Posted by Unknown
Posted on Saturday, May 10, 2014
with No comments
Kerala tv show and news
പാരീസ്: അരയ്ക്കു താഴെ വസ്ത്രമില്ലാതെ സുന്ദരിയായ പെണ്‍കുട്ടി നഗരം ചുറ്റിയിട്ടും ജനം തിരിച്ചറിഞ്ഞില്ല. ഫ്രാന്‍സ് ലില്ലി നഗരത്തിലൂടെയാണ് മോഡലായ മേരി അര്‍ദ്ധ നഗ്നനായി നഗരം ചുറ്റിയത്. ഫ്രഞ്ച് മേക്കപ്പ് ആര്‍ടിസ്റ്റ് മേരി പ്രസിബിള്‍സ് കി പെയിന്റുകൊണ്ട് വരച്ചു ചേര്‍ത്ത ജീന്‍സണിഞ്ഞായിരുന്നു റോഡിലിറങ്ങിയത്. ബല്‍ജിയത്തിലെ ഒരു സ്ക്കുളിലെ പി ആര്‍ വിദ്യാര്‍ത്ഥികളായ സാറാ ബാബോറോ, ഡേവിഡ് ലെസേജ് എന്നിവര്‍ പൊതുജനശ്രദ്ധയും പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ തയാറാക്കാന്‍ ഉദേശിച്ചിരുന്നു.
അങ്ങിനെയാണ് പെയിന്റുകൊണ്ട് വരച്ചു ചേര്‍ത്ത ജീന്‍സ് എന്ന ആശയം മനസിലുദിച്ചത്. നഗരത്തില്‍ ഇറങ്ങിയ മേരിക്ക് പിന്നാലെ ഇരുവരും ക്യാമറയുമായി പിന്തുടരുകയായിരുന്നു. ജനങ്ങളുടെ പ്രതികരണം ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒറിജിനല്‍ ജീന്‍സിനെ വെല്ലുന്ന തരത്തിലായിരുന്നു മേരിയുടെ പെയിന്റില്‍ തീര്‍ത്ത ജീന്‍സ്. സംശയം തോന്നിയ ചിലര്‍ അടുത്തു വന്ന് നോക്കിയെങ്കിലും ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒരുതരം ട്രൌസര്‍ എന്നാണ് അനുമാനിച്ചത്.