Movie :

kerala home tv show and news

Home » » കാലംമാറിയിട്ടും കോലം മാറാത്ത സൌദി; സ്ത്രീകള്‍ ഡ്രൈവ് ചെയ്താല്‍ അണ്ഡാശയം തകരുമെന്ന് ഷെയ്ഖ്

കാലംമാറിയിട്ടും കോലം മാറാത്ത സൌദി; സ്ത്രീകള്‍ ഡ്രൈവ് ചെയ്താല്‍ അണ്ഡാശയം തകരുമെന്ന് ഷെയ്ഖ്

{[['']]}
 കാലംമാറിയിട്ടും കോലം മാറാത്ത സൌദി; സ്ത്രീകള്‍ ഡ്രൈവ് ചെയ്താല്‍ അണ്ഡാശയം തകരുമെന്ന് ഷെയ്ഖ്

  ജിദ്ദ: സ്ത്രീകള്‍ വാഹനമോടിക്കുന്നത് അണ്ഡാശയത്തിനും ഇടുപ്പിനും തകരാറുണ്ടാക്കുമെന്ന് സൌദി ഷെയ്ഖ്! ഇന്ത്യടയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നു ണ്ടെങ്കിലും ആരോഗ്യ മേഖലയില്‍നിന്നുള്ള ആരും നല്‍കാത്ത മുന്നറിയിപ്പാണ് ഷെയ്ഖ് സലാ അല്‍-ലുഹായദാന്‍ നല്‍കിയത്. നിലവില്‍ സൌദിയില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ അനുമതിയില്ല. ഇതിനെതിരേ രൂക്ഷമായ പ്രതിഷേധങ്ങളും മറ്റും ഉയരുന്ന സാഹചര്യത്തിലാണ് ഷെയ്ഖ് ഉപദേശവുമായി എത്തിയത്. സൈക്കോളജിക്കല്‍ സയന്‍സും ഫങ്ഷണല്‍ മെഡിസിനും തന്റെ ഭാഗത്താണ് നില്‍ക്കുന്നതെന്നും കാറോടിക്കുന്നത് ഓട്ടോമാറ്റിക്കായി അണ്ഡാശയത്തെ ബാധിക്കുമെന്നുമാണ് സൌദി ന്യൂസ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വാഹനമോടിക്കുന്നതില്‍ അയവു വരുത്തിയാല്‍ സ്വവര്‍ഗരതിയും പോണോഗ്രഫിയും വര്‍ധിക്കുമെന്ന കണ്ടെത്തല്‍സൌദിയിലെ റിലീജിയസ് കൌണ്‍സില്‍ നടത്തിയിരുന്നു. കിംഗ് ഫഹദ് യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രഫസറുടെ നേതൃത്വത്തിലായിരുന്നു പഠനം. ഈ റിപ്പോര്‍ട്ട് 150 അംഗ ഷുറാ കൌണ്‍സിലിനു മുന്നിലും വച്ചിരുന്നു. ഡ്രൈവിംഗ് നിരോധനം പിന്‍വലിച്ചാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ സൌദിയില്‍ ഒറ്റകന്യകമാരെപ്പോലും കിട്ടില്ലെന്നും പ്രഫസര്‍ എഴുതി. സദാചാരത്തെയും ഇതു ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 1932 മുതല്‍ സൌദിയില്‍ വാഹനമോടിക്കാന്‍ അനുമതിയില്ല. ഇതിനെതിരേ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സ്വകാര്യമായി വാഹനമോടിച്ചശേഷം യു ട്യുബിലിട്ടും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചും ഇടയ്ക്കു പരസ്യ പ്രതിഷേധ പ്രകടനം നടത്തിയുമൊക്കെയാണ് സ്ത്രീകള്‍ രംഗത്തെത്തിയത്. 2011-ല്‍ ഡ്രൈവ് ചെയ്തു പിടിയിലായ ഷാമിയ ജസ്റാനിയ എന്ന 34 കാരിക്കു പത്തു ചാട്ടവാറടി ശിക്ഷ കിട്ടിയിരുന്നു.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger