Kerala tv show and news
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ തങ്ങളുടെ അംഗരാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്കായി ഏകീകൃത വിസ ഏർപ്പെടുത്താൻ ആലോചിക്കുന്നു. സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ.,കുവൈറ്റ്,ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് ഏകീകൃത വിസ നൽകാൻ ആലോചിക്കുന്നത്.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരമൊരു വിസ സമ്പ്രദായം ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ആവശ്യകതയെക്കുറിച്ച് കൺസൾട്ടേറ്റീവ് സമിതി ശുപാർശ നൽകിയതായി ഹയർ അഡൈ്വസറി കമ്മീഷൻ ഡയറക്ടർ ജനറൽ നജീബ് അൽ ഷമേസി ഒരു പ്രാദേശിക ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കമ്മീഷന്റെ അടുത്ത യോഗം ഇതിന് അംഗീകാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് ഇത് ജിസിസി നേതൃത്വത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കും. ജിസിസി രാഷ്ട്രങ്ങളുടെ ഈ തീരുമാനത്തെ വൻകിട ബിസിനസുകാരും വിനോദ സഞ്ചാര വിദഗ്ദ്ധരും സ്വാഗതം ചെയ്തു. മിക്ക യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കാനായി ഒറ്റ വിസ സമ്പ്രദായം നിലവിലുണ്ട്.
NEWs,
{[['

']]}