Posted by Unknown
Posted on Wednesday, March 12, 2014
with No comments
Kerala tv show and newsറിയാദ്: ചില സംഭവങ്ങള്‍ കേട്ടാല്‍ സിനിമാക്കഥപോലെയണ് തോന്നുക. സൗദിയില്‍ നിന്നുള്ള ഒരു സംഭവം കേട്ടാല്‍ ഇതൊരു നല്ല സിനിമയാണെന്നേ തോന്നൂ. ഇനി സിനിമയിലേക്ക്. അല്ല, സംഭവത്തിലേയ്‌ക്ക്. ഈ സംഭവത്തിലെ നയിക 20കാരിയായ പെണ്‍കുട്ടിയാണ്. തന്റെ പിതാവ് വരുത്തി വച്ച കടാം തീര്‍ക്കാന്‍ ഇവള്‍ കണ്ടെത്തിയ വഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. 30 ലക്ഷം സൗദി റിയാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരാളില്‍ നിന്നും കടം വാങ്ങിയിരുന്നു. എന്നാല്‍ ഈ പണം തിരികെ നല്‍കാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്. പണം അടച്ചില്ലെങ്കില്‍ ഉറപ്പായും അച്ഛന്‍ ജയിലില്‍ പോകും. അച്ഛനോട് ഒത്തിരി സ്‌നേഹമുള്ള മകള്‍ക്ക് അത് മാത്രം സഹിയ്‌ക്കാന്‍ കഴിയില്ല. ഇതിനായി പെണ്‍കുട്ടി ഒരു പോം വഴി കണ്ടെത്തി. അച്ഛന്‍ പണം വാങ്ങിയ ആളെ ഫോണ്‍ ചെയ്‌തു. സ്വയം പരിചയപ്പെടുത്തി. ഞാന്‍ നിങ്ങളെ വിവാഹം കഴിയ്‌ക്കാനാഗ്രഹിയ്‌ക്കുന്നു. ഉടന്‍ തന്നെ വന്നു മറുപടി. ഞാന്‍ നിന്നെക്കാള്‍ 40 വയസ്സ് പ്രായക്കൂടുതലുള്ള വ്യക്തിയാണ്. അത് മാത്രമല്ല എനിയ്‌ക്ക് മൂന്ന് ഭാര്യമാര്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ അയാളോട് പെണ്‍കുട്ടി താന്‍ വിവാഹത്തിന് തയ്യാറാണെന്നും തന്റെ അച്ഛന്റെ പേരിലുള്ള കടം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. തനിയ്‌ക്ക് മെഹറായി 30 ലക്ഷം സൗദി റിയാല്‍ തന്നാല്‍ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു. വൃദ്ധനുമായുള്ള കല്യാണത്തിന് പെണ്‍കുട്ടി തന്നെ മുന്‍െൈകയ്യൈടുത്തു. മതപുരേഹിതനം വീട്ടില്‍ വിളിച്ച് വരുത്തി. പറഞ്ഞുറപ്പിച്ച ദിവസം തന്നെ വരനായി പെണ്‍കുട്ടിയുടെ അച്ഛന് പണം കടം കൊടുത്ത വ്യക്തി എത്തി. എല്ലാവരെയും അത്ഭുതപ്പെടുത്തി അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. നീ വിവാഹം കഴിയ്‌ക്കേണ്ടത് നിന്റെ പ്രായത്തിന് ചേര്‍ന്ന ഒരാളെയാണ്. നിന്നെപ്പോലൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കാന്‍ എനിയ്‌ക്ക് ആഗ്രഹമില്ല. എന്നിട്ടയാള്‍ 30 ലക്ഷം സൗദി റിയാലിന്റെ ഒരു ചെക്ക് പെണ്‍കുട്ടിയ്‌ക്ക് നല്‍കിയിട്ട് പറഞ്ഞു. അച്‌ഛനെയും കുടുംബത്തെയും ഇത്രയേറെ സ്‌നേഹിയ്‌ക്കുന്ന നിനക്കുള്ള എന്റെ വിവാഹം സമ്മാനമാണിത്. നിനക്കെന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. ഇത്രയും പറഞ്ഞ് വൃദ്ധന്‍ യാത്രയായി