‍ഡ് ടീച്ചറായ സിയാങ് റെന്‍ക്സിയാന്‍ ആണ് മുടികൊണ്ട് വസ്ത്രം തുന്നാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്. ഇവര്‍ ഉടുപ്പും തൊപ്പിയുമൊക്കെ തുന്നുന്നത് സ്വന്തം മുടിയിഴകള്‍ കൊണ്ടാണ്. ചോങ് ക്വിന്‍ സ്വദേശിനിയായ സിയാങ് റെന്‍ക്സിയാന്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്. മുടികൊണ്ട് വസ്ത്രം നിര്‍മ്മിച്ചു നല്‍കാന്‍ ഇവരെ ഇപ്പോള്‍ നിരവധി പേരാണ് സമീപിച്ചിരിക്കുന്നത്. തന്റെ ഹെയര്‍ബ്രഷില്‍ ഇരുന്ന മുടികള്‍ മുപ്പത്തിനാലാം വയസുമുതല്‍ താന്‍ ശേഖരിച്ചു വച്ചിരുന്നെന്നും 11 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ ഒരു കാര്‍ഡിഗാന്‍ ഉടുപ്പും ഒരു തൊപ്പിയും ഈ മുടികള്‍ കൊണ്ടുണ്ടാക്കുകയായിരുന്നെന്നും സിയാന്‍ റെന്‍ക്സിയാന്‍ പറഞ്ഞു.

                             വസ്ത്രത്തിന് കറുപ്പ് നിറമാണ്. എന്നാല്‍ ആരും പറയില്ല ഇത് മുടികൊണ്ട് നിര്‍മ്മിച്ചതാണെന്നെന്ന് ഇവര്‍ വ്യക്തമാക്കി. പട്ടുനൂല്‍ കണ്ടുപിടിച്ച ശേഷം അത് ഉപയോഗിച്ച് വസ്ത്രം നിര്‍മ്മിക്കാമെന്ന് ലോകത്തിന് കാട്ടികൊടുത്തത് ചൈനക്കാര്‍ തന്നെയായിരുന്നു.
{[['']]}

സൂപ്പര്‍മാനായി ഫ്രാന്‍സീസ് മാര്‍പാപ്പ‍‍; ചിത്രം വത്തിക്കാന്‍ ട്വീറ്റ് ചെയ്തു.

Kerala tv show and news
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പ സൂപ്പര്‍മാന്‍. അനീതിക്കെതിരെ പോരാടുന്ന സൂപ്പര്‍മാനായി ഫ്രാന്‍സീസ് മാര്‍പാപ്പയെ ചിത്രീകരിച്ചുള്ള അജ്ഞാതന്റെ ചുവര്‍ ചിത്രം വത്തിക്കാന്‍ ട്വീറ്റ് ചെയ്തു. റോമിലെ തെരുവില്‍ ആരോ വരച്ച ഒരു ചുവര്‍ ചിത്രമാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്കായി ഷെയര്‍ ചെയ്തത്. മുഷ്ടി ചുരുട്ടി വായുവില്‍ കുതിക്കുന്ന സൂപ്പര്‍മാനായിട്ടാണ് മാര്‍പാപ്പയെ  ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൂല്യങ്ങള്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ വലോറെസ എന്ന എഴുതിയ ഒരു കറുത്ത ബാഗും മാര്‍പാപ്പയുടെ കൈയിലുണ്ട്. വത്തിക്കാനില്‍ സോഷ്യല്‍ മീഡിയായുടെ ചുമതല വഹിക്കുന്ന പൊട്ടെന്‍ഷ്യല്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്യൂണിക്കേഷന്‍സ് ഫ്രം ദി ഹോളി സീ ആണ് മാര്‍പാപ്പയുടെ ഈ ചുവര്‍ ചിത്രം ട്വിറ്റ് ചെയ്തിരിക്കുന്നത്.

                                  ട്വിറ്ററില്‍ സ്വന്തം അക്കൌണ്ടില്‍ സജീവമായ ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് ഒരു കോടിയോളം ഫോളോവേഴ്സാണ് ഉള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് ആശീര്‍വദിക്കുന്നതും കഥകളിലൂടെയും ഫലിതങ്ങളിലൂടെയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതുമായ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ശൈലിയാണ് ജനതകളുടെ ഇടയില്‍ അദേഹത്തെ  പ്രിയങ്കരനാക്കിയത്. 

{[['']]}

ട്രെയിനിലേയ്ക്ക് യുവതി ചാടിക്കയറി; ഇവര്‍ ജീവനോടെയുണ്ടോ? എന്തുതോന്നുന്നു. (വീഡിയോ കാണുക).

Kerala tv show and news

മെല്‍ബണ്‍: ട്രെയിനിലേയ്ക്ക് യുവതി ചാടിക്കയറി. ഡിസംബര്‍ 28 നായിരുന്നു സംഭവം. ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിത്സിലുള്ള ബ്ലൂ മൌണ്ടനു സമീപം സ്പ്രിങ് വുഡ് സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്നവരാണ് ഒരു യുവതി ട്രെയിനില്‍ ചാടിക്കയറുന്നതു കണ്ട് ഒരു നിമിഷം ചങ്കിടിച്ച് നിന്നുപോയത്. സ്റ്റേഷനിലൂടെ ഒരു ചരക്കു ട്രെയിന്‍ കടന്നുപോകുമ്പോള്‍ രണ്ടു കോച്ചുകള്‍ക്കിടയിലുള്ള ഒഴിഞ്ഞ ഭാഗത്തേയ്ക്ക് യുവതി ചാടി കയറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്നു കാമുകന്‍ പോലും ഇതുകണ്ട് ഞെട്ടിപ്പോയി.

               അല്‍പ്പ സമയത്തിനുശേഷമാണ് ഇയാള്‍ക്ക് ബോധം വീണത്. യുവതി സുരക്ഷിതമായി കോച്ചിലേയ്ക്ക് വീണതിനാല്‍ അല്പം പരുക്ക് മാത്രമേ ഉണ്ടായുള്ളു. സ്റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ഇത് വ്യക്തമായത്. യുവതിക്കെതിരെ കേസ് എടുക്കേണ്ടതാണെന്ന് പൊലീസുകാര്‍ പറയുന്നു. വീഡിയോ കാണുക. 
{[['']]}

മുംബൈ വീട്ടിലെ വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന്‍!

വീട്ടിലെ വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന്‍!Kerala tv show and newsമുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍, ഈ തലമുറയുടെ സ്‌പോര്‍ട്‌സ് ഐക്കണ്‍ സച്ചിന്‍ എന്നിങ്ങനെ നല്ലത് മാത്രമേ സച്ചിനെക്കുറിച്ച് ആര്‍ക്കും പറയാനുള്ളൂ. എന്നാല്‍ രാജ്യസഭാ എം പി കൂടിയായ സച്ചിന്റെ പേരിന്റെ ഇതാ ആരാധകര്‍ കാണാനിഷ്ടപ്പെടാത്ത ഒരു വിശേഷണം. വീട്ടില്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന്‍ എന്നതാണത്. സച്ചിന്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏ ആര്‍ ആന്തുലെയുടെ കുടുംബക്കാര്‍, അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെ തുടങ്ങിയവരും വാട്ടര്‍ ബില്ലില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ 2014 ജനുവരി 16 വരെയുള്ള കണക്ക് പ്രകാരം രണ്ട് ലക്ഷത്തോളം പേരില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത്. സംസ്ഥാന വിവരാവകാശ കമ്മീഷണറായ രത്‌നാകര്‍ ഗെയ്ക്ക്വാദിന്റെ നിര്‍ദേശ പ്രകാരം മുനിസിപ്പല്‍ ചീഫ് സീതാറാം കുന്തെയാണ് കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം കമ്മീഷണറെ സമീപിക്കുകയായിരുന്നു. 24 വാര്‍ഡ് ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. തങ്ങള്‍ കൃത്യസമയത്ത് തന്നെ വാട്ടര്‍ ബില്ലടച്ചതാണ് എന്നാണ് ഏ ആര്‍ ആന്തുലയുടെ കുടുംബക്കാരും സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയും പറയുന്നത്. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ശിവസേന നേതാവായ ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


{[['']]}

ബലാത്സംഗത്തിന് ശേഷം നഗ്നയാക്കി ഉപേക്ഷിച്ചു

ബലാത്സംഗത്തിന് ശേഷം നഗ്നയാക്കി ഉപേക്ഷിച്ചുKerala tv show and newsറാബത്ത്: മൊറോക്കോയിലിലെ കാസബ്ളാന്‍കയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചു. വഴിയാത്രക്കാര്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയയത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ നഗ്നായി മാലിന്യ കൂമ്പാരത്തിനുള്ളില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയോയിരുന്നു. പെണ്‍കുട്ടിയുടെ ഞരക്കം കേട്ട യാത്രക്കാര്‍ മാലിന്യത്തിനടുത്തെത്തിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറോക്കന്‍ ദിനപത്രമായ അല്‍ ഖബര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം മാലിന്യത്തില്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാ

{[['']]}

Bagyadevatha 29 1 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 29 1 2014 Ival Yamuna 29 1 2014

Kerala tv show and newsThumbnail

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger