K
മുംബൈ: കാമുകനെ കാണാന്‍ 7 നില കെട്ടിടത്തില്‍ നിന്നും അടുത്ത കെട്ടിടത്തിലേയ്ക്ക് എടുത്ത് ചാടി. മുംബൈ അന്ധേരിയിലാണ് 7 നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പെണ്‍കുട്ടി മരിച്ചത്. കാമുകന്‍ ആവശ്യപ്പെട്ടത് പ്രകാരം മുംബൈയിലെ 17 കാരിയായ പെണ്‍കുട്ടി തന്റെ ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തില്‍ നിന്നും കാമുകന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേയ്ക്ക് ചാടുകയായിരുന്നു. നട്ടുച്ചയ്ക്കാണ് കാമുകനുമായി സല്ലപിക്കാന്‍ പെണ്‍കുട്ടി ഏഴാം നിലയില്‍ നിന്നും ഈ സാഹസം കാട്ടിയത്. കാമുകന്റെ മുറി അടച്ചിരിയ്ക്കുന്നത് കണ്ട പെണ്‍കുട്ടി അയാള്‍ക്ക് എസ്.എം.എസ് അയച്ചപ്പോള്‍ ആണ് ടെറസില്‍ നിന്ന് തന്റെ മുറിയിലേ ബാല്‍ക്കണിയിലേയ്ക്ക് ചാടാന്‍ കാമുകന്‍ ഉപദേശിച്ചത്. തുടര്‍ന്ന് ചാടിയ പെണ്‍കുട്ടി കാല്‍ തെന്നി ഏഴാം നിലയില്‍ നിന്ന് താഴെ വീണ് മരിക്കുകയായിരുന്നു.
കാമുകന്റെ ഫ്ലാറ്റില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നു. കാമുകനും കാമുകിയും തമ്മിലുള്ള ബന്ധം അറിയാവുന്ന കാമുകന്റെ വീട്ടുകാര്‍ അത് കൊണ്ട് തന്നെ സിസിടിവി പരിശോധിക്കലും സാധാരണമായിരുന്നു. അതിനെ മറികടക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കാമുകന്റെ ആവശ്യപ്രകാരം സമാന്തരമായി നില്‍ക്കുന്ന കെട്ടിടത്തിലേയ്ക്ക് ചാടിയത്. കാസര്‍വാസവലി സ്വദേശിയാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി.
{[['']]}