Posted by Unknown
Posted on Saturday, April 12, 2014
with No comments
Kerala tv show and newsകൊല്ലം: വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. വിവാഹ പന്തലില്‍ നിന്ന് ജൂലിയും മസിയും നേരെ പോയത് പോളിംങ് ബൂത്തിലേയ്ക്ക് ആയിരുന്നു. പോളിംങ് സ്റ്റേഷനിലെത്തിയ വധു - വരന്മാരെ കണ്ടപ്പോള്‍ ക്യൂവില്‍ നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവര്‍ ജൂലിക്ക് ക്യൂവില്‍ വഴിമാറിക്കൊടുക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വധു ജൂലിക്ക് കന്നിവോട്ട് കൂടിയായിരുന്നു ഇത്. മസിക്ക് മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. കൊല്ലം സി.കേശവ സ്മാരക ഹാളില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക.
Posted by Unknown
Posted on Saturday, April 12, 2014
with No comments
Kerala tv show and news
വളാഞ്ചേരി: അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം. പിറന്നത് 27 അണലിക്കുഞ്ഞുങ്ങള്‍. പാമ്പു പിടുത്തക്കാരനായ അബ്ബാസ് കൈപ്പുറം പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ നിന്നും പിടിച്ച അണലിയാണ് 27 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ അബ്ബാസ്. പിടികൂടുമ്പോള്‍ തന്നെ പാമ്പ് ഗര്‍ഭിണിയായിരുന്നെന്നും വീട്ടികൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. അബ്ബാസിന്റെ വീട്ടിലെ അണലിയുടെ സുഖപ്രസവം അറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ കാണാനെത്തുന്നുണ്ട്.
Posted by Unknown
Posted on Saturday, April 12, 2014
with No comments
Kerala tv show and news
ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് ഗുര്‍ഗാവിലാണ് സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സ്വദേശിനിയാണ് ലിഫ്റ്റ് സെക്യൂരിറ്റി ഗാര്‍ഡിനാല്‍ പീഡിപ്പിക്കപ്പെട്ടത്. ഐവറി ടവറില്‍ താമസിച്ചിരുന്ന 19 കാരിയായ പെണ്‍കുട്ടി ഗുര്‍ഗാവിലെ ഒരു റസ്റ്റോറന്റില്‍ 3 മാസക്കാലമായി ജോലി ചെയ്ത വരികയായിരുന്നു. തന്റെ ഷിഫ്റ്റിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി മുറിയിലേയ്ക്ക് മടങ്ങിയത്രേ. തന്റെ മുറിയില്‍ എത്താന്‍ ലിഫ്റ്റില്‍ കയറിയ യുവതി ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും ഉടനെ എമര്‍ജന്‍സി ബട്ടന്‍ പ്രസ് ചെയ്തതായും ആണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ബട്ടന്‍ കേട്ട് ഓടിവന്ന ലിഫ്റ്റ് സെക്യൂരിറ്റിക്കാരന്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുകളിലെ ഡോര്‍ തുറന്ന് ഇവരെ പുറത്തേയ്ക്ക് വിട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സെക്യൂരിറ്റിക്കാരന്‍ പെണ്‍കുട്ടിയെ പുറത്തേയ്ക്ക് എടുക്കുമ്പോഴായിരുന്നു പീഡനം നടന്നത്. പുറത്തേയ്ക്ക് എടുക്കുമ്പോള്‍ സെക്യൂരിറ്റി പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
പെണ്‍കുട്ടി അയാളുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും ചിത്രത്തിലുണ്ട്. ആ സംഭവത്തിനുശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി റൂമിലേയ്ക്ക് പോയതായും പിറ്റേ ദിവസം ഇവര്‍ പോലീസിനെ കണ്ട് പരാതി നല്‍കിയെന്നുമാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റൊരു യുവതി കൂടി പീഡിപ്പിക്കപ്പെട്ടത്.
Posted by Unknown
Posted on Saturday, April 12, 2014
with No comments
Kerala tv show and news
ബീജിംഗ്: ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് മകന്റെ വിരലുകള്‍ അറുത്തെടുത്ത്. ചൈനയിലായിരുന്നു സംഭവം മിന്‍ഗുമേയി സുന്‍ (34) എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിരലുകള്‍ നഷ്ടപ്പെട്ട 8 വയസുകാരനായ മകന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മകന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് മിന്‍ഗുമേയി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവ് എത്തിയില്ല. പിന്നീട് ഹോംവര്‍ക്ക് മിന്‍ഗുമേയിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കിടുകയും തുടര്‍ന്ന് മകനെ അടുക്കളയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു.
മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് അറ്റുവീണ വിരലുകളെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ കൈ
വെട്ടിക്കളയാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് മിന്‍ഗുമേയി വെളിപ്പെടുത്തി.
Posted by Unknown
Posted on Friday, April 11, 2014
with No comments
Kerala tv show and news
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ നിശ്ചയമാണ് തങ്ങളുടെ ജനനമെന്നും അതിനാല്‍ പിരിയാന്‍ താല്‍പര്യമില്ലെന്നുമാണ് ഇവരുടെ വാദം. ശിവനാഥ് സാഹുവും ശിവറാം സാഹുവുമാണ് അപൂര്‍വ ഇരട്ടകള്‍. രണ്ടുതലകളും നാലു കൈകളും ഉള്ള ഇവര്‍ക്ക് രണ്ട് കാലുകളേയുള്ളൂ. 12 വയസ്സുള്ള ഇവരെ വിജയകരമായി വേര്‍പെടുത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഛത്തീസ്ഗഢിലെ റായ്പൂരിലാണ് രാജ്കുമാറിന്റേയും ശ്രീമതിയുടേയും മക്കളായ ഈ അപൂര്‍വ ഇരട്ടകള്‍ ജീവിക്കുന്നത്. ഒരാള്‍ക്ക് സഹായത്തിന് മറ്റെയാള്‍ എപ്പോഴുമുണ്ട്, ഇവര്‍ തമ്മില്‍ അത്ര സ്‌നേഹമാണ്. പ്രഭാതകൃത്യങ്ങള്‍ ചെയ്ത് ഭക്ഷണം കഴിച്ച് ഇവര്‍ സ്‌കൂളില്‍ പതിവായി പോകുന്നു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഇവരെ അത്ഭുത ശിശുക്കളായി കണ്ട് പൂജിക്കുന്നവരുമുണ്ട്. വ്യത്യസ്ത ഹൃദയവും ശ്വാസകോശവും തലച്ചോറും ഉണ്ടെങ്കിലും വയറു മുതല്‍ താഴേക്ക് ഒരു ശരീരമാണ്.
പഠിത്തത്തിലും മിടുക്കരാണ് ഇവര്‍. മാത്രമല്ല ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കാനും ഇവരുണ്ടാകും. മഴക്കാലത്ത് ഇവരുടെ ജീവിതം കഷ്ടമാണ് രാജ്കുമാര്‍ പറയുന്നു. ഒരാള്‍ക്ക് ഇരിക്കണമെന്ന് തോന്നിയാല്‍ മറ്റെയാള്‍ കിടക്കേണ്ടിവരും. ശസ്ത്രക്രീയയിലൂടെ വേര്‍പെടുത്താന്‍ മാതാപിതാക്കള്‍ക്കും താല്‍പര്യമില്ല.
ശസ്ത്രക്രീയ നടത്തിയാല്‍ വിജയിക്കുമെങ്കിലും ഒരാള്‍ വികലാംഗനായി ജീവിക്കേണ്ടിവരും. ശിവരാമിന് രണ്ട് കാലുകളും നിലനിര്‍ത്താനാകും. എന്നാല്‍ ശിവനാഥ് കാലുകളില്ലാതെ ജീവിക്കേണ്ടിവരും. ഏറെ പണച്ചിലവുള്ള ശസ്ത്രക്രിയയായിരിക്കും ചെയ്യേണ്ടത്. എന്നാലും ഇവര്‍ക്ക് പിരിയാല്‍ താല്‍പര്യമില്ലെങ്കില്‍ എന്തും ചെയ്തിട്ടും കാര്യമില്ലല്ലോ...