Kerala tv show and newsകുഞ്ഞാലിക്ക....
കുഞ്ഞാലിക്ക....
ഇരുപത്തി ഏഴ് വര്‍ഷമായി കുഞ്ഞാലിക്ക പ്രവാസിയുടെ കുപ്പായം എടുത്തിട്ടിട്ട് ..
മരുഭുമിയിലെവിടെയോ മുതലാളിയും കഫീലുമായ അറബിയുടെ ഒട്ടകങ്ങളെ നോക്കലാണ് കുഞ്ഞാലി ക്കാടെ പണി
ഇടക്ക് കുഞ്ഞാലിക്കാ വരും ജോലി സ്ഥലത്ത് നിന്നും 70 കിലോ മീറ്റര്‍ അകലെയുള്ള കടയിലേക്ക്.... പുറം ലോകവുമായി വലിയ ബന്ധമില്ലതാതിനാല്‍ അറബി സംസരിക്കനോന്നും കാര്യമായി അറിയില്ല കുഞ്ഞാലിക്കാക്ക് .. കഫീലിനോടുംമലയാളമാണ് കുഞ്ഞാലിക്ക പറയാറ്
അറബി പഠിപ്പിക്കാന്‍ ശ്രമിച്ച കഫീൽ മലയാളം പഠിച്ചതു മിച്ചം ..

കുഞ്ഞാലിക്കാക് മൂന്നു മക്കളാണ് പെണ്‍ മക്കള്‍ പിന്നെ വയസ്സായ മാതാപിതാക്കളും
ഒരുപാട് പ്രയാസ്സങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ എപ്പോഴും ചിരിച്ച് നടക്കുന്ന ഒരു പാവമാണ് കുഞ്ഞാലിക്കാ...ആളൊരു രസികനുമാണ് ..
ഒരുപാട് പ്രയാസ്സങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ എപ്പോഴും ചിരിച്ച് നടക്കുന്ന ഒരു പാവമാണ് കുഞ്ഞാലിക്കാ...ആളൊരു രസികനുമാണ് ..
കഫീലിന്റെ കൂടെ കടയില്‍ വന്നാല്‍ അറബിയോട് പറയും മലയാളത്തില്‍ നിക്ക് തക്കാളി, സബോള പഴം ഇതൊക്കെ വേണം ഇയ്യ് ജമാല്‍ നോട് പറയ്
( കടക്കാരനാണ് ജമാല്‍) അപ്പൊ അറബി ചോദിക്കും പച്ചമുളക് വാങ്ങുന്നില്ലേ... ഹൌ ഇയ്യത് ചോയ്ച്ചത് നന്നായി ഞാന്‍ അത് മറന്നു..കുഞ്ഞാലിക്ക പറയും
( കടക്കാരനാണ് ജമാല്‍) അപ്പൊ അറബി ചോദിക്കും പച്ചമുളക് വാങ്ങുന്നില്ലേ... ഹൌ ഇയ്യത് ചോയ്ച്ചത് നന്നായി ഞാന്‍ അത് മറന്നു..കുഞ്ഞാലിക്ക പറയും
രണ്ടര മൂന്ന് വര്ഷം കുടുമ്പോളാണ് കുഞ്ഞാലിക്ക നാട്ടില്‍ പോകുക ഒരു മാസം കഴിഞ്ഞാല്‍ വരും ചെയ്യും കാരണം അത്രക് പ്രയാസമാണ് കുഞ്ഞാലിക്കാടെ അവസ്ഥ അന്നിട്ടും കുഞ്ഞാലിക്ക എപ്പോഴും ചിരിച് നടക്കുന്നത് എങ്ങിയാണ് എന്ന് ചോദിച്ചാല്‍ കുഞ്ഞാലിക്ക പറയും... പ്രവാസി കരയാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ കയ്യുലടോ ഞാന്‍ ഈ കഷ്ട്ടപെടുന്നത് ആര്‍ക്ക് വേണ്ടിയാണു ന്‍റെ മക്കള്‍ക്കും ഉപ്പാക്കും ഉമ്മാകും വേണ്ടി പിന്നെ ഞാന്‍ ന്തിനാ ചിരിക്കാണ്ടിരിക്കണത് ...
അങ്ങിനെ ഒരു ദിവസം കുഞ്ഞാലിക്ക കടയില്‍ വന്നു പതിവ് പോലെ ആള്‍ നല്ല ഹാപ്പിയാണ് വന്ന പാടെ കടയില്‍ നിന്നും കുറച്ച് ലഡ്ഡു വാങ്ങി കടയിലുല്ലവര്‍ക്കെല്ലാം കൊടുത്തു.. കടക്കാരന്‍ ജമാലുക്ക ചോദിച്ചു... ന്താ കുഞ്ഞാലിക്ക ഇന്ന് പെരുത്ത് സന്തോഷത്തിലാണല്ലോ....
അതെ ജമാലോ ഞാന്‍ പെരുത്ത് സന്തോഷത്തിലാണ് ...
ന്‍റെ മോളെ കല്ല്യാണാണിന്ന്, ന്‍റെ മോളെ കല്യാണാണിന്ന് , ന്‍റെ മോളെ കല്യാണാണിന്ന് ...
കുഞ്ഞാലിക്ക ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും കെട്ടവരുടെ കണ്ണ് നിറഞ്ഞു ...
ജമാല്‍ക്കാ ചോദിച്ചു കുഞ്ഞാലിക്ക ഇങ്ങള്‍ക്ക് എങ്ങിനെ ചിരിക്കാന്‍ കഴിയുന്നത് ....
കുഞ്ഞാലിക്ക ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും കെട്ടവരുടെ കണ്ണ് നിറഞ്ഞു ...
ജമാല്‍ക്കാ ചോദിച്ചു കുഞ്ഞാലിക്ക ഇങ്ങള്‍ക്ക് എങ്ങിനെ ചിരിക്കാന്‍ കഴിയുന്നത് ....
പിന്നെ ഞാന്‍ കരയണാ ജമാലോ ന്‍റെ മോളെ കല്യാണാ ഇന്ന്...
ഇന്നാലും ഇങ്ങൾക്കൊന്ന് പോകാരുന്നില്ലേ..
മൂത്തോരെ രണ്ടാളെ കല്യാണ ത്തിനും നിക്ക് പോകാന്‍ പറ്റിട്ടില്ല ഇപ്പൊ കുഞ്ഞോളെ കല്യാണ ത്തിനു ചെന്നാ... അവര്‍ രണ്ടാളും ന്ത് കരുതും ജമാലോ... അതാ ഞാന്‍ പോകഞ്ഞത്...
ഇയ്യാ ലഡ്ഡു തിന്ന്‌ജമാലോ ന്‍റെ മോളെ കല്യാണാ ഇന്ന്...

ആ ഇപ്പോ നിക്കാഹ് കഴിഞ്ഞിക്ക്ണ്ടാവും ഞാന്‍ ഒള്ക്കൊന്ന് വിളിക്കട്ടെ ജമാലോ.. അവടത്തെ ആ ഒച്ചേം ബഹളോം ഒക്കെ ഒന്ന് കേട്ടാല്‍ അവിടെ പോയി വന്ന പോലെ ഒരു തോന്നലുണ്ടാകും ...അപ്പൊ ഞാന്‍ പോട്ടെ ജമാലോ ....
കുഞ്ഞാലിക്ക തന്ന ലഡ്ഡുവിന്നു മധുരത്തെക്കാലേറെ അദ്ദേഹത്തിന്റെ മനസ്സില്‍ നിര്‍ത്താതെ പെയ്യുന്ന കണ്ണുനീരിന്‍ ഉപ്പ് രസമായിരുന്നു .....
*** റൂഫി Afroos Roofi ***
{[['']]}