Posted by Unknown
Posted on Wednesday, April 09, 2014
with No comments
Kerala tv show and news
ബെയ്ജിംഗ്: ചൈനയില്‍ പണം കൊടുത്താല്‍ ശവസംസ്ക്കാര ചടങ്ങില്‍ കരയാന്‍ വാടകയ്ക്ക് ഡൂപ്ലീക്കേറ്റ് ബന്ധുവിനെ കിട്ടും. മരണവീടുകളില്‍ ഇങ്ങനെ കരയാന്‍ ആളെ എത്തിക്കുന്ന നിരവധി സംഘങ്ങളാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ഫെയ് ഷ്വാനിലെ ഒരു കരച്ചില്‍ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ഷെന്‍ ഷുഖിയാങ് പറയുന്നത്: സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമ്പോള്‍ അരികിലിരുന്ന് കരയാന്‍ നാലാളില്ലെങ്കില്‍ മരിച്ചുപോയ ആളോട് ആര്‍ക്കും സ്നേഹമില്ലെന്നെ പറയു. അത് കുടുംബത്തിന് വലിയ നാണക്കേടായി തീരും. അതുകൊണ്ടാണ് സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരച്ചിലിന് കുറവൊന്നും വരാതിരിക്കാന്‍ ആളെ ഏര്‍പ്പാടാക്കുന്നത്. സംസ്ക്കാര ചടങ്ങില്‍ കരയാന്‍ ആളെ തേടിയെത്തുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കരച്ചില്‍ സംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. ശവമഞ്ചം സംസ്ക്കാരത്തിന് കൊണ്ടുപോകാന്‍ സമ്മതിക്കാതെ താഴെ വീണ് കരയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഐറ്റം.
കൂടാതെ ആ മരണത്തോടെ വലിയൊരു നഷ്ടമാണ് കുടുംബത്തിന് സംഭവിച്ചതെന്നുള്ള രീതിയില്‍ അലമുറയിട്ട് കരയണം. ഇങ്ങനെയൊക്കെ പോകും കരച്ചില്‍ പ്രകടനങ്ങള്‍. പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഈ വാടകക്കരച്ചില്‍ എന്നാണ് ഈ സംഘത്തില്‍ പെട്ട ചെന്‍ എന്ന യുവതി പറയുന്നത്. പ്രൊഫഷണല്‍ സംഘത്തില്‍ ചേര്‍ന്നതോടെ ഇഷ്ടം പോലെ പണം കിട്ടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. മരിച്ചയാളുടെ കുടുംബം നല്‍കുന്ന പണത്തിനു പുറമേ ചടങ്ങില്‍ പങ്കെടുത്ത് കരയാന്‍ സാധിക്കാതിരുന്ന ബന്ധുക്കളും കൊടുക്കും അവര്‍ക്ക് പണം. 7 പേരുള്ള ഒരു സംഘത്തിന് ഇരുപതിനായിരം രൂപാ വരെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ ഡിമാന്റ് സ്ത്രീകള്‍ക്കുമാണ്.