Kerala tv show and news
ടെക്സാസ്: 5 വയസുകാരനെ പട്ടിണിക്കിട്ട് ക്ലോസറ്റില്‍ പൂട്ടിയിട്ടു. ടെക്സാസിലായിരുന്നു സംഭവം. ഡയപ്പര്‍ മാത്രം ധരിച്ച് സ്റ്റെയര്‍ കേസിന് അടിയിലായി ക്ലോസറ്റില്‍ പൂട്ടിയിട്ട നിലയില്‍ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലുകള്‍ പുറത്തേയ്ക്ക് വന്ന നിലയിലാണ് 5 വയസുകാരന്റെ ശരീരമുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തോടനുസരിച്ച് 33 കാരിയായ രണ്ടാനമ്മ ടാമ്മി ബ്ലെയ് മെയറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസ് എത്തുന്നതിനു മുന്‍പ് ടാമ്മിയും കൌമാര പ്രായമുള്ള ഇവരുടെ മകനും വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് ബ്രാഡ് ലി ബ്ലെമെയെറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം ഡോളര്‍ ബോണ്ട് പിഴയടയ്ക്കാനും കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.
{[['']]}