{[['']]}
Kerala tv show and news
കൂടുതല്‍ കാലം സൗദിയില്‍ കഴിയുന്നവരെയും ഉയര്‍ന്ന വേതനം പറ്റുന്നവരെയും പിരിച്ചുവിടാന്‍ സൗദി
20Jan
ജിദ്ദ: കൂടുതല്‍ കാലം സൗദിയില്‍ കഴിയുന്നവരും ഉയര്‍ന്ന വേതനം പറ്റുന്നവരും കുടുംബത്തെ കൂടെ താമസിപ്പിക്കുന്നവരുമായ വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സൗദി തൊഴില്‍മന്ത്രാലയത്തിന്റെ നീക്കം. ഇത് സംബന്ധമായ നിയമത്തിന്റെ കരട് രൂപം തയ്യാറായി. ആറായിരം റിയാലില്‍ കൂടുതല്‍ ശമ്പളം പറ്റുന്ന വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചു വിടും. ആറായിരം റിയാലില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന വിദേശികളുടെ സ്ഥാനത്ത് പരമാവധി സ്വദേശികളെ നിയമിക്കുമെന്ന് സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ശമ്പളമുള്ള പല തസ്തികകളും സ്വദേശികള്‍ക്ക് അനുയോജ്യമാണെന്നാണ് പഠനറിപ്പോര്‍ട്ട്.
എന്നാല്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ ചില തസ്ഥികകളെ ഇതില്‍നിന്നും ഒഴിവാക്കും. 15,000 മുതല്‍ മുപ്പതിനായിരം റിയാല്‍ വരെ ശമ്പളം ലഭിക്കുന്ന മൂന്നു ലക്ഷത്തോളം തസ്തികകളിലും മുപ്പതിനായിരത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന അയ്യായിരത്തിലധികം തസ്തികകളിലും സ്വദേശികളെ നിയമിക്കാനാണ് നീക്കം. വിദേശ തൊഴിലാളികള്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കുന്ന രീതി ഉടന്‍ നടപ്പിലാക്കാന്‍ തൊഴില്‍മന്ത്രാലയത്തിനു നീക്കമുണ്ട്. മൂന്നു പോയിന്റില്‍ കൂടുതല്‍ വെയിട്ടെജുള്ള വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ല.
ഭാര്യ കൂടെയുണ്ടെങ്കില്‍ ഒന്നര പോയിന്റും കുട്ടികള്‍ക്ക് കാല്‍ പോയിന്റു വീതവുമാണ് വെയിറ്റേജ് നല്‍കുക. ആരായിരമോ അതില്‍ കൂടുതലോ ശമ്പളം പട്ടുന്നവര്‍ക്ക് ഒന്നര പോയിന്റു നല്‍കും. സൗദിയില്‍ നാല് വര്ഷം പൂര്‍ത്തിയായാല്‍ ഒന്നരയും അഞ്ചു വര്‍ഷമായാല്‍ രണ്ടും ആറു വര്‍ഷമായാല്‍ രണ്ടരയും ഏഴ് വര്‍ഷമായാല്‍ മൂന്നും പോയിന്റുകള്‍ നല്‍കും. അതായത് എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ മൂന്നു പോയിന്റു ലഭിക്കുന്ന വിദേശ തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല. കൂടാതെ നിതാഖാത് പ്രകാരം ഒന്നര പോയിന്റുള്ളവരെ ഒന്നര വിദേശ തൊഴിലാളിയായും മൂന്നു പോയിന്റുള്ളവരെ മൂന്ന് തൊഴിലാളിയായും കണക്കാക്കും. പുതിയ നിയമത്തിന്റെ കരട് രൂപം തയ്യാറായി.
Post a Comment