Kerala tv show and news
ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് ഗുര്‍ഗാവിലാണ് സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സ്വദേശിനിയാണ് ലിഫ്റ്റ് സെക്യൂരിറ്റി ഗാര്‍ഡിനാല്‍ പീഡിപ്പിക്കപ്പെട്ടത്. ഐവറി ടവറില്‍ താമസിച്ചിരുന്ന 19 കാരിയായ പെണ്‍കുട്ടി ഗുര്‍ഗാവിലെ ഒരു റസ്റ്റോറന്റില്‍ 3 മാസക്കാലമായി ജോലി ചെയ്ത വരികയായിരുന്നു. തന്റെ ഷിഫ്റ്റിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി മുറിയിലേയ്ക്ക് മടങ്ങിയത്രേ. തന്റെ മുറിയില്‍ എത്താന്‍ ലിഫ്റ്റില്‍ കയറിയ യുവതി ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും ഉടനെ എമര്‍ജന്‍സി ബട്ടന്‍ പ്രസ് ചെയ്തതായും ആണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ബട്ടന്‍ കേട്ട് ഓടിവന്ന ലിഫ്റ്റ് സെക്യൂരിറ്റിക്കാരന്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുകളിലെ ഡോര്‍ തുറന്ന് ഇവരെ പുറത്തേയ്ക്ക് വിട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സെക്യൂരിറ്റിക്കാരന്‍ പെണ്‍കുട്ടിയെ പുറത്തേയ്ക്ക് എടുക്കുമ്പോഴായിരുന്നു പീഡനം നടന്നത്. പുറത്തേയ്ക്ക് എടുക്കുമ്പോള്‍ സെക്യൂരിറ്റി പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
പെണ്‍കുട്ടി അയാളുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും ചിത്രത്തിലുണ്ട്. ആ സംഭവത്തിനുശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി റൂമിലേയ്ക്ക് പോയതായും പിറ്റേ ദിവസം ഇവര്‍ പോലീസിനെ കണ്ട് പരാതി നല്‍കിയെന്നുമാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റൊരു യുവതി കൂടി പീഡിപ്പിക്കപ്പെട്ടത്.
{[['']]}