Posted by Unknown
Posted on Monday, May 05, 2014
with No comments
Kerala tv show and news
ലണ്ടന്‍: മലയാളിക്ക് പോളണ്ടുകാരി ജീവിതസഖി. ഇന്നലെ പൊന്നുരുന്നി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളയില്‍ നടന്ന വിവാഹചടങ്ങിലാണ് മലയാളിയായ അജയ് മാത്യു പോളണ്ടുകാരിയായ മെസിനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മുവാറ്റുപുഴ മാറാടി സ്വദേശിയും കാക്കനാട് നവോദയ മംഗലത്ത് മാത്യുവിന്റെ മകനുമായ അജയ് ലണ്ടനിലാണ് താമസം. 13 വര്‍ഷമായി ലണ്ടനില്‍ ജോലി നോക്കുന്ന അജയ് ഇവിടെവെച്ചാണ് പോളണ്ടുകാരിയായ മെസീനയെ പരിചയപ്പെടുന്നത്. മെസീനയുടെ സഹോദരന്‍ ഡാറിന്‍ മാത്രമാണ് വിവാഹത്തിന് നാട്ടില്‍ നിന്നെത്തിയത്. മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് പ്രശ്നത്തെത്തുടര്‍ന്നാണ് എത്താന്‍ കഴിയാതിരുന്നത്. വിവാഹത്തിനുശേഷം കലൂര്‍ ഐ.എം.എ ഹാളില്‍ റിസപ്ഷനും നടന്നു.