Kerala tv show and news
മരണവേദനയില്‍ മകന്‍ കരയാതിരിക്കാന്‍ വായ് താഴിട്ടുപൂട്ടിയ ശേഷം തല്ലിക്കൊന്ന പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. നൈജീരിയയിലെ ലാഗോസ് മജിസ്റ്റീരിയില്‍ ജില്ലയിലെ അഡെറ്റോള അഡെലാജ സ്ട്രീറ്റിലായിരുന്നു സംഭവം. അടുത്ത നാളുകളിലുണ്ടായ ദൌര്‍ഭാഗ്യങ്ങള്‍ക്ക് കാരണം തന്റെ മകനാണെന്ന് വിശ്വസിച്ച ക്രിസ് എല്‍വീസ് (30) എന്നയാള്‍ പിശാചിന്റെ കുഞ്ഞാണെന്ന് മുദ്രകുത്തി ഗോഡ് റിച്ച് എന്ന 4 വയസുകാരനെ മനസാക്ഷിയെ നടുക്കും വിധത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാവ് ഷോപ്പിങ്ങിന് പോയപ്പോഴായിരുന്നു സംഭവം. തിരികെ വന്നപ്പോള്‍ മകന്റെ മൃതദേഹം കണ്ട മാതാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ മാനസിക പ്രശ്നമുണ്ടെന്ന് കാണിക്കാന്‍ ക്രിസ് ശ്രമിച്ചെങ്കിലും തട്ടിപ്പ് പുറത്താകുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് കൂടിയായ ക്രിസ് മകനെ തല്ലിച്ചതയ്ക്കുകയും പഴുപ്പിച്ച കമ്പികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും പ്ലാസ്റ്റിക് ഡ്രമ്മില്‍ പൂട്ടിയിടുകയും ചെയ്തതായി കോടതി രേഖകള്‍ വെളിപ്പെടുത്തുകയുണ്ടായി.
Face book news,
{[['
']]}