{[['']]}
kerala home tv show and news
what happens when you catch a fish woman hehehehe
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
ASIANET
What is this ????
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
FUNNY
കാന്‍സര്‍ കാന്‍സര്‍ കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റി!!!!!!!!!പ്രോത്സാഹനമായി ഒരു ലൈകും ഷെയറും കൊടുക്കുക
Posted by Unknown
Posted on Wednesday, April 30, 2014
with No comments
എന്താണ് കാന്‍സര്‍?
നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്‍മങ്ങള്‍ക്കനുസൃതമായി ഒരു മാതൃകോശം വളര്‍ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് മുഴകള്‍ (തടിപ്പോ, വളര്‍ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്‍ (Malignant Tumours) എന്നും, അപായകരമല്ലാത്ത മുഴകള്‍ (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്‍ ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്‍ അപായകരമായ മുഴകള്‍ കാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്‍ മറ്റു ശരീരഭാഗങ്ങളിലേയ്ക്കു പടര്‍ന്നുപിടിക്കുന്നു. അങ്ങനെ കാന്‍സര്‍ ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്‌ക്കോ, കോശസമൂഹത്തിലേയ്‌ക്കോ കടന്നുചെല്ലുന്നു. തുടര്‍ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്‍ ഉണ്ടാക്കുന്നു. ഇത്തരമുള്ള കാന്‍സര്‍ വ്യാപനത്തിന് Metastasis എന്നു പറയുന്നു. മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും ചികിത്സിച്ചുഭേദമാക്കാമോ എന്ന വസ്തുതയും വിഭിന്നങ്ങളാണ്.
ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍ ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില്‍ Mouth, Stomach, Liver, Lung, Breast തുടങ്ങിയ അവയവങ്ങളില്‍ കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള്‍ വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില്‍ കണ്ടുവരാറുള്ള കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റിയും, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000 ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശിരോഗള കാന്‍സറുകള്‍ ആണ് (Head and Neck Cancer). സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയഗളകാന്‍സര്‍ (Cervical Cancer) ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്.
കാന്‍സറിന്റെ സൂചനകള്‍
1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട.
2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍).
3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം.
5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍).
6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ).
7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.
കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍
1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക.
2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍).
3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം.
8.പുകവലി, മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
10.പതിവായി വ്യായാമം ചെയ്യുക.
ഭക്ഷണരീതിയും കാന്സറുംപ്രോത്സാഹനമായി ഒരു ലൈകും ഷെയറും കൊടുക്കുക
ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി,
തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത.
ഭക്ഷ്യനാരുകളുടെ പ്രാധാന്യം
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍.സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പചന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു.
ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജ്ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടലിലെ അര്‍ബുദബാധയുടെ സാധ്യത കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണത്തില്‍ നാരുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം.
നാരുകള്‍ക്കു പുറമേ പച്ചക്കറികളും പഴങ്ങളും പതിവായി ഉപയോഗിക്കുന്നതും ജീവകം എ, സി, ഇ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും കാന്‍സറിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം.
നമുക്കു ചിരപരിചിതങ്ങളായ ചീര, മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. സോയാബീനില്‍ ഉള്ള ഹലരശവേശി, ശീെളഹമ്ീില െഎന്നീ വസ്തുക്കളും എള്ളിലുള്ള രണ്ടു പ്രധാനപ്പെട്ട കൊഴുപ്പമ്ലങ്ങളും കാന്‍സറിനു കാരണമായ രാസവസ്തുക്കളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന പല കാന്‍സറുകളും തടയാന്‍ സാധിക്കുന്നതാണ്.
സമീകൃതാഹാരം ജീവിതത്തിന്
ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് സഹായകരമായ ജീവിതശൈലി നാം സ്വീകരിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉറപ്പാക്കണം. ആഹാരത്തില്‍ക്കൂടി അന്നാംശം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, മൈക്രോ ന്യൂട്രിയന്റ്‌സ് ആയ അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ (A, B, C, D, E), ചെറിയ തോതില്‍ സിങ്ക്, കോപ്പര്‍, മാംഗനീസ്, അയഡിന്‍, സെലിനിയം എന്നിവയും ലഭിക്കണം. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല. ഇതുകൂടാതെ അരി, ഗോതമ്പ്, മുതലായ ധാന്യങ്ങള്‍ തവിടുകളയാതെയും, ചെറുപയര്‍, കടല മുതലായവ തൊലികളയാതെ മുളപ്പിച്ചും ഉപയോഗിക്കേണ്ടതാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ഭക്ഷണശൈലി സ്വീകരിക്കുന്നത് കാന്‍സര്‍ തടയുന്നതു കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകയില ഒഴിവാക്കല്‍ ഇവ കാന്‍സറിനുള്ള സാധ്യത നാല്‍പ്പതു ശതമാനം കുറയ്ക്കാം.
കാന്‍സറിനു കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍
1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍.
2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം.
3.ഒരേ എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും വീണ്ടുംവീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും അങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു.
4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ിശൃേമലേ എന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു.
5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നിശ്ശേഷം മാറ്റിയതിനുശേഷമേ ഉപയോഗിക്കാവൂ.
6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം.
7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സര്‍കാരകരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. കൃത്രിമ മധുരസാധനങ്ങളായ ഊഹലശി, ഇ്യരഹമാമലേ, സാക്കറിന്‍, എന്നിവയും കൃത്രിമ നിറങ്ങളും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളവയാണെന്നറിഞ്ഞ് ബോധപൂര്‍വം വര്‍ജ്ജിക്കേണ്ടതാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവന്നമാംസ(Red meat) ത്തിലെ ഘടകങ്ങള്‍ ഉചഅ യ്ക്കു തകരാറുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തല്‍.മാംസാഹാരികളുടെ കുടലില്‍ കാണുന്ന നൈട്രോസോ സംയുക്തങ്ങള്‍ ഉചഅ യുമായി ചേരുന്നു. ഇതു കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് കാന്‍സറിനു കാരണം. ദിവസം രണ്ടു
നേരം മാംസം പതിവാക്കിയവരില്‍ കാന്‍സര്‍സാധ്യത മുപ്പത്തഞ്ചു ശതമാനം കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരുദിവസം എണ്‍പതു ഗ്രാമില്‍ കൂടുതല്‍ മാംസം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പൊതുവെ ശാരീരികാദ്ധ്വാനം കുറഞ്ഞ വിഭാഗക്കാരായ സ്ത്രീകളില്‍ അന്‍പതു ഗ്രാമാണ് അനുവദനീയമായ അളവ്.
കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍
ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം. പലരും ധരിച്ചിരിക്കുന്നതുപോലെ, പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്' കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്. കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം, ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു. പല ഘട്ടങ്ങളിലും എചഅഇ ചെയ്താല്‍ ഒരു ആശീു്യെ പരിശോധന ഒഴിവാക്കാന്‍ കഴിയും. ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatula ഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്. രക്തത്തിലെ കാന്‍സര്‍ (ഘൗസലാശമ) കണ്ടുപിടിക്കാന്‍ സാധാരണ രക്തപരിശോധനകൊണ്ടു കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു.
പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. സാധാരണ തൃമ്യ ഉപയോഗിച്ച് ശ്വാസകോശത്തിലും അസ്ഥിയിലും കാന്‍സര്‍ ബന്ധിതമായ പല മാറ്റങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കുന്നു. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI) മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ
കണ്ടുപിടിക്കുന്നതിനും അവയുടെ പ്രത്യേക സ്വഭാവവൈശിഷ്ട്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു.
ഇതില്‍ നിന്നും കാന്‍സര്‍ നേരത്തെ അറിയുന്നതിന് ഒരൊറ്റ പരിശോധന മാത്രമായി നിലവിലില്ല എന്നു വ്യക്തമാണല്ലോ. എന്നിരുന്നാലും ഓരോ തരം കാന്‍സറിനും പരക്കെ അംഗീകരിക്കപ്പെട്ട പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കാന്‍സര്‍ ഏറെക്കുറെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പറയാം. പൊതുവേ പറഞ്ഞാല്‍ മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍നടപടി കൈക്കൊള്ളേണ്ടതാണ്.
നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ജമു ടാലമൃ ഠലേെ നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്, സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.ടെസ്റ്റിന്റെ ഗുണങ്ങള്‍ (Pap Smear Test):a) രോഗിക്ക് കാന്‍സര്‍ ഉണ്ടെന്നു കണ്ടാല്‍ ഉടന്‍ ചികിത്സിച്ചു ഭേദപ്പെടുത്താം.
b)പത്തു വര്‍ഷം കഴിഞ്ഞുപോലും കാന്‍സര്‍ വരാനുള്ള സാധ്യത കണ്ടെത്തിയാല്‍ മരുന്ന് തുടങ്ങിയവ കൊണ്ട് ഇതു തടയാന്‍ സാധിക്കും.
c)മറ്റു പലതരം ഗുഹ്യരോഗങ്ങള്‍, അണുബാധകള്‍, ട്യൂമറുകള്‍ തുടങ്ങിയവ കണ്ടെത്താനും അടിയന്തിര തുടര്‍നടപടികള്‍ നടത്താനും കഴിയും. ഈ ടെസ്റ്റ് വേദനാരഹിതവും മറ്റു പ്രയാസങ്ങള്‍ ഒന്നുമില്ലാത്തതും ഒരുമിനുട്ടുകൊണ്ടു നടത്താന്‍ കഴിയുന്നതും ചെലവ് വളരെ കുറഞ്ഞതുമാണ്.
സ്വയം പരിശോധനയില്‍ സ്തനകാന്‍സര്‍ സംശയിക്കുന്ന സ്ത്രീകള്‍ ഒരു ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കണം. ആവശ്യമെങ്കില്‍ മാമോഗ്രാഫി ടെസ്റ്റ് ചെയ്യുകയും വേണം. കുഴപ്പമൊന്നുമില്ലെങ്കില്‍ മാമോഗ്രാഫി പരിശോധന അഞ്ചുവര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കണം.
കാന്‍സര്‍ വരാനുള്ള സാധ്യത ഒഴിവാക്കല്‍, വന്നിട്ടുണ്ടെങ്കില്‍ അത് എത്രയും നേരത്തെ കണ്ടെത്തല്‍ ഇവയാണല്ലോ പ്രധാനമായും കാന്‍സര്‍ പ്രതിരോധ യത്‌നങ്ങളുടെ കാതല്‍.
1. പുരുഷന്‍
പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവം പ്രോസ്റ്റേറ്റ് ഗ്രന്ഥിയാണ്. (ഈ ഗ്രന്ഥി സ്ത്രീകള്‍ക്കില്ല.) വളരെ നേരത്തേ തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥി പരിശോധനകള്‍ തുടങ്ങേണ്ടതാണ്. അമ്പതുവയസ്സാകുന്നതോടുകൂടി ഇത് നിര്‍ബന്ധമായും ചെയ്യണം. ഇതില്‍ ആദ്യമായി ചെയ്യേണ്ട ടെസ്റ്റാണ് Digital Rectal Examination (DRE). ഈ ടെസ്റ്റില്‍ക്കൂടി ഇതിനേപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കും. തുടര്‍ന്ന് Prostate Specific Antigen (PSA) - ടെസ്റ്റും നടത്താവുന്നതാണ്. വളരെ വിശ്വസനീയമായ വിവരങ്ങള്‍ ഈ ടെസ്റ്റില്‍ക്കൂടി ലഭിക്കുന്നുണ്ട്. കുറഞ്ഞത് എല്ലാ വര്‍ഷവും അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഇതില്‍ കുറഞ്ഞ ഇടവേളകളിലും ഈ ടെസ്റ്റ് നടത്തി ഫലം വിലയിരുത്തണം. അടുത്ത ബന്ധുക്കളാരെങ്കിലും രോഗബാധിതരായിട്ടുള്ള ആളുകള്‍ നാല്‍പ്പത്തിയഞ്ചു വയസാകുന്നതോടെയോ, ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അതിനുമുമ്പുതന്നെയോ ഈ ടെസ്റ്റുകള്‍ക്കു വിധേയ
രായി തുടര്‍നടപടികള്‍ സ്വീകരിക്കണം.
2. സ്ത്രീ
സ്ത്രീകളില്‍ താഴെ പറയുന്ന അവയവങ്ങളില്‍ കാന്‍സറിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്.
a) ഗര്‍ഭാശയഗളം : കാന്‍സര്‍ പിടിപെടാന്‍ ഏറെ സാധ്യതയുള്ള ഭാഗമാണ് ഗര്‍ഭാശയഗളം. ഗര്‍ഭാശയഗളകാന്‍സര്‍ പരിശോധന വളരെ ചെറുപ്പത്തിലേതന്നെ തുടങ്ങണമെന്നാണ് വിദഗ്ധമതം. ലൈംഗികവേഴ്ച തുടങ്ങി അധികം താമസിയാതെതന്നെ പരിശോധന തുടങ്ങുന്നതാണ് നല്ലത്. Pap Smear Test ആണ് ഇവിടെ നടത്തുന്നത്. മറ്റു സംശയങ്ങളില്ലെങ്കില്‍ ഓരോ വര്‍ഷവും നടത്താവുന്നതാണ്. മുപ്പത്തിയഞ്ചു വയസ്സിനു ശേഷം വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം. എഴുപത് എത്തുന്നതോടെ, ഇതിനകം ഒട്ടനവധി Pap Smear Tests കഴിഞ്ഞവര്‍ മറ്റുകുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് പൂര്‍ണബോധ്യം വന്നാല്‍ മറിച്ച് ലക്ഷണങ്ങളൊന്നും കാണാത്തതുവരെ ലേേെ തുടരണമോ എന്ന കാര്യം പരിഗണിക്കാവുന്നതാണ്.
b) ഗര്‍ഭാശയാന്തര ചര്‍മം : ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ ഗര്‍ഭാശയാന്തര ചര്‍മത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പരിതസ്ഥിതിയില്‍ ഇത്തരം സ്ത്രീകളെ ബോധവതികളാക്കേണ്ടതുമുണ്ട്. യോനിയില്‍ പുള്ളികളോ, അടയാളങ്ങളോ, വടുക്കളോ കണ്ടെത്തുകയോ, രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍തന്നെ വിവരം ഡോക്ടറെ അറിയിച്ച് പരിശോധന നടത്തണം.
c) സ്തനം : പ്രായഭേദമെന്യേ, സ്തനകാന്‍സര്‍ സ്ത്രീകള്‍ക്കുണ്ടാകാമെന്നാണ് ഗവേഷകമതം. എന്നിരുന്നാലും നാല്‍പ്പതുവയസ്സു കഴിഞ്ഞവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നതെന്നു പറയാം. എത്രയും നേരത്തേ ഇതു കണ്ടുപിടിക്കാന്‍ കഴിയുമോ അത്രയും സുഗമമായി ഇതിനുള്ള ചികിത്സ നടത്തി രോഗവിമുക്തി നേടാമെന്നുള്ളതാണ് പ്രധാനമായും മനസ്സിലാക്കിയിരിക്കേണ്ടകാര്യം. കാന്‍സര്‍ എന്തുകൊണ്ടുണ്ടാകുന്നു, ഇതു പൂര്‍ണമായും ഭേദപ്പെടുത്താമോ എന്നുള്ള കാര്യത്തില്‍ വൈദ്യശാസ്ത്രത്തിന് ഇന്നും ഖണ്ഡിതമായ അഭിപ്രായം പറയാന്‍ കഴിഞ്ഞിട്ടില്ല.
ഏതായാലും സ്തനകാന്‍സര്‍ബാധ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ വളരെനേരത്തെ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനുമുമ്പായി ഡോക്ടറുമായി സ്തനകാന്‍സര്‍ സാധ്യതകളെപ്പറ്റി വിശദമായി സംസാരിക്കേണ്ടതാണ്. നേരത്തെ അണ്ഡാശയ കാന്‍സര്‍ തുടങ്ങിയ ഏതെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടോ, രോഗിയുടെ കുടുംബചരിത്രം (Personal history & family history) ജനിതക സാധ്യതകള്‍ ഇവ ചര്‍ച്ചയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. മറ്റു പ്രത്യേക സാഹചര്യങ്ങളോ വസ്തുതകളോ ഇതുമായി ബന്ധപ്പെട്ട ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെങ്കില്‍ അവയും ചര്‍ച്ചചെയ്യപ്പെടണം. ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുമായിച്ചേര്‍ന്ന് ഒരു കര്‍മപരിപാടി (Action plan) ആവിഷ്‌ക്കരിക്കണം. ഇതില്‍ പരിശോധനകള്‍ ഏതെല്ലാം, എപ്പോഴെല്ലാം നടത്തണമെന്നതിനേപ്പറ്റി വ്യക്തമാക്കിയിരിക്കുകയും വേണം. അടിയന്തിര പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ താഴെപ്പറയന്ന പരിശോധനകള്‍ നടത്താവുന്നതാണ്.
(i) സ്തനത്തിലെ സ്വയം പരിശോധന (Breast Self Examination)
സമഗ്രമായ ഒരു സ്തനപരിശോധന ഓരോ സ്ത്രീയും സ്വയം നടത്താനറിഞ്ഞിരിക്കണം. സാധാരണയായി ഒരു നിലക്കണ്ണാടിയുടെ മുമ്പില്‍ നിന്നോ, നിവര്‍ന്നു കിടന്നോ ഇതു നടത്തുന്നവിധം ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. സ്തനത്തിലെ ത്വക്കില്‍ നിറഭേദമോ, അടയാളങ്ങളോ, തടിപ്പോ, കല്ലിപ്പോ, മുഴയോ സ്തനത്തിലമര്‍ത്തുമ്പോള്‍ വേദനയോ, വിങ്ങലോ, മറ്റസ്വസ്ഥതകളോ, മുലക്കണ്ണില്‍ക്കൂടി സ്രവമോ മറ്റോ കാണുന്നുണ്ടോ, തുടങ്ങിയവയെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ട് വിവരം ഡോക്ടറെ അറിയിക്കണം. ഇരുപത്തഞ്ചുവയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവത്തിനുശേഷം പത്തുദിവസം കഴിഞ്ഞ് ഈ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്നുറപ്പുവരുത്തേണ്ടതാണ്. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ ഒരു നിശ്ചിത തീയതിയില്‍ ഇതു നടത്തേണ്ടതാണ്.
സ്തനത്തിന്റെ ആകൃതിയിലുള്ള മാറ്റങ്ങള്‍, തൊലിപ്പുറത്തുള്ള മാറ്റങ്ങള്‍, മുലഞെട്ടിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കുക.
(ii) ആശുപത്രിയിലെ സ്തനപരിശോധന (Clinical Breast Examination- CBE)
സ്വയമുള്ള സ്തന പരിശോധന പ്രയോജനപ്രദമാണെങ്കിലും, ആശുപത്രിയില്‍ ഡോക്ടര്‍ നടത്തുന്ന വിശദമായ സ്തനപരിശോധന, എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാണെന്നും ശാസ്ത്രീയമായ വിലയിരുത്തലിന് ഏറെ സഹായകമായിരിക്കുമെന്നുള്ളതും തര്‍ക്കമറ്റ സംഗതിയാണ്. ഇരുപതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ളവരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇതു നടത്തണമെന്നാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. നാല്‍പ്പതു കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ ഇതു നടത്തുന്നതാണ് നല്ലത്. അന്‍പതു കഴിഞ്ഞവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒരുവര്‍ഷത്തില്‍ കുറഞ്ഞ ഇടവേളകളിലും ഈ പരിശോധന നടത്തേണ്ടതാണ്. സ്വയം പരിശോധനയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും വിലയിരുത്താന്‍ ഡോക്ടര്‍ക്ക് കഴിയുമെന്ന് പറയേണ്ടതില്ലല്ലോ.
(iii) മാമോഗ്രാഫി (Mammography)
സ്തനകാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാമോഗ്രാഫി.തീക്ഷ്ണത കുറഞ്ഞ എക്‌സ്‌റേ പരിശോധനയാണിത്.
വളരെ ലളിതവും മറ്റു ബുദ്ധിമുട്ടുകളും പാര്‍ശ്വഫലങ്ങളും ഉണ്ടാകാത്തതുമായ ഒരു സൂക്ഷ്മപരിശോധനയാണിതെന്നു പറയാം. സ്തനത്തിലെ വളരെ ചെറിയ ഒരു മുഴ പോലും ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആശുപത്രിയില്‍ വച്ചു നടത്തുന്ന ഈ പരിശോധന ഇരുപതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ളവരില്‍ സാധാരണഗതിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്താവുന്നതാണ്. നാല്‍പ്പതുകഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്നുറപ്പാക്കണം.
ഈ പരിശോധനകള്‍ക്കെല്ലാം ഇടവേളകള്‍ സൂചിപ്പിച്ചിട്ടുള്ളത് മറ്റു പ്രശ്‌നങ്ങളോ മറിച്ച് ഡോക്ടറുടെ നിര്‍ദ്ദേശങ്ങളോ ഇല്ലാത്തപ്പോഴാണ്. എന്തെങ്കിലും അസാധാരണ ലക്ഷണങ്ങളോ അനുഭവങ്ങളോ ഉണ്ടായാല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കുറഞ്ഞ ഇടവേളകളിലും വളരെക്കുറഞ്ഞ പ്രായത്തില്‍ ആണെങ്കിലും പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
3. സ്ത്രീകളും പുരുഷന്മാരും
മറ്റുതരം കാന്‍സറുകള്‍ എല്ലാം തന്നെ ഏറിയകൂറും രണ്ടുകൂട്ടര്‍ക്കും വരാവുന്നതാണ്. വന്‍കുടലും അതിന്റെ താഴെ അറ്റത്തെ മലാശയവും കാന്‍സര്‍ ബാധയ്ക്കു സാധ്യതയേറുന്ന ശരീരഭാഗങ്ങളാണ്. ഇവയില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോ എന്നറിയാന്‍ പല പരിശോധനകളും ഇന്നു നിലവിലുണ്ട്. അമ്പത് വയസ്സ് ആകുന്നതോടെ താഴെപ്പറയുന്നതില്‍ ഏതെങ്കിലും കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടതാണ്.
a. ഓരോ വര്‍ഷവും Fecal Occult Blood Test (FOBT)
b. അഞ്ചുവര്‍ഷം കൂടുമ്പോള്‍ Flexible Sigmoidoscopy
c. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ Double Contrast Barium Enema
d. പത്തുവര്‍ഷത്തിലൊരിക്കല്‍ Colonoscopy
e. രോഗിയുടെ രോഗചരിത്രം, കുടുംബചരിത്രം (Personal History and Family History) നേരത്തെ രോഗിക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ ഏതെങ്കിലും തരം കാന്‍സര്‍ വന്നിട്ടുണ്ടോ എന്നീ കാര്യങ്ങളും ഡോക്ടറുമായി ചര്‍ച്ചചെയ്ത് വ്യക്തമായ ഒരു പരിശോധനാ പദ്ധതി തയ്യാറാക്കണം.
കാന്‍സറിനെ ചെറുക്കാന്‍
ആഹാരക്രമീകരണത്തിലൂടെ കാന്‍സറിനെ ഒരുപരിധിവരെ ചെറുക്കാന്‍ കഴിയും.
(a) പുകവലിയും പുകയില ചവയ്ക്കുന്നതും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അവ പാടേ ഒഴിവാക്കുക. പുകവലിക്കുന്നത് വലിക്കുന്ന ആളിനുമാത്രമല്ല, തൊട്ടടുത്തുള്ളവര്‍ക്കും ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്നു എന്ന വസ്തുത ഇവിടെ ഓര്‍ക്കാം. ഇതോടൊപ്പം മദ്യപാനവും സ്ഥിതി വഷളാക്കും. ഇവയെല്ലാം ഉപേക്ഷിക്കുക മാത്രമാണ് ഏകപോംവഴി.
(b)'You are what you eat' എന്നാണല്ലോ ചൊല്ല്. ഫലങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ (green leafy vegetables) ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. കുറഞ്ഞത് ദിവസം നാലുനേരമായിട്ടെങ്കിലും ഇവ ഉപയോഗിക്കേണ്ടതാണ്. പപ്പായ, കോവയ്ക്ക, കാബേജ്, തക്കാളി, ചീര, വെണ്ടയ്ക്ക, കത്തിരിക്ക, ബീന്‍സ്, മറ്റു പയറുവര്‍ഗങ്ങള്‍, അമരയ്ക്ക, മുരിങ്ങയ്ക്ക, മുരിങ്ങയില, ഓറഞ്ച്, ഏത്തയ്ക്ക, ആപ്പിള്‍, തവിടുകളയാത്ത ഗോതമ്പ്, കൂവരക് തുടങ്ങിയ ധാന്യങ്ങള്‍, പാട പൂര്‍ണമായി നീക്കിയ പാലും തൈരും ഉള്‍പ്പെടെ കൊഴുപ്പു കുറഞ്ഞതും നാരുകളടങ്ങിയതുമായ അന്നജവും മാംസ്യവും ആവശ്യാനുസരണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറിയ ശുദ്ധജലം ആവശ്യാനുസരണം കുടിക്കുകയും വേണം.
(c) ഓരോരുത്തരുടേയും ആഹാരക്രമം പല കാരണങ്ങളാലും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരാളിന്റെ ആരോഗ്യത്തെ എല്ലാ അനുബന്ധ ഘടകങ്ങളും ചേര്‍ത്ത് സമഗ്രമായി വിലയിരുത്തി ഒരു ആഹാരക്രമത്തിന് രൂപം കൊടുക്കണം. അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, നാര്, ശുദ്ധജലം ഇവ ഏതളവില്‍ എത്രമാത്രം ആവശ്യമാണെന്നു നിശ്ചയിച്ചിട്ട് അതനുസരിച്ച് ഉപയോഗിക്കേണ്ടുന്ന പദാര്‍ത്ഥങ്ങള്‍ ഏതളവില്‍ എപ്പോള്‍ കഴിക്കണമെന്ന് കൃത്യമായി നിശ്ചയിക്കണം. ചുരുക്കത്തില്‍ ചെലവാകുന്ന ഊര്‍ജ്ജത്തി (കലോറിമൂല്യം) നനുരിച്ച് അത് ആഹാരത്തില്‍ കൂടി ലഭ്യമാക്കണം. ഇത് കുടുംബ ഡോക്ടറും ഡയറ്റീഷ്യനുമായി ആലോചിച്ച് ചെയ്യേണ്ടതാണ്.
(d) സംസ്‌ക്കരിച്ചതും ടിന്നിലടച്ച് വിപണിയില്‍ എത്തിക്കുന്നതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, വറുത്തത്, പൊരിച്ചത്, ചുട്ടെടുത്തത്, മറ്റ് കൊഴുപ്പുള്ള എണ്ണയില്‍ തയ്യാറാക്കിയ ആഹാരം, അജിനോമോട്ടോ ഇവ ഒഴിവാക്കണം. ചിക്കന്‍, മത്സ്യം (മത്തി, അയല, ചാള) ഇവയില്‍ നിന്നും കിട്ടുന്ന മാംസ്യമാണ് അനുയോജ്യം. ചിക്കന്‍ തന്നെയും തൊലികളഞ്ഞ് ഉപയോഗിക്കണം.
(e) പൊതുവേ പറഞ്ഞാല്‍ മദ്യം വര്‍ജ്ജിക്കുകതന്നെവേണം. ബിയര്‍, വൈന്‍ തുടങ്ങിയ പാനീയങ്ങളും ഇതിലുള്‍പ്പെടും. ആരോഗ്യസംരക്ഷണത്തിന് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഏതെങ്കിലും ആള്‍ക്കഹോള്‍ അടങ്ങിയ പാനീയം കഴിക്കേണ്ടിവന്നാല്‍ അതു ഡോക്ടറുമായി ആലോചിച്ചു ചെയ്യേണ്ടതാണ്.
(f) വ്യായാമം: ചിട്ടയായും ക്രമമായും ഉള്ള വ്യായാമം കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു; സ്തനകാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ കുറയ്ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആഹാരക്രമീകരണം പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വേണ്ടത്ര വ്യായാമവും ശരീരത്തിനു ലഭ്യമാക്കുക എന്നത്. സൈക്ലിംഗ്, നീന്തല്‍, പൂന്തോട്ടം/പച്ചക്കറിത്തോട്ടം ഉണ്ടാക്കല്‍, നടത്തം തുടങ്ങിയ പലതരം വ്യായാമമുറകള്‍ ഉണ്ട്. ഇവയില്‍ ആരോഗ്യനിലയും അനുബന്ധ ഘടകങ്ങളും കണക്കിലെടുത്ത് ഉചിതമായവ തെരഞ്ഞെടുക്കാം. ആഴ്ചയില്‍ കുറഞ്ഞത് അഞ്ചുദിവസമെങ്കിലും ഇതു നടത്തേണ്ടതാണ്. മുപ്പതു മിനിട്ടുമുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിനു സമയം കണ്ടെത്തണം.
(g) ത്വക്ക് സംരക്ഷണം വളരെ പ്രധാനമാണ്. സൂര്യരശ്മിയില്‍ നിന്നും വിശിഷ്യ, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ത്വക്കിനെ സംരക്ഷിക്കേണ്ടതാണ്. ഇതിലേയ്ക്കായി സണ്‍ഗ്ലാസ്സ്, തൊപ്പി, സണ്‍സ്‌ക്രീന്‍, തുടങ്ങിയവ ഔചിത്യപൂര്‍വം ഉപയോഗപ്പെടുത്തണം. പകല്‍ പത്തുമണിക്കും, വൈകിട്ട് നാലുമണിക്കുമിടയില്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
(h) ഉപദ്രവകാരികളായ രാസവസ്തുക്കള്‍, ആസ്ബസ്റ്റോസ് തുടങ്ങിയവയുമായുള്ള സമ്പര്‍ക്കം ജോലിസ്ഥലത്ത് ഉണ്ടാകുന്ന പക്ഷം സുരക്ഷാഉപകരണങ്ങള്‍ ധരിക്കുകയും സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി പാലിക്കയും ചെയ്യേണ്ടതാണ്.
(i) നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടവേളകളില്‍ കുടുംബഡോക്ടറെ കണ്ട് ചെക്കപ്പ്/ടെസ്റ്റുകള്‍ നടത്തി ആരോഗ്യത്തിന് ഭീഷണി ഇല്ലെന്ന് ഉറപ്പുവരുത്തണം. മുകളില്‍ പറഞ്ഞ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങളെല്ലാം കുടുംബ ഡോക്ടറും ഡയറ്റീഷ്യനുമായി ചര്‍ച്ചചെയ്തുവേണം
തീരുമാനിക്കാന്‍. ആഹാരം, വ്യായാമം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കി ഒരു ടൈംടേബിള്‍/ചാര്‍ട്ട് തയ്യാറാക്കി അതനുസരിച്ച് ദൈനംദിന കാര്യങ്ങള്‍ നടത്തുകയും വേണം.
കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധിയോ?
സാധാരണ ആളുകളില്‍ കണ്ടുവരുന്ന ഒരു മിഥ്യാധാരണയാണ് കാന്‍സര്‍ പകരുമെന്നുള്ളത്. ഇത് രോഗികളിലും അവരെ പരിചരിക്കുന്നവരിലും സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. ഒരാളിന്റെ ശരീരത്തിലെ അസുഖം ബാധിച്ച ഭാഗത്തുനിന്ന് മറ്റു ഭാഗങ്ങളിലേയ്ക്ക് കാന്‍സര്‍ വ്യാപിക്കാം. എന്നാല്‍ രോഗിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു കാരണവശാലും രോഗം പകരുന്നില്ല. കാരണം കാന്‍സര്‍രോഗം മറ്റു പകര്‍ച്ചവ്യാധികളെപ്പോലെ രോഗാണുക്കള്‍മൂലമല്ല ഉണ്ടാകുന്നത്.അപൂര്‍വം ചില കാന്‍സറുകള്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേരില്‍ കാണപ്പെടുന്നത് ജനിതക ഘടന, ജീവിതശൈലി എന്നിവയിലെ സാമ്യം കൊണ്ടാണ്.
കാന്‍സര്‍ കണ്ടെത്തിയാല്‍
മുകളില്‍ പറഞ്ഞ എല്ലാതരം മുന്‍കരുതലുകളെടുത്താല്‍ത്തന്നെയും, ഏതൊരാളും കാന്‍സറിന്റെ പിടിയില്‍ പെട്ടുപോകാം. അതിനു മതിയായ വിശദീകരണം നല്‍കാന്‍ ഇന്നും ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ തന്നെ ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകളില്‍ക്കൂടി കൃത്യമായ രോഗനിര്‍ണയം നടത്തണം. രോഗം കാന്‍സറാണെന്നു സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാലുടന്‍ തന്നെ ചികിത്സാവിധി ആസൂത്രണം ചെയ്യണം.
ചികിത്സാസൂത്രണം
കാന്‍സര്‍ ചികിത്സയിലെ അതിപ്രധാനമായ ഭാഗമാണ് ചികിത്സാസൂത്രണം. രോഗം കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെടുന്നതോടുകൂടി രോഗി മാനസികമായി തളര്‍ന്നുപോയേക്കാം. രോഗം ഏതു ഘട്ടത്തിലെത്തി നില്‍ക്കുന്നു, എത്രനാള്‍ ചികിത്സ വേണ്ടിവരും, ഏതുതരം ചികിത്സാവിധിയാണ് ആവശ്യമായത്, രോഗം പൂര്‍ണമായും വിട്ടുമാറുമോ, മരണം സംഭവിച്ചുപോകില്ലേ, ചികിത്സയ്ക്ക് എന്തുചെലവുണ്ടാകും, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ രോഗിയെ അലട്ടിക്കൊണ്ടിരിക്കാം; രോഗിയില്‍ ഭയാശങ്കകളുയര്‍ത്താം. രോഗി കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമപ്പെട്ടുപോകാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ രോഗിക്ക് ആശ്വാസവും പ്രത്യാശയും നല്‍കി ഭയാശങ്കകളകറ്റേണ്ടത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭിഷഗ്വരന്റേയും ചുമതലയാണെന്ന വസ്തുത മറന്നുകൂടാ. രോഗത്തിന്റെ സ്വഭാവം, രോഗം ഏതു ഘട്ടത്തിലെത്തി നില്‍ക്കുന്നു, രോഗിയുടെ പ്രായം, പൊതുവായ ആരോഗ്യനില, മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നോ, ഇപ്പോള്‍ ഉണ്ടോ തുടങ്ങിയ വസ്തുതകള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കണം. ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ചോദ്യാവലി തയ്യാറാക്കണം. രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനും, സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള മാനസികാവസ്ഥയില്‍ ആയിരിക്കണമെന്നില്ല രോഗി എന്ന കാര്യം മുന്‍നിര്‍ത്തി, ബന്ധുക്കള്‍ തന്നെ മുന്‍കൈയെടുത്ത് രോഗ ചര്‍ച്ചാവേളയില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുക്കുന്നതിനുള്ള സംവിധാനം അദ്ദേഹത്തിന്റെ സമ്മതത്തോടെ ഏര്‍പ്പെടുത്തേണ്ടതാണ്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, അവയോടു ചേര്‍ന്നുണ്ടാകുന്ന സംശയങ്ങളും പല പ്രാവശ്യമായി ചര്‍ച്ച ചെയ്ത് സംശയങ്ങള്‍ തീര്‍ത്ത് ചര്‍ച്ചാവേളയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും റിക്കാര്‍ഡു ചെയ്ത് സൂക്ഷിക്കുന്നത് ഭാവിയില്‍ വളരെ പ്രയോജനം ചെയ്യും. വിശദമായ ചര്‍ച്ചയ്ക്കുശേഷം വിവിധതരം കാന്‍സര്‍ ചികിത്സാവിധികളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് ഏറ്റവും ഉചിതമായ ചികിത്സാരീതിക്ക് രൂപം കൊടുക്കണം. ആവശ്യമെങ്കില്‍ ഒരു രണ്ടാമഭിപ്രായം ആരായുന്ന കാര്യവും ഇത്തരുണത്തില്‍ പരിഗണിക്കേണ്ടതാണ്. രോഗത്തിന്റെ കാഠിന്യവും, സങ്കീര്‍ണതയും കണക്കിലെടുത്ത് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ തെറാപ്പിസ്റ്റ്, ഡയറ്റിഷ്യന്‍ തുടങ്ങിയവരടങ്ങിയ ഒരു വിദഗ്ധ സംഘം തന്നെ ചികിത്സ തീരുമാനിക്കുന്നതാണ് ഉചിതം. ഇത്തരുണത്തില്‍ ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് ഒരു പ്രത്യേക ചികിത്സാവിധിയോ, ഒന്നില്‍ക്കൂടുതല്‍ ചികിത്സാവിധികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയോ പരിഗണിക്കാവുന്നതാണ്.
പാര്‍ശ്വഫലങ്ങള്‍
കാന്‍സര്‍ ചികിത്സയില്‍ രോഗം ബാധിച്ച കോശങ്ങളോടൊപ്പം തന്നെ
ആരോഗ്യമുള്ള കോശങ്ങളും നശിപ്പിക്കപ്പെട്ടേയ്ക്കാം. (വിശേഷിച്ചും കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി തുടങ്ങിയ ചികിത്സാവിധികളില്‍). ഇതു പലപ്പോഴും രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യാം. ഇക്കാര്യം കാലേകൂട്ടി മനസ്സിലാക്കി രോഗിയെ ആശ്വസിപ്പിക്കാനും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാനും, കുറഞ്ഞപക്ഷം അവയുടെ കാഠിന്യം കുറയ്ക്കാനും രോഗിയെ വേദന, മറ്റ് അസ്വാസ്ഥ്യങ്ങള്‍ ഇവയില്‍ നിന്നും മോചിപ്പിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഇക്കാര്യത്തില്‍ രോഗിയുടെ ബന്ധുക്കള്‍ തന്നെ മുന്നോട്ടു വരണം. ചികിത്സയോടൊപ്പം തന്നെ രോഗിയില്‍ കാണപ്പെടുന്ന മാറ്റങ്ങള്‍, അസ്വസ്ഥതകള്‍, മറ്റ് പ്രയാസങ്ങള്‍ ഇവയെല്ലാം അപ്പപ്പോള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. പാര്‍ശ്വഫലങ്ങളെ ഫലപ്രദമായി നേരിടാന്‍ പറ്റിയ ഔഷധങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടേയോ, സാമൂഹിക പ്രവര്‍ത്തകരുടേയോ സഹായവും ലഭ്യമാക്കാവുന്നതാണ്. ഇന്ന് എല്ലാ പ്രധാന കാന്‍സര്‍ സെന്ററുകളും ഈ രംഗത്ത് രോഗികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാന്‍ സുസജ്ജമാണ്. രോഗിയുടെ ബന്ധുക്കള്‍ ഇതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി തക്കസമയത്തു പ്രവര്‍ത്തിച്ചാല്‍ പാര്‍ശ്വഫലങ്ങളെ നേരിടുന്നിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ഓരോതരം കാന്‍സറിന്റേയും പാര്‍ശ്വഫലങ്ങള്‍ മറ്റുള്ളവയുടേതില്‍ നിന്നും ഏറെക്കുറെ വ്യത്യസ്ഥമായതിനാല്‍, പൊതുവായ ചില പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും അവയെല്ലാം എടുത്തുപറയാതെ അതാത് കാന്‍സര്‍ ചികിത്സാ വിധികളില്‍ തുടര്‍ന്നുവരുന്ന ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാന്‍സര്‍ രോഗിയെ പരിചരിക്കുമ്പോള്‍
കാന്‍സര്‍ രോഗിയെ ശുശ്രൂഷിക്കുന്നവര്‍ രോഗികളുപയോഗിക്കുന്നതോ ഉപയോഗിച്ചവയോ ആയ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ഇത് രോഗിയുടെയും പരിചാരകന്റെയും സുരക്ഷയ്ക്ക് ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
a.കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. രോഗിയെ പരിചരിക്കുന്നതിനു മുമ്പും പിമ്പും സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. നഖങ്ങള്‍ വെട്ടി അവയ്ക്കടിയില്‍ അഴുക്കടിയാതെ സൂക്ഷിക്കണം. കൈകളില്‍ പോറലോ മുറിവോ ഉണ്ടെങ്കില്‍ വൃത്തിയായി ബാന്‍ഡേജ് ചെയ്യണം. രോഗിയുടെ ശരീരത്തിലുള്ള മുറിവുകളുമായോ, ശരീരസ്രവങ്ങളുമായോ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കയ്യുറ ഉപയോഗിക്കണം. ഈ മുന്‍കരുതലുകള്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
b.രോഗിക്കോ, പരിചരിക്കുന്ന ആള്‍ക്കോ തുമ്മലോ, ചുമയോ ഉണ്ടെങ്കില്‍ പരിചരിക്കുന്ന ആള്‍ മാസ്‌ക്ക് ധരിക്കേണ്ടതാണ്.
c.രോഗിയുടെ രക്തമോ, സ്രവമോ തെറിച്ചുവീഴാനിടയുണ്ടെങ്കില്‍ പരിചരിക്കുന്ന ആള്‍ ഒരു മുൃീി/ുഹമേെശര വെലല േധരിച്ചിരിക്കേണ്ടതാണ്.
d.പരിചാരകന്‍ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൂടാതെ സ്ത്രീകളാണെങ്കില്‍ തലമുടി കെട്ടിവയ്ക്കണം.
e.രോഗി കിടക്കുന്ന മുറി എപ്പോഴും വൃത്തിയായും വെടിപ്പായും സൂക്ഷിക്കണം. തറ, ചുമരുകള്‍ ഇവയെല്ലാം തുടച്ചു വൃത്തിയാക്കി വയ്ക്കണം.
f.രോഗി കിടക്കുന്ന മുറിയുടെ വാതിലുകളും ജനാലകളും തുറന്നിട്ട് എപ്പോഴും വായുസഞ്ചാരം ഉറപ്പാക്കണം.
g.മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി പുതിയവ ഇടണം. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളും വിരിപ്പ്, പുതപ്പ് തുടങ്ങിയവയെല്ലാം കഴുകി വെയിലത്തുണക്കിയെടുത്ത് ഇസ്തിരിയിട്ടുപയോഗിക്കണം.
h.രക്തമോ, മറ്റു ശരീരസ്രവങ്ങളോ തറയില്‍ വീഴുകയാണെങ്കില്‍ ആദ്യം ബ്ലീച്ചിംഗ് ലായനിതളിച്ച തുണി കൊണ്ട് ആ ഭാഗം മൂടി വയ്ക്കണം.അരമണിക്കൂര്‍ കഴിഞ്ഞ് ഇതു തുടച്ചുമാറ്റി ചൂടുവെള്ളവും സോപ്പുപൊടിയും (ഫീനോള്‍/ഡറ്റോള്‍ ലായനി) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
i.ബെഡ്പാന്‍, മറ്റുപകരണങ്ങളും കഴുകിയതിനുശേഷം ബ്ലീച്ചിംഗ് ലായനിയില്‍ മുക്കിവയ്ക്കണം. തുടര്‍ന്ന് വെള്ളത്തിലിട്ട് അരമണിക്കൂര്‍ തിളപ്പിച്ചതിനുശേഷം ഉപയോഗിക്കാം.
j.മാലിന്യങ്ങള്‍ ശേഖരിച്ച് കത്തിച്ചുകളയണം. (മണ്ണില്‍ കുഴിച്ചുമൂടിയാലും മതി).
k.സൂചിയും ഗ്ലാസ്സും അവശിഷ്ടങ്ങളും മറ്റും അടപ്പുള്ള പാത്രത്തില്‍ ശേഖരിച്ച് സുരക്ഷിതമായി കുഴിച്ചുമൂടേണ്ടതാണ്.
ബ്ലീച്ചിംഗ് ലായനി തയ്യാറാക്കേണ്ട വിധം
പത്തുഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ കുഴച്ച് കുഴമ്പാക്കുക. ഇതില്‍ നാല് ലിറ്റര്‍ വെള്ളം ഒഴിച്ച് അനക്കാതെ സൂക്ഷിക്കുക. ഒരു മണിക്കൂറിനുശേഷം ഊറിക്കൂടിയ പൊടി ഇളക്കാതെ, ലായനി ഉപയോഗിക്കണം.
വേദന കുറയ്ക്കലും സാന്ത്വന പരിചരണവും
രോഗനിര്‍ണയ സമയത്തുതന്നെ കാന്‍സര്‍ രോഗികളില്‍ മുപ്പത്തിയെട്ടു ശതമാനം പേര്‍ക്ക് വേദന ഉള്ളതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ഏകദേശം എണ്‍പത്തിയഞ്ച് ശതമാനം പേര്‍ക്ക് വേദന അനുഭവപ്പെടുന്നുണ്ട്. പുകയിലജന്യരോഗങ്ങള്‍, നട്ടെല്ലിലെ രോഗങ്ങള്‍, മാരകങ്ങളായ മറ്റുപല രോഗങ്ങള്‍ ഇവമൂലവും തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതരീതികളേയും പെരുമാറ്റത്തെയും തന്നെ ബാധിക്കുന്ന ഒരു ശാരീരിക അവസ്ഥയാണ് വേദന. വേദനയോടുള്ള ഒരു രോഗിയുടെ പ്രതികരണം അയാളുടെ വ്യക്തിത്വത്തെയും സാമൂഹ്യസാംസ്‌ക്കാരികാവബോധത്തേയും ഒട്ടൊക്കെ ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക് സാമാന്യം നല്ല വേദനയുണ്ടാക്കുന്ന ഒരുദ്ദീപനം അത്രയധികം വേദന മറ്റുള്ളവര്‍ക്ക് ഉണ്ടാക്കണമെന്നില്ല. ഇതില്‍നിന്നും വേദനക്ഷമത വ്യക്തിപരമാണെന്നു പറയാം. ശാരീരികമായ ക്ഷീണം, ദുഃഖം, നിരാശ, ഭയം, മടുപ്പ്, മാനസികവും ശാരീരികവുമായ ഒറ്റപ്പെടല്‍ തുടങ്ങിയവ വേദനക്ഷമതയെ കുറയ്ക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സല്ലാപം, ശരിയായ ഉറക്കം, സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍, ലഘുവിനോദങ്ങള്‍ മുതലായവ വേദനക്ഷമത വര്‍ധിപ്പിക്കുകയും സുഖജീവിതം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വേദനയെ 1. Somatic, 2. Psychogenic, 3. Neuropathic, 4. Visceral എന്നിങ്ങനെ തരംതിരിക്കാം.
വേദനയ്ക്കുള്ള കാരണങ്ങള്‍
ഒന്ന് : കാന്‍സര്‍ മൂലമുള്ള വേദന. രണ്ട് : കാന്‍സര്‍ ചികിത്സകൊണ്ടുള്ള വേദന. മൂന്ന് : കാന്‍സറുമായി ബന്ധമുള്ള മറ്റവസ്ഥകള്‍. (മലബന്ധം, ശയ്യാവ്രണങ്ങള്‍ തുടങ്ങിയവ). ഒരു രോഗിക്ക് ഒരു സമയത്ത് ഒന്നില്‍ക്കൂടുതല്‍ കാരണങ്ങള്‍ മൂലവും വേദനയുണ്ടാകാം. രോഗി വേദനയുണ്ടെന്നു പറയുമ്പോള്‍
1. വേദന എങ്ങനെ തുടങ്ങി?
2. വേദന ഏതു ഭാഗത്താണ്?
3. എത്രകാലമായി വേദന ഉണ്ട്?
4. വേദന തുടര്‍ച്ചയായിട്ടുള്ളതോ ഇടവിട്ടുള്ളതോ?
5. ഇടവിട്ടു വരുന്നതാണെങ്കില്‍ എത്രനേരം അനുഭവപ്പെടും?
6.ഏതുതരം വേദനയാണ്; കുത്തിപ്പറിച്ചില്‍, എരിച്ചില്‍, പുകച്ചില്‍, വിങ്ങല്‍, മുളകരച്ചു തേച്ചപോലെ, മറ്റേതെങ്കിലും തരം?
7.വേദന തുടങ്ങുന്ന ഭാഗത്തുനിന്നും മറ്റെവിടെയ്‌ക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?
8.വേദനയുടെ തീവ്രത എങ്ങനെയാണ്.
9.വേദനകാരണം ദൈനംദിന കാര്യങ്ങള്‍ക്കു തടസ്സമുണ്ടോ.
10.വേദനയോടൊപ്പം മറ്റു വൈഷമ്യങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ. (ഉദാ: ഛര്‍ദ്ദി, ബലക്ഷയം, കൈകാലുകളില്‍ തരിപ്പ് തുടങ്ങിയവ).
11.വേദനയുടെ ശക്തി കൂട്ടുന്ന കാര്യങ്ങള്‍ ഏതൊക്കെയാണ്. (ഉദാ: മലമൂത്രവിസര്‍ജ്ജനം ചെയ്യുമ്പോള്‍ തുടങ്ങിയവ).
12.വേദനയുടെ തീവ്രത കുറയ്ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയുണ്ട്. (ചൂടുപിടിക്കല്‍, പ്രത്യേക രീതിയിലെ നടപ്പ്, കിടപ്പ്, ഛര്‍ദ്ദിച്ചുകഴിഞ്ഞാല്‍, മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞാല്‍).
13.വേദന കുറയാന്‍ മരുന്നു കഴിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍, അതുമൂലം വേദന കുറയുന്നുണ്ടോ, എത്രനേരം. എന്നീ കാര്യങ്ങള്‍ അന്വേഷിച്ചറിയണം.
ചികിത്സാപദ്ധതി
ഓരോ രോഗിയുടേയും വേദനയുടെ തോതളക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതുമൂലം ലഭിക്കുന്ന അളവുകളുടെ അടിസ്ഥാനത്തില്‍ വേദനയെ ാശഹറ ുമശി, ാീറലൃമലേ ുമശി, ലെ്‌ലൃല ുമശി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. വേദനയ്ക്കുള്ള മരുന്നുകള്‍ കഴിവതും വായില്‍ക്കൂടി നല്‍കേണ്ടതും കുത്തിവയ്പുകള്‍ ഒഴിവാക്കേണ്ടതുമാണ്. ഒരു മാത്ര മരുന്നിന്റെ ഫലംതീരുന്ന മുറയ്ക്ക് ഇടവേളയില്ലാതെ അടുത്ത മാത്ര തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്. ഇത് രോഗിക്ക് വേദനരഹിതമായ ഒരു അവസ്ഥ സംജാതമാക്കുന്നു. വേദനയുടെ തീവ്രതയുടെ അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞവയില്‍ നിന്നും വീര്യം കൂടിയ വേദനസംഹാരിയിലേയ്ക്കുപോകാം. ഈ ചികിത്സയ്ക്കു സൗകര്യാര്‍ത്ഥം 3 ഘട്ടങ്ങള്‍ പരിഗണിക്കാം. മൂന്നു ഘട്ടങ്ങളിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമേ മരുന്നുകള്‍ കഴിക്കാവൂ.
ഘട്ടം 1 : വീര്യം കുറഞ്ഞ വേദന സംഹാരികള്‍ നല്‍കാം. ഉദാ: പാരസറ്റാമോള്‍
ഘട്ടം 2 : ഒന്നാം ഘട്ടത്തിലെ വീര്യം കുറഞ്ഞ മരുന്നുകള്‍ കൊണ്ട് വേദന ശമിക്കുന്നില്ലെങ്കില്‍ ആ മരുന്നുകളുടെ കൂടെ വീര്യം കൂടുതലുള്ള മരുന്നും ഉപയോഗിക്കാം. ഉദാ: കൊഡീന്‍
ഘട്ടം 3 : ഇനിയും വേദന കുറയുന്നില്ലെങ്കില്‍ അവയ്‌ക്കൊപ്പം വീര്യം കൂടിയ മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. ഉദാ: മോര്‍ഫിന്‍
ഈ മരുന്നുകള്‍ കൂടാതെ നാഡീക്ഷതം, നാഡികള്‍ക്കും തലച്ചോറിനും നീരും ഇവമൂലമുള്ള വേദനയും അനുഭവപ്പെടാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷയം ഡോക്ടറുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം അനുബന്ധസഹായക മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ സന്തോഷകരമായ കുടുംബാന്തരീക്ഷം, ആവശ്യത്തിനു വിശ്രമം, ലഘുവിനോദങ്ങള്‍, ദൈനംദിന കാര്യങ്ങള്‍ ഒറ്റയ്‌ക്കോ, കൂട്ടായോ നിര്‍വഹിക്കല്‍, മൃദുവായ തിരുമ്മല്‍/തലോടല്‍, ധ്യാനം, സംഗീതം, നര്‍മസംഭാഷണം തുടങ്ങിയവ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉറപ്പാക്കണം. ആവശ്യമുള്ളപ്പോള്‍ സാന്ത്വന ചികിത്സാവിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റൊരു പ്രധാന കാര്യം, വേദനയെപ്പറ്റി സദാസമയവും ഓര്‍ക്കുകയും അതു പറഞ്ഞുകൊണ്ട് വേവലാതിപ്പെടുകയും ഭയാശങ്കകള്‍ക്കടിമയാകുകയും ചെയ്യുന്നത് ഒരിക്കലും വേദന കുറയ്ക്കുകയില്ല; മറിച്ച് വേദന കൂട്ടുകയേ ഉള്ളൂ എന്ന വസ്തുത മറന്നുകൂടാ. ഈ വേദന ഒരിക്കലും ശമിക്കയില്ല; സാന്ത്വനപരിചരണം മരണത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കുള്ളതാണ് എന്നിത്യാദി വികല ചിന്തകള്‍ സ്ഥിതി വഷളാക്കാനേ ഉപകരിക്കയുള്ളൂ. ആയതിനാല്‍ വേദനയുടെ കാര്യം തുടക്കത്തിലേ തന്നെ ഡോക്ടറുമായി ചര്‍ച്ചചെയ്ത് ചികിത്സ ആരംഭിക്കേണ്ടതാണ്. നിസ്സഹായനായി വേദന സഹിച്ചു ജീവിക്കുന്നത് വേദനയുടെ സംവേദനശേഷിയില്‍ മാറ്റം വരുത്തിയേക്കാനും ഇടയാക്കും. ഒടുവില്‍ തീവ്രമായ വേദനയുടെ പിടിയിലമരുമ്പോള്‍ ചികിത്സ പ്രയാസം സൃഷ്ടിച്ചു എന്നും വരാം. അതുകൊണ്ട് ആ ഘട്ടം വരെ കാത്തുനില്‍ക്കാതെ മുകളില്‍ പറഞ്ഞ രീതിയില്‍ തുടക്കത്തിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഔഷധസേവ കൊണ്ട് വേദന ശമിപ്പിക്കയാണ് കരണീയം.പ്രോത്സാഹനമായി ഒരു ലൈകും ഷെയറും കൊടുക്കുക
രോഗിക്കാവശ്യമായ പരിചരണം യഥാസമയം നല്‍കേണ്ടതെങ്ങനെ?
a.രോഗിക്ക് ഏറ്റവും കൂടുതല്‍ ആശ്വാസം തോന്നുന്ന രീതിയില്‍ ഇരുത്തുകയോ, കിടത്തുകയോ ചെയ്യാം.രോഗിക്ക് എപ്പോഴും ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് വിശ്വസ്തനും സരസനുമായ ഒരു പരിചാരകന്‍ അടുത്തുതന്നെ ഉണ്ടാകണം.
c.കൃത്യമായ ഇടവേളകളില്‍ മരുന്നുകൊടുക്കുകയും വേദന കുറയുന്നോ എന്നകാര്യം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും വേണം.
d.എപ്പോഴെങ്കിലും വേദന കൂടിയാല്‍, എന്താണു കാരണമെന്നന്വേഷിച്ചു കണ്ടെത്തണം. വിശേഷവിധിയായി എന്തെങ്കിലും ഉണ്ടായോ എന്നു രോഗിയോട് ആരായുകയുമാവാം.
e.രോഗി മരുന്നുകഴിക്കാന്‍ മടികാട്ടിയാല്‍ കാരണം എന്താണെന്ന് സ്‌നേഹപൂര്‍വം സൗമ്യമായി രോഗിയോടു ചോദിച്ച് കാര്യം മനസ്സിലാക്കണം. എന്നിട്ടതിനു പരിഹാരം കാണണം.
f.ചികിത്സ ഒന്നാംഘട്ടം കഴിഞ്ഞാല്‍ അധികം കഴിക്കേണ്ട മരുന്നുകള്‍ കൃത്യമായി മറ്റുമരുന്നുകള്‍ക്കൊപ്പം രോഗി കഴിക്കുന്നുണ്ടെന്നുറപ്പു വരുത്തണം.
g.എല്ലിനു പൊട്ടല്‍ ഉണ്ടെന്നു സംശയം തോന്നിയാലുടന്‍തന്നെ ആ ഭാഗം അനക്കാതിരിക്കാന്‍ രോഗിയോട് പറഞ്ഞിട്ട് ഡോക്ടറുടെ സഹായം തേടുക.
h.സാധാരണമായ മരുന്നുകളും അനുബന്ധ സഹായക മരുന്നുകളും ഒപ്പം സന്തോഷഭരിതമായ അന്തരീക്ഷം തുടങ്ങിയ മുകളില്‍ പറഞ്ഞ കാര്യങ്ങളും യഥോചിതം ലഭ്യമാക്കേണ്ടത് സേവനതല്‍പരനായ ഒരു പരിചാരകന്റെ കടമയാണ്. അവശനായ രോഗിക്ക് ഏതാണ് എപ്പോള്‍ ആവശ്യമെന്നു കണ്ടുപിടിച്ച് അത് ലഭ്യമാക്കി രോഗി സദാ ഉന്മേഷവാനും സംതൃപ്തനുമാണെന്ന് ഉറപ്പുവരുത്തണം.
i.കൂടുതല്‍ ആളുകളുടേയോ ഡോക്ടറുടേയോ സഹായം ആവശ്യമെങ്കില്‍
ഉടന്‍ ലഭ്യമാക്കണം.
j.നടക്കുമ്പോള്‍ വേദനയുണ്ടെങ്കില്‍ ഊന്നുവടി, വീല്‍ചെയര്‍ തുടങ്ങിയവ ആവശ്യാനുസരണം ഉപയോഗപ്പെടുത്തണം.
പ്രോത്സാഹനമായി ഒരു ലൈകും ഷെയറും കൊടുക്കുക
പ്രോത്സാഹനമായി ഒരു ലൈകും ഷെയറും കൊടുക്കുക
dOCTOR SPEECH,
{[['']]}
Labels:
dOCTOR SPEECH
Sometimes our role models can be so much younger than us.
Posted by Unknown
Posted on Tuesday, April 29, 2014
with No comments
Labels:
Dance Party
Have you seen in your car that can walk on the wall!! Super DRIVER !!!!!!!!
Posted by Unknown
Posted on Tuesday, April 29, 2014
with No comments
Labels:
Dance Party
Super dancE !!!!!!!
Posted by Unknown
Posted on Tuesday, April 29, 2014
with No comments
cartoon movie,
{[['']]}
Labels:
cartoon movie
house maid fight with driver !!!!!!!
Posted by Unknown
Posted on Tuesday, April 29, 2014
with No comments
{[['']]}