Posted by Unknown
Posted on Friday, January 31, 2014
with No comments
Kerala tv show and news
പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു
Date: 31 Jan 2014
ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍ രോഗം മാറ്റാമെന്ന് ചിലരുടെ വിശ്വാസം. ഇന്ത്യയില്‍ അന്തവിശ്വാസങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗ്രയിലെ ഒരു കൂട്ടം ഹൈന്ദവ വിശ്വാസികളാണ് എല്ലാ രോഗങ്ങളും ശമിപ്പിക്കാന്‍ എന്നും അതിരാവിലെ പശുവിന്റെ മൂത്രം കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹവും മറ്റസുഖങ്ങളുമൊക്കെ ഇതിലൂടെ മാറിയെന്നാണ് ആഗ്രയിലെ ഡിഡി സിംഗാളിന്റെ പശുത്തൊഴുത്തിലെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ക്യാന്‍സര്‍, പ്രമേഹം, ട്യൂമറുകള്‍, ക്ഷയം, ഉദരരോഗങ്ങള്‍ എന്തിനെറേപ്പറയുന്നു കഷണ്ടിപോലും ഗോമൂത്രം കൊണ്ട് മാറുമെന്നാണ് ഡിഡി സിംഗാള്‍ സൂചിപ്പിക്കുന്നത്.
പശുവിനെ വിശുദ്ധമായി കണക്കാക്കുന്ന വിശ്വാസികള്‍ അതിന്റെ മൂത്രം അതിലേറെ വിശുദ്ധമാണെന്നാണ് കരുതുന്നത്. ഒരു ഹിന്ദു പൂജാരി പറയുന്നത് ഗോമൂത്രവും ഗംഗാജലവും മാത്രമേ ഈ പ്രപഞ്ചത്തില്‍ വിശുദ്ധമായിട്ടുള്ളുവെന്നാണ്. ഇക്കാര്യം ഹിന്ദുപൂരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസവിക്കാത്ത പശുവിന്റെ മൂത്രമാണ് കുടിക്കാന്‍ എടുക്കുന്നത്. സൂര്യോദയത്തിനു മുന്‍പാണ് ഈ മൂത്രം കുടിക്കാനായി എടുക്കുന്നത്. ഇനിയിപ്പോള്‍ ഗോമൂത്രത്തെ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ് സിംഗാളിന്റെ പരിപാടി.
Posted by Unknown
Posted on Friday, January 31, 2014
with No comments
Kerala tv show and news
പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു.
14
ചെന്നൈ: പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടിയപ്പോല്‍ പാരച്യൂട്ട് തുറന്നില്ല; മലയാളി യുവതി തല്‍ക്ഷണം മരിച്ചു. സേലം എയര്‍പോര്‍ട്ട് പരിശീലന മൈതാനത്ത് ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. പരിശിലനത്തിനിടെ വിമാനത്തില്‍ നിന്ന് ചാടിയപ്പോള്‍ പാരച്യൂട്ട് തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ആറായിരം അടി ഉയരത്തില്‍ നിന്ന് താഴെ വീണ് പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യ വി.രമ്യ (26) ആണ് മരിച്ചത്. ഇന്‍ഫോസിസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ വിനോദും രമ്യയും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്കൈഡൈവിംഗ് ആന്‍ഡ് പാരഷൂട്ട് അസോസിയേഷന്‍ അംഗങ്ങളാണ്. അതിന്റെ ഭാഗമായി ആയിരുന്നു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കി നാളെ മടങ്ങാനിരിക്കുമ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
മാര്‍ഗ നിര്‍ദേശം നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്ന് വിനോദ് ആരോപിച്ചു. അപകടവിവരമറിഞ്ഞ് സേലത്തെത്തിയ അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഞ്ജുതയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ദുരന്തത്തിന് ഭര്‍ത്താവ് വിനോദും സാക്ഷിയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു രമ്യയുടേയും വിനോദിന്റേയും വിവാഹം. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് മഠത്തില്‍ വി.കെ.രഘുസ്വാമിയുടെ മകളാണ് രമ്യ.
Posted by Unknown
Posted on Friday, January 31, 2014
with No comments
Kerala tv show and news
തൂറിങ്ങന്‍: ലോകത്തിലെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം ജര്‍മ്മനിയില്‍ പണിയുന്നു. ഫ്രാങ്ക് ഫര്‍ട്ടിന് കിഴക്കായി കിടക്കുന്ന ഈസ്റ്റ് ജര്‍മ്മന്‍ സംസ്ഥാനമായ തൂറിങ്ങനിലെ സ്മാള്‍കാള്‍ഡന്‍ മൈനിങ്ങന്‍ എന്ന സ്ഥലത്താണ് ലോകത്തിലെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം പണിയുന്നത്. ജര്‍മനിയിലേയ്ക്കും തൂണിങ്ങന്‍ സംസ്ഥാനത്തേയ്ക്കും ലോക ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോകത്തിലെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം പണിയുന്നതെന്ന് പ്രൊജക്ട് ലൈറ്റര്‍ പീറ്റര്‍ ഹൈംറിച്ച് പറഞ്ഞു. ഇതിന്റെ നിര്‍മ്മാണ ചെലവ് 14 മില്യണ്‍ യൂറോ ആണ്.
ഈ ഗോപുരത്തിന്റെ ചരിവ് 23.5 ഡിഗ്രിയും, പൊക്കം 751 മീറ്ററുമാണ്. മുകളിലുള്ള ഒബസര്‍വേഷന്‍ ടവറിന് 70 മീറ്റര്‍ ഉയരം ഉണ്ടായിരിക്കും. ഇതോടെ ഇറ്റലിയിലെ പിസാ ഗോപുരത്തിന്റെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം എന്ന സ്ഥാനമാണ് നഷ്ടപ്പെടുന്ന