Kerala tv show and news
ബെയ് ജിംഗ്: ചൈനയില്‍ നാലു കയ്യും നാലു കാലുകളുമായി ഒരു കുഞ്ഞ്. ചൈനയിലെ ദക്ഷിണ ഗുവാങ് ഡോങ് പ്രവിശ്യയിലാണ് ഈ അത്ഭുത ശിശു ജനിച്ചത്. കുഞ്ഞിന്റെ അധിക അവയവങ്ങള്‍ ചൈനീസ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. 13 ദിവസം പ്രായമുള്ള കുഞ്ഞ് തലയില്ലാത്ത ഇരട്ടയോടൊപ്പമാണ് ജനിച്ചത്.
സര്‍ജറിക്ക് മുന്‍പ് മൂന്നു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന ഇരട്ടക്കുട്ടിക്ക് 0.6 കിലോയാണ് ഭാരം ഉണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 4 ദിവസത്തിനുശേഷവും കുഞ്ഞ് സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
{[['']]}