{[['
']]}
![](http://static.graddit.com/img/star.png)
![](http://malayalam.oneindia.in/img/2013/11/30-1385798603-malavika-5.jpg)
മാളവികാ മണിക്കുട്ടനെ ഓര്‍മയില്ലെ. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിയാലിറ്റി ഷോയില്‍ വിന്നറായ മിടുക്കി കുട്ടി. മമ്മൂട്ടിയുടെ പ്രിയപ്പെട്ടവള്‍. അങ്ങനെ പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് ഒരു വിശദീകരണം കൂടെ തരാം. ഏഷ്യനെറ്റില്‍ അമ്മ എന്ന പരമ്പരയില്‍ ചിന്നു(പൊന്നു)വായി വേഷമിട്ട മാളവിക.
സൂപ്പര്‍സ്റ്റാറിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കൊച്ചുമിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നല്‍കി മാളവികയെയും സിനിമയിലെടുത്തു.
സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന് പൂജ ഉമശങ്കര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന 'വിടിയും മുന്‍' എന്ന ചിത്രത്തിലാണ് മാളവികയുടെ അരങ്ങേറ്റം. നന്ദിനി എന്നാണ് കഥാപാത്രത്തിന്റെ പേര്. മാളവികയുടെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്നും കഴിവുള്ള നടിയാണെന്നും പൂജ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തമാശയ്ക്കാണെങ്കിലും മാളവികയുമായി ഒരു മത്സരത്തിനൊരുങ്ങുകയാണ് പൂജ. അവരുടെ സംവിധായകന്‍ പറഞ്ഞിട്ടുണ്ടത്രെ വളരെ കഴിവുള്ള നടിയാണ് മാളവികയെന്നും അതുകൊണ്ട് പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളതാണെന്നും. അഭിനയിച്ചുതുടങ്ങിയപ്പോള്‍ അത് തനിക്ക് മനസ്സിലായെന്നും പൂജ പറയുന്നു.Kerala tv show and news
Post a Comment