{[['']]}
Kerala tv show and news
പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വിവാഹബന്ധങ്ങള്‍ തകരുന്നത് ന മ്മുടെ സമൂഹത്തില്‍ സാധാരണ സംഭവമായിരിക്കുന്നു. ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തിയ മക്ക ള്‍ പെട്ടെന്നൊരു ദിവസം വിവാഹമോചന ത്തിന്റെ വക്കത്തെത്തി എന്ന അറിവ് ഏതു മാതാപിതാക്കളേയും തളര്‍ത്തിക്കളയും. വിദ്യാഭ്യാസപരമായും സാമ്പത്തികമായു മൊക്കെ വളര്‍ന്നു എന്ന് അഭിമാനിക്കുന്ന സമൂഹത്തില്‍ മാലപ്പടക്കം പോലെ ബന്ധ ങ്ങള്‍ തകരുന്നതിന് കാരണമന്വേഷിച്ചാല്‍ കാലത്തിന്റെ മാറ്റം എന്നതല്ലാതെ വ്യക്‌ത മായ ഉത്തരമില്ല. എന്നാല്‍ വിവാഹത്തിനു മുന്‍പ് മാതാപിതാക്കള്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഒരു പക്ഷേ മകള്‍ക്കു സംഭ വിച്ചേക്കാവുന്ന ദാമ്പത്യദുരന്തത്തെ ഒഴി വാക്കാനായേക്കുമെന്ന് മനശാസ്‌ത്ര ജ്‌ഞരും അഭിഭാഷകരും പറയുന്നു.
തകരുന്ന ബന്ധങ്ങളില്‍ എഴുപതുശത മാനവും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വളര്‍ന്ന് ഒരുമിച്ചു ജീവിക്കേണ്ടി വരുന്നവ രാണ്. മക്കള്‍ നല്ലരീതിയില്‍ ജീവിക്കണ മെന്ന് മോഹിക്കുന്ന മാതാപിതാക്കള്‍ ത ങ്ങളേക്കാള്‍ ഉയര്‍ന്ന സാഹചര്യങ്ങള്‍ അവര്‍ക്കു കിട്ടുന്നതിന് ആഗ്രഹിക്കും. അതിന്റെ ഫലമായി മകള്‍ തീര്‍ത്തും വ്യ ത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ എത്തിച്ചേരുകയും അതിനോട് ഇണങ്ങി പ്പോകാന്‍ ബുദ്ധിമുട്ടുകയും ചെയ്യും. അ ങ്ങനെയുള്ളവരാണ് ദാമ്പത്യത്തകര്‍ച്ച നേ രിടുന്നവരില്‍ അറുപതുശതമാനവും. മക്ക ളുടെ വിവാഹത്തിനെ കുറിച്ച് ചിന്തിക്കു മ്പോള്‍ മാതാപിതാക്കള്‍ അല്‍പ്പം വിവേക ബുദ്ധി കാണിച്ചാല്‍ ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും.
മാനസികമായ ചുറ്റുപാട്
മധ്യതിരുവിതാംകൂറാണ് നഴ്‌സിങ് പ്ര?ഫ ഷനായി സ്വീകരിച്ച പെണ്‍കുട്ടികള്‍ ഏറ്റവു മധികമുളള സ്‌ഥലം. അവരില്‍ വലിയൊരു ശതമാനവും വിദേശത്ത് ജോലി നോക്കുന്ന വരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ക ല്യാണം ആലോചിക്കുമ്പോള്‍ മാതാപിതാ ക്കള്‍ സാമ്പത്തികം അത്ര പരിഗണിച്ചു കാ ണാറില്ല. കാരണം വിവാഹശേഷം പയ്യനേ യും അങ്ങോട്ടു കൊണ്ടു പോകാം എന്നാണ് ചിന്ത. അപ്പോള്‍ പിന്നെ വേണ്ട യോഗ്യത മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു പയ്യന്‍. അത്രയുമായാല്‍ എല്ലാമായി. പയ്യന്റെ വിദ്യാ ഭ്യാസംപോലും പരിഗണിക്കാറില്ല. പത്താം ക്ലാസ്സു ജയിക്കാത്ത ഒരാളാ വും ബിഎസ് സി നഴ്‌സിങ് പാസ്സായ പെണ്‍കുട്ടിക്ക് ഭര്‍ ത്താവായി കിട്ടുക. ഇല ക്‌ട്രീഷ്യന്‍ കോഴ്‌സോ പ്ലം ബിങ്ങോ മറ്റോ പാസ്സായിട്ടു ണ്ടെങ്കില്‍ സന്തോഷം.
മകളെ ഒരു 'നല്ല' പയ്യ നെ കൊണ്ടു കെട്ടിച്ചാല്‍ മതി എന്നു തിടുക്കം കാ ണിക്കുന്ന പല മാതാപി താക്കളും അവള്‍ക്ക് ആ ലോചിക്കുന്ന പയ്യന്റെ മാ നസികനിലവാരത്തെ ക്കുറിച്ച് ചിന്തിക്കാറില്ല. വളരെ വ്യത്യസ്‌തമായ വ്യക്‌തിത്വമുള്ളവരെ ചേര്‍ത്തു വച്ചാല്‍ ബന്ധ ങ്ങളില്‍ വിള്ളലുകള്‍ ഉ ണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഏതു കുടും ബത്തിലും എന്നതു പോ ലെ ഭര്‍ത്താവായിരിക്കും അവരുടെയിടയിലും കാര്യ ങ്ങള്‍ തീരുമാനിക്കുക. അ തയാളുടെ നിലവാരത്തിന് അനുസരിച്ചാവും. എന്നാ ല്‍ അയാളേക്കാള്‍ ഉയര്‍ ന്ന വ്യക്‌തിത്വമുള്ള പെണ്‍ കുട്ടിക്ക് ഒരു പക്ഷേ എല്ലാ തീരുമാനങ്ങളും അംഗീക രിക്കാനായെന്നുവരില്ല. നമ്മുടെ കുടുംബ രീതിയനുസരിച്ച് ഭാര്യയുടെ തീരുമാനം ശരിയാണെങ്കില്‍ പോലും പുരുഷന്‍ അംഗീകരിക്കണമെന്നുമില്ല. അതു പൊതു വേ വ്യക്‌തിത്വമുളള സ്‌ത്രീകളെ വ്രണപ്പെ ടുത്തും. നിരന്തര മായി തന്റെ ഇഷ്‌ടങ്ങളും തീരുമാനങ്ങളും പരിഗണിക്കപ്പെടാതെ വരുമ്പോള്‍ പെണ്‍കുട്ടിയില്‍ നിന്നു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിത്തുടങ്ങാം. ഇത്തരം അസ്വാരസ്യങ്ങള്‍ വിവാഹമോച നത്തിലേക്കു വരെ നീങ്ങിയെന്നിരിക്കാം.
ആലോചിച്ചു നടത്തുന്ന വിവാഹങ്ങ ളുടെ കാര്യത്തിലെങ്കിലും ഇങ്ങനെ ഒര ന്തരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം. പുരു ഷന്റെ മാനസികനിലവാരത്തിന്റെ അടി സ്‌ഥാനഘടകം വിദ്യാഭ്യാസം അല്ലെങ്കിലും അത് ഒരു പരിധിവരെ നിര്‍ണ്ണായകമാണ്. പെണ്ണും ആണും തമ്മില്‍ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ അങ്ങനെയൊരു ബന്ധം ഒഴിവാക്കുകയാ ണ് നല്ലത്.
സാമ്പത്തികമായ കയറ്റിയിറക്കങ്ങള്‍
മകളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കു മ്പോള്‍ എല്ലാ അച്‌ഛനമ്മമാരും അവള്‍ ത ങ്ങളേക്കാര്‍ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്ക ണമെന്ന് മോഹിക്കുക സ്വാഭാവികമാണ്. അതിനായി എത്രലക്ഷം വേണമെങ്കിലും സ്‌ത്രീധനം സ്വരുക്കൂട്ടാനും അവര്‍ ഒരുങ്ങും. എന്നാല്‍ ഇടത്തരം സാഹചര്യത്തില്‍ വള ര്‍ന്ന പെണ്‍കുട്ടി സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുമ്പോഴും സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ വള ര്‍ന്ന കുട്ടി താഴ്‌ന്ന ചുറ്റുപാടില്‍ ജീവിക്കേ ണ്ടി വരുമ്പോഴും ഒത്തിരി പ്രശ്‌നങ്ങള്‍ നേരി ടാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ കുട്ടി താഴ്‌ന്ന സാ ഹചര്യത്തില്‍ ജീവിക്കേണ്ടി വരുമ്പോഴാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുക. ആവശ്യങ്ങ ളെല്ലാം മുടക്കം കൂടാതെ നടക്കുന്ന ചുറ്റുപാ ടില്‍ നിന്നും അഡ്‌ജസ്‌റ്റ് ചെയ്യേണ്ട ഒരു അവസ്‌ഥയിലേക്കു മാറ്റപ്പെടുമ്പോള്‍ സ മ്മര്‍ദ്ദമുണ്ടാകാം. അഡ്‌ജസ്‌റ്റ് ചെയ്യാന്‍ തയ്യാ റാകാതെ വീട്ടിലെ സമ്പന്നതയില്‍ ചെലവ ഴിച്ചതു പോലെ തന്നെ ഭര്‍തൃവീട്ടിലും തുടര്‍ ന്നാല്‍ അത് അതൃപ്‌തിക്കും പ്രശ്‌നങ്ങ ള്‍ക്കും കാരണമാകാം. അതിനാല്‍ മകളുടെ വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഏ കദേശം
Post a Comment