{[['']]}
kerala home tv show and news
Malayalam actor DEVAN ഇടവേളയീല്‍
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
ഇടവേളയീല്‍ mazhavil manorama
കാലംമാറിയിട്ടും കോലം മാറാത്ത സൌദി; സ്ത്രീകള്‍ ഡ്രൈവ് ചെയ്താല്‍ അണ്ഡാശയം തകരുമെന്ന് ഷെയ്ഖ്
Posted by Unknown
Posted on Sunday, September 29, 2013
with No comments
കാലംമാറിയിട്ടും കോലം മാറാത്ത സൌദി; സ്ത്രീകള്‍ ഡ്രൈവ് ചെയ്താല്‍ അണ്ഡാശയം തകരുമെന്ന് ഷെയ്ഖ്
ജിദ്ദ: സ്ത്രീകള്‍ വാഹനമോടിക്കുന്നത് അണ്ഡാശയത്തിനും ഇടുപ്പിനും തകരാറുണ്ടാക്കുമെന്ന് സൌദി ഷെയ്ഖ്! ഇന്ത്യടയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നു ണ്ടെങ്കിലും ആരോഗ്യ മേഖലയില്‍നിന്നുള്ള ആരും നല്‍കാത്ത മുന്നറിയിപ്പാണ് ഷെയ്ഖ് സലാ അല്‍-ലുഹായദാന്‍ നല്‍കിയത്. നിലവില്‍ സൌദിയില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ അനുമതിയില്ല. ഇതിനെതിരേ രൂക്ഷമായ പ്രതിഷേധങ്ങളും മറ്റും ഉയരുന്ന സാഹചര്യത്തിലാണ് ഷെയ്ഖ് ഉപദേശവുമായി എത്തിയത്. സൈക്കോളജിക്കല്‍ സയന്‍സും ഫങ്ഷണല്‍ മെഡിസിനും തന്റെ ഭാഗത്താണ് നില്‍ക്കുന്നതെന്നും കാറോടിക്കുന്നത് ഓട്ടോമാറ്റിക്കായി അണ്ഡാശയത്തെ ബാധിക്കുമെന്നുമാണ് സൌദി ന്യൂസ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വാഹനമോടിക്കുന്നതില്‍ അയവു വരുത്തിയാല്‍ സ്വവര്‍ഗരതിയും പോണോഗ്രഫിയും വര്‍ധിക്കുമെന്ന കണ്ടെത്തല്‍സൌദിയിലെ റിലീജിയസ് കൌണ്‍സില്‍ നടത്തിയിരുന്നു. കിംഗ് ഫഹദ് യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രഫസറുടെ നേതൃത്വത്തിലായിരുന്നു പഠനം. ഈ റിപ്പോര്‍ട്ട് 150 അംഗ ഷുറാ കൌണ്‍സിലിനു മുന്നിലും വച്ചിരുന്നു. ഡ്രൈവിംഗ് നിരോധനം പിന്‍വലിച്ചാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ സൌദിയില്‍ ഒറ്റകന്യകമാരെപ്പോലും കിട്ടില്ലെന്നും പ്രഫസര്‍ എഴുതി. സദാചാരത്തെയും ഇതു ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 1932 മുതല്‍ സൌദിയില്‍ വാഹനമോടിക്കാന്‍ അനുമതിയില്ല. ഇതിനെതിരേ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സ്വകാര്യമായി വാഹനമോടിച്ചശേഷം യു ട്യുബിലിട്ടും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചും ഇടയ്ക്കു പരസ്യ പ്രതിഷേധ പ്രകടനം നടത്തിയുമൊക്കെയാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. 2011-ല്‍ ഡ്രൈവ് ചെയ്തു പിടിയിലായ ഷാമിയ ജസ്റാനിയ എന്ന 34 കാരിക്കു പത്തു ചാട്ടവാറടി ശിക്ഷ കിട്ടിയിരുന്നു.
Face book news,
{[['']]}
Labels:
Face book news
കൂട്ടുകാരിയുമായുള്ള വഴക്കോ വീട്ടുകാരുടെ സമ്മര്‍ദമോ? ലണ്ടനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
Posted by Unknown
Posted on Sunday, September 29, 2013
with No comments
കൂട്ടുകാരിയുമായുള്ള വഴക്കോ വീട്ടുകാരുടെ സമ്മര്‍ദമോ? ലണ്ടനിലെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ലണ്ടന്‍: ലണ്ടിനിലെ പ്രശസ്തമായ കിംഗ്സ് കോളജില്‍ മെഡിസിന്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദുരൂഹതയെന്ന് ആരോപണം. ലണ്ടനില്‍ താമസമാക്കിയ ഇന്ത്യക്കാരനായ ഡോക്ടര്‍ കൈലാസ് ത്രിവേദിയുടെ മകളായ അനിതാ ത്രിവേദി എന്ന 23 കാരിയാണ് ആത്മഹത്യ ചെയ്തത്. കൂട്ടുകാരിയുമായുള്ള വഴക്കിന്റെയൊടുവില്‍ ആത്മഹത്യക്കു ശ്രമിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാല്‍, പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. ഇന്ത്യയില്‍നിന്നുള്ള കുടുംബങ്ങള്‍ പാശ്ചാത്യ രീതിയില്‍ ജീവിക്കുന്ന മക്കള്‍ക്കു നല്‍കുന്ന സമ്മര്‍ദത്തിന്റെ ഭാഗമാകാം അതിസുന്ദരിയായ ഈ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന തിയറിയെക്കുറിച്ചും പോലീസ് പറയുന്നു. കേസിന്റെ ഇന്‍ക്വസ്റ് ബുധനാഴ്ച്ച നടത്തി. ഏതാനും ചില പരീക്ഷകളില്‍ പരാജയപ്പെട്ടെങ്കിലും മകള്‍ സന്തോഷവതിയായിരുന്നു എന്നണ് കൈലാസ് ത്രിവേദി പറയുന്നത്. എല്ലാവരുടേയും ജന്മദിനങ്ങള്‍ ഓര്‍ത്തിരുന്ന് അവര്‍ക്ക് ആശംസകള്‍ നല്‍കുമായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച്ച രാവിലെതന്നെ കോളജില്‍നിന്നും സങ്കടത്തോടെയാണ് വീട്ടിലെത്തിയത്
Face book news,
{[['']]}
Labels:
Face book news
Jaguar Attacks Crocodile (EXCLUSIVE VIDEO)
Posted by Unknown
Posted on Sunday, September 29, 2013
with No comments
Labels:
Kerala movie,
TV show
ഒബാമ പുകവലി നിര്‍ത്തിയത് ഭാര്യയെ പേടിച്ച്
Posted by Unknown
Posted on Sunday, September 29, 2013
with No comments
ഒബാമ പുകവലി നിര്‍ത്തിയത് ഭാര്യയെ പേടിച്ച്
(28 Sep) വാഷിംങ്ടണ്‍: സന്തോഷകരമായ ദാമ്ബത്ത്യത്തിന് ഭാര്യ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അല്ലറ ചില്ലറ വിട്ടു വീഴ്ചകളെല്ലാം ആകാം. നല്ല ചില ശീലങ്ങള്‍ക്ക് ഭാര്യയെ അനുസരിക്കുന്നതിലും തെറ്റില്ല. മദ്യപാനവും സിഗരറ്റ് വലിയുമൊന്നും മിക്ക ഭാര്യമാര്‍ക്കും ഇഷ്ടമല്ലാത്തതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ക്ക് ഈ ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തിപ്പിക്കാനുമറിയാം. അക്കാര്യത്തില്‍ ഭാര്യയെ ചിലര്‍ക്ക് പേടിയും കാണും. എന്തിന് അധികം പറയുന്നു, അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഭാര്യ മിഷേല്‍ റോബിന്‍സണിനെ പേടിച്ചാണ് താന്‍ പുകവലി നിര്‍ത്തിയതെന്ന് ഒബാമ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐക്യരാഷ്ട സഭയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മേളനത്തിനിടെ ചെറിയൊരു ഇടവേളവന്നപ്പോള്‍ അടുത്തിരിക്കുന്നയാളോട് കുശലം പറയുകയായിരുന്നു ഒബാമ. വലി നിര്‍ത്തിയോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഭാര്യയെ പേടിച്ച് താന്‍ ആ ദുശ്ശീലം ഒഴിവാക്കിയെന്ന് ഒബാമ തുറന്നു പറഞ്ഞു. അത്യാവശ്യം നല്ലവണം പുകവലിച്ചിരുന്നയാളായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ.
FUNNY,
{[['']]}
Labels:
FUNNY
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി
Posted by Unknown
Posted on Saturday, September 28, 2013
with No comments
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി
തിരുവല്ല: പതിനാലുകാരിയെ മാരുതി വാനില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി നാടകീയമായി പിടിയിലായി. വീട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ എത്തിയ പ്രതിയെ പോലീസ് കുടുക്കുകയായിരുന്നു. കിഴക്കനോതറ മാമൂട്ടില്‍ രവി(46)യാണ് പിടിയിലായത്.
കഴിഞ്ഞ 13 നാണ് ഇയാള്‍ ചുമത്ര സ്വദേശിനിയെ ബലമായി വാനില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്. കുറേനാളായി ഇയാള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവത്രേ. ഇയാളെ പെണ്‍കുട്ടിയും വീട്ടുകാരും പല തവണ താക്കീത് ചെയ്‌തിരുന്നു. എന്നിട്ടും ശല്യപ്പെടുത്തുന്നത് പ്രതി തുടര്‍ന്നു. ഇതിനിടെയാണ് സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ വച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. അന്നു തന്നെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും രവി ഒളിവിലായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ ഇയാളുടെ ഭാര്യ ജസി പോലീസില്‍ പരാതി നല്‍കി. തങ്ങളെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതി ചര്‍ച്ച ചെയ്‌തു പരിഹരിക്കാമെന്നു പറഞ്ഞ് തന്ത്രപൂര്‍വം രവിയെ ഇന്നലെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
FUNNY,
{[['']]}
Labels:
FUNNY
Rimy tomy show
Posted by Unknown
Posted on Saturday, September 28, 2013
with No comments
Labels:
RIMY TOMY SHOW
വിവാഹിതനാവുന്നത് എന്റെ സഹോദരന്‍: കാവ്യാമാധവന്‍
Posted by Unknown
Posted on Saturday, September 28, 2013
with No comments
വിവാഹിതനാവുന്നത് എന്റെ സഹോദരന്‍: കാവ്യാമാധവന്‍
താന്‍ ഉടന്‍ പുനര്‍വിവാഹിതയാവുമെന്ന വാര്‍ത്തകള്‍ നടി കാവ്യാമാധവന്‍ നിഷേധിച്ചു. താനല്ല തന്റെ സഹോദരനാണ് വിവാഹിതനാവാന്‍ പോകുന്നത് എന്നും നടി വ്യക്‌തമാക്കി.
തന്റെ വിവാഹം ഉടനുണ്ടാവില്ല. സഹോദരന്റെ വിവാഹനിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്. തലശ്ശേരി സ്വദേശിയാണ് വധു. സഹോദരന്റെ ജാതകത്തില്‍ ചില പ്രശ്‌നങ്ങളുളളതിനാലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടു നടത്തിയതെന്നും കാവ്യ പറയുന്നു.
ഈ ആഴ്‌ചയാദ്യമാണ് കാവ്യയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. വിവാഹഭാഗ്യത്തിനുളള രുഗ്മിണീസ്വയംവരം വഴിപാടും തുലാഭാരവും നടത്തിയാണ് നടിയും കുടുംബവും മടങ്ങിയത്. ഇത് കാവ്യ ഉടന്‍വിവാഹിതയാവാനൊരുങ്ങുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു.
കാവ്യയും വിശാലും തമ്മിലുളള വിവാഹബന്ധം അധികാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിനു ശേഷം നിശാല്‍ പുനര്‍വിവാഹിതനാവുകയും ചെയ്‌തു. എന്നാല്‍ കാവ്യയൂടെ വിവാഹത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരങ്ങളൊന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
celebreity show,
MOVIE GOSSIP,
{[['']]}
Labels:
celebreity show,
MOVIE GOSSIP
മഞ്‌ജു വാര്യര്‍ക്ക് ആഷ് പാരയാകുമോ?
Posted by Unknown
Posted on Saturday, September 28, 2013
with No comments
മഞ്‌ജു വാര്യര്‍ക്ക് ആഷ് പാരയാകുമോ?
ആര്‍പ്പും ആരവുമായാണ് മഞ്‌ജുവാര്യരുടെ മടങ്ങിവരവ് മാധ്യമങ്ങള്‍ ആഘോഷിച്ചത്. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തിലൂടെയായിരുന്നു മഞ്‌ജു മടങ്ങിവന്നത്. എന്നാല്‍, പരസ്യം റിലീസായതോടെ ആരവമെല്ലാം അസ്‌തമിച്ചിരുന്നു. കാരണം പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ. ടാഗ് ലൈനെ പോലും സാധൂകരിക്കാത്തതാണ് പരസ്യമെന്ന വിമര്‍ശനവും ഉയര്‍ന്നു.
പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാത്ത പരസ്യത്തിലൂടെ തിരിച്ചുവരവു നടത്തിയത് മഞ്‌ജുവിന് തിരിച്ചടിയായേക്കും. പരാജയപ്പെട്ട പരസ്യം പിന്‍വലിക്കാന്‍ കമ്പനിയും തീരുമാനിച്ചതായാണ് സൂചന. പുതിയ പരസ്യത്തില്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനെ തന്നെ നായികയാക്കിയേക്കും. നേരത്തെ മഞ്‌ജുവിനെയും ആഷിനെയും ഒരുമിച്ചഭിനയിപ്പിച്ച് പുതിയ പരസ്യം നിര്‍മ്മിക്കാനായിരുന്നത്രെ തീരുമാനം. മാറിയ സാഹചര്യത്തില്‍ മഞ്‌ജുവിനെ ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രസവത്തിനു ശേഷം ആഷിന്റെ മടങ്ങിവരവും കല്യാണ്‍ പരസ്യത്തിലൂടെയായിരുന്നു. ഇത് പ്രേക്ഷകര്‍ക്ക് വളരെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. അതേസമയം, പരസ്യത്തില്‍ നിന്ന് മഞ്‌ജുവിനെ ഒഴിവാക്കിയാല്‍ അത് സിനിമയിലൂടെയുളള മടങ്ങിവരവിനെയും സ്വാധീനിച്ചേക്കാമെന്നാണ് സൂചന.
celebreity show,
MOVIE GOSSIP,
{[['']]}
Labels:
celebreity show,
MOVIE GOSSIP
മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്?
Posted by Unknown
Posted on Saturday, September 28, 2013
with No comments
മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്?
S
മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മില്‍ വര്‍ഷങ്ങളായി നല്ല ഉടക്കിലാണ്. എന്നാല്‍ ഇത്രകാലമായിട്ടും ഇക്കാര്യം മമ്മൂട്ടിയുടെ വായില്‍ നിന്ന് വീണിട്ടില്ല. പക്ഷേ പലപ്പോഴും സുരേഷ്‌ഗോപി ഇതു പറഞ്ഞ് മമ്മൂട്ടിക്കിട്ട് നേരിട്ടല്ലാത്ത 'കുത്ത്' കൊടുക്കുകയും ചെയ്യുന്നുണ്ട്. അതേപോലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തിയ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് സുരേഷ്‌ഗോപി താനും മമ്മൂട്ടിയും തമ്മില്‍ അത്ര രസത്തിലല്ല എന്ന് പറഞ്ഞത്. എന്നാല്‍, പിണക്കത്തിനു കാരണം എന്തെന്നു പറഞ്ഞ് സ്വയം ചെറുതാവാനില്ല എന്നും സുരേഷ്‌ഗോപി പറഞ്ഞതോടെ താനല്ല കുറ്റക്കാരനെന്ന് സുരേഷ് ഗോപി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു.
നേരത്തെ ഷാജി കൈലാസിന്റെ 'കിംഗ് ആന്‍ഡ് കമ്മിഷണര്‍' രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു. പിന്നീട്, തിരക്കഥയില്‍ മാറ്റംവരുത്താമെന്ന രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്. ഇരുവരും തമ്മിലുളള രസമില്ലായ്‌മ കാരണം പഴശ്ശിരാജയിലെ 'കുങ്കനെ' സുരേഷ്‌ഗോപി പുറംകാല്‍ കൊണ്ട് തട്ടിയെറിഞ്ഞിരുന്നു. സുരേഷ്‌ഗോപി ഓഫര്‍ നിരസിച്ചതോടെയാണത്രെ ശരത്‌കുമാറിന് അവസരമൊരുങ്ങിയത്.
ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് എല്ലാവര്‍ക്കുമറിയാം പക്ഷേ കാരണമെന്താണ്? ഉത്തരം ഊഹാപോഹങ്ങള്‍ മാത്രം. 'പപ്പയുടെ സ്വന്തം അപ്പൂസി'ന്റെ ഷൂട്ടിംഗ് നടക്കുന്ന അവസരത്തിലാണത്രെ ഉടക്കിനു വഴി തെളിഞ്ഞത്. സുരേഷ്‌ഗോപിക്ക് വീട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടിവന്നു. അതേസമയം മമ്മുട്ടിയും മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന് മമ്മുട്ടി പറഞ്ഞത് അനുസരിച്ച് സുരേഷ്‌ഗോപിക്ക് പ്ര?ഡക്ഷനില്‍ നിന്ന് വിമാന ടിക്കറ്റും എടുത്തില്ല.
നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടു. കോയമ്പത്തൂരിനടുത്ത് പെരുവഴിയിലായിപ്പോയ താരം പിന്നീട് ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത്.
-
celebreity show,
MOVIE GOSSIP,
{[['']]}
Labels:
celebreity show,
MOVIE GOSSIP
കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് വി.എസ്.
Posted by Unknown
Posted on Saturday, September 28, 2013
with No comments
കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് വി.എസ്.
തിരുവനന്തപുരം: പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്ന, എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി പോളിറ്റ് ബ്യൂറോ കമ്മീഷനു മുന്നിലെത്തിയ വി.എസ്. അച്യുതാനന്ദന്‍, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്‌തമായ മറുപടി നല്‍കി.
പാര്‍ട്ടിയുടെ നയവ്യതിയാനത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നെ വിമര്‍ശിക്കുന്നതെന്നു കുറ്റപ്പെടുത്തിയ വി.എസ്., തന്റെ കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും 21 പേജുള്ള പ്രസംഗത്തില്‍ ഉന്നയിച്ചു. ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചായിരുന്നു വി.എസിന്റെ പരാമര്‍ശം.
പി.ബി. കമ്മീഷന്റെ സാന്നിധ്യത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് വി.എസ് മുന്‍നിലപാടുകളില്‍ ഉറച്ച് നിന്നു മറുപടി നല്‍കിയത്. സെക്രട്ടേറിയറ്റില്‍ വി.എസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു ഔദ്യോഗിക പക്ഷം. വി.എസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നും മാറ്റണമെന്നു ഇന്നു സംസാരിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുകയാണെന്നു സെക്രട്ടേറിയറ്റില്‍ പി.ബി. അംഗങ്ങളുടെ സാന്നിധ്യത്തില്‍ വി.എസ് പ്രസംഗിച്ചു. പാര്‍ട്ടിയുടെ നയം, പ്രത്യയശാസ്‌ത്രം എന്നിവ കാലങ്ങളായി ലംഘിക്കപ്പെടുന്നു. ഇതു താന്‍ പല പ്രാവശ്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും നയം തിരുത്തുന്നതിനു സംസ്‌ഥാന നേതൃത്വം തയാറായില്ല. തെറ്റ് ഉള്‍ക്കൊണ്ടല്ല സംസ്‌ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ കൂലം കുത്തികളെന്നു വിളിക്കാത്തവര്‍, പാര്‍ട്ടി വിട്ടിട്ടും പ്രത്യയ ശാസ്‌ത്രത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ അങ്ങനെ വിളിക്കുന്നുവെന്നും വി.എസ് വിമര്‍ശിച്ചു. ദീര്‍ഘമായ പ്രസംഗം വായിച്ച് തീര്‍ക്കുന്നതിനു വി.എസിനു കഴിഞ്ഞില്ല. എ. വിജയരാഘവനാണ് ബാക്കി ഭാഗം വായിച്ചത്.
പിണറായിയെക്കാള്‍ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിനെയാണ് വി.എസ് കൂടുതലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ലാവ്‌ലിന്‍ വിഷയം പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചില്ല. ഇന്നു സംസ്‌ഥാന കമ്മിറ്റി യോഗത്തിനു മുന്‍പായി പി.ബി. കമ്മീഷന്‍ യോഗം ചേരും. സംസ്‌ഥാന കമ്മിറ്റിയില്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും.
NEWs,
{[['']]}
Labels:
NEWs