Kerala tv show and news
ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശന്‍ താനെന്ന് ജയിലില്‍ കഴിയുന്ന 27കാരനായ കൊലപാതകിയുടെ വെളിപ്പെടുത്തല്‍ . പതിനാല് വയസ്സുകാരനാണ് തന്റെ മകളെ ഗര്‍ഭിണിയാക്കിയതെന്ന് ഇയാള്‍ പറയുന്നു. പതിമൂന്ന് വയസ്സുകാരിയായ മകള്‍ ഫേസ്ബുക്കു വഴിയാണ് തന്റെ ഗര്‍ഭത്തിന്റെ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്.
കുട്ടിയുടെ മുത്തശ്ശി 47-ാം വയസ്സിലാണ് മുതുമുത്തശ്ശിയാകാന്‍ ഒരുങ്ങുന്നത്. കുട്ടിയുടെ 28കാരിയായ അമ്മ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലാ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം ജയിലില്‍ അടയ്ക്കപ്പെട്ട പിതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നതിനാലാണ്.
11വര്‍ഷത്തെ കഠിനതടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. മോഷണം നടത്താന്‍ ശ്രമിച്ച ഒരാളെ കൊലപ്പെടുത്തിയതാണ് ഇയാള്‍ക്കുനേരെയുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം ഇയാളെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇതിനിടയില്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയതോടെയാണ് ശിക്ഷ ഒരു വര്‍ഷം കൂടി നീട്ടിയത്. മകളോട് ഗര്‍ഭം ഉപേക്ഷിക്കാന്‍ ഇയാള്‍ ഇപ്പോളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുട്ടി തന്റെ വയറ്റില്‍ വളരുന്ന കുട്ടിയെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇപ്പോളും ഫേസ്ബുക്കിലൂടെ നല്‍കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് മാസമായെന്നാണ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ കുട്ടി അമ്മയോടൊപ്പമാണ് താമസം. ഇവര്‍ക്ക് മറ്റൊരു ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ട്.
{[['']]}