വിവാദ അഭിമുഖവുമായി ജോണ്‍ ബ്രിട്ടാസ്Kerala tv show and newsമലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പീപ്പിള്‍ ടി വി ഒരുങ്ങുകയാണ്. അമൃതാനന്ദമയി മഠത്തിനെതിരെ പുസ്തകമെഴുതി വാര്‍ത്ത സൃഷ്ടിച്ച ഗെയ്ല്‍ ട്രെഡ് വെല്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ടെലിവിഷന് അഭിമുഖം നല്‍കിയിരിക്കുന്നു. ന്യൂയോര്‍ക്കില്‍വെച്ച് കൈരളി പീപ്പിള്‍ ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ട്രെഡ് വെല്‍ നല്കിയ അഭിമുഖം ഉന്ടന്‍ തന്നെ പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്യും. രണ്ട് പതിറ്റാണ്ടുകാലം അമൃതാനന്ദമയിയുടെ ശിഷ്യയും സെക്രട്ടറിയുമായിരുന്ന ഗായത്രി എന്ന ട്രെഡ് വെല്‍ തന്‍റെ മുന്‍ ആത്മീയ ഗുരുവിനെതിരെ നടത്തുന്ന നിരവധി വെളിപ്പെടുത്തലുകള്‍ അഭിമുഖത്തിലുണ്ടെന്നാണ് ചാനല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയില്‍ പറയുന്നത്. ഗെയ്ല്‍ ട്രെഡ് വെല്ലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം സംപ്രേഷണം ചെയ്യുന്ന സമയം പിന്നീട് അറിയിക്കുന്നതാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
{[['']]}