Posted by Unknown
Posted on Wednesday, May 14, 2014
with No comments
Kerala tv show and news
കുഞ്ഞിന്റെ ശവശരീരം മാറോട് ചേര്‍ത്തുപിടിച്ച് സിംഹവാലന്‍ കുരങ്ങ്. മരിച്ച കുഞ്ഞിനെ മാറോടണച്ച് നടക്കുന്ന അമ്മക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ നമ്മുടെ കണ്ണ് കലങ്ങും. ഇന്തോനേഷ്യയിലെ ടാങ്കോ കോ നേച്ചര്‍ റിസര്‍വ് നാഷണല്‍ പാര്‍ക്കിലെ കുരങ്ങാണ് ജീവന്‍ വേര്‍പിരിഞ്ഞുപോയ കുഞ്ഞിനെ ദിവസങ്ങളോളം തോളില്‍ ചുമന്ന് നടന്നത്. മരിച്ച കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തി അതിനെ ഉറ്റുനോക്കുന്ന സിംഹവാലന്‍ കുരങ്ങിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രു വാംസ്ലിയാണ്. കുഞ്ഞിനെ തൊട്ടുനോക്കാന്‍ അടുത്തെത്തിയ ആണ്‍കുരങ്ങിനെ അതിനനുവദിക്കാതെ ആക്രോശിച്ചുകൊണ്ട് തള്ളക്കുരങ്ങ് തള്ളി മാറ്റുന്നുണ്ട്. ചിത്രങ്ങള്‍ കാണുക.
Posted by Unknown
Posted on Tuesday, May 13, 2014
with No comments
Kerala tv show and news
ഗോസിപ്പുകള്‍ക്ക് നടി കാവ്യാ മാധവന്റെ മറുപടി !
കാവ്യ സെലക്ടീവാകുന്നു. അടുത്തിടെയൊന്നും കാവ്യയുടെതായി ഒരൊറ്റ സിനിമാ പോലും റിലീസ് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികള്‍‘ എന്ന ചിത്രത്തിലാണ് കാവ്യ ഒടുവില്‍ അഭിനയിച്ചത്. ആയതിനാല്‍ നടി അഭിനയം നിര്‍ത്തുകയാണെന്ന് പോലും ഗോസിപ്പ് ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ വളരെ സെലക്ടീവ് ആയതുകൊണ്ടാണ് ചിത്രങ്ങള്‍ ചെയ്യാത്തതെന്നും മികച്ചതെന്ന് തോന്നുന്ന ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കുകയുള്ളുവെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞു.
ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത് ആവര്‍ത്തന വിരസത ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണെന്നും അത്തരം റോളുകള്‍ ഇനിയും ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും 23 വര്‍ഷമായി സിനിമ രംഗത്തുള്ള കാവ്യ വ്യക്തമാക്കി.