Movie :

kerala home tv show and news

Home » » പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക്‌ 5000: ലക്ഷ്യമിട്ടത്‌ വ്യാപക കലാപം

പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക്‌ 5000: ലക്ഷ്യമിട്ടത്‌ വ്യാപക കലാപം

{[['']]}
Kerala tv show and news

പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക്‌ 5000: ലക്ഷ്യമിട്ടത്‌ വ്യാപക കലാപം

mangalam malayalam online newspaper
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, മതംമാറി ക്രിസ്‌തുമതം സ്വീകരിച്ച ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ എറണാകുളം അസി. കമ്മീഷണര്‍ ഡി. സുനീഷ്‌ബാബു അന്വേഷിക്കും. സംഭവത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത്‌ കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട രേഖകളും മൊഴിയുമെല്ലാം ഏജന്‍സികള്‍ ശേഖരിച്ചുതുടങ്ങി.
സംഘപരിവാറിന്റെ താത്വികാചാര്യന്മാരില്‍ പ്രമുഖനായ പി. പരമേശ്വരനെയും മതംമാറി ക്രിസ്‌ത്യന്‍ സുവിശേഷ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫാദര്‍ അലവിയെയും കൊലപ്പെടുത്തുക വഴി കേരളമാകെ വ്യാപക കലാപത്തിന്‌ ആസൂത്രിത നീക്കം നടന്നുവെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ആര്‍.എസ്‌.എസിനെ പ്രകോപിപ്പിച്ച്‌ വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാനാണ്‌ പരമേശ്വരനെ ലക്ഷ്യമിട്ടതെന്നാണ്‌ പോലീസിന്റെ നിഗമനം. ക്രിസ്‌ത്യന്‍ മതപരിവര്‍ത്തകര്‍ക്കെതിരേ ശക്‌തമായ മുന്നറിയിപ്പു നല്‍കാനാണ്‌ ഫാദര്‍ അലവിയെ ലക്ഷ്യംവച്ചത്‌. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മാറാട്‌ അഷ്‌റഫ്‌ ഉള്‍പ്പെടെയുള്ളവര്‍ പോലീസ്‌ പിടിയിലായതോടെ പദ്ധതികള്‍ പാളിപ്പോവുകയായിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. മഅ്‌ദനിക്കും അഷ്‌റഫിനുമെതിരേ മുഹമ്മദ്‌ എന്നയാള്‍ നല്‍കിയ മൊഴിയുടെ ആധികാരികത ആദ്യം കേസന്വേഷിച്ച കോഴിക്കോട്‌ ടൗണ്‍ പോലീസ്‌ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 1998 ലാണ്‌ കോഴിക്കോട്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.
പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ പതിനായിരം രൂപയും ഫാ. അലവിയെ കൊലപ്പെടുത്താന്‍ അയ്യായിരം രൂപയും അഷ്‌റഫിന്‌ മഅദനി നല്‍കിയെന്നാണ്‌ മുഹമ്മദിന്റെ മൊഴിയെന്നറിയുന്നു. 1996 ലായിരുന്നു വധശ്രമം. പരമേശ്വരനെ വധിക്കാനുള്ള പദ്ധതിയുമായി മാറാട്‌ അഷ്‌റഫ്‌ കന്യാകുമാരിയില്‍ എത്തിയെങ്കിലും ആള്‍ സാന്നിധ്യം അധികമായിരുന്നതിനാല്‍ തിരിച്ചുപോയെന്നാണ്‌ അന്ന്‌ പോലീസിനു ലഭിച്ച വിവരം. അഷ്‌റഫ്‌ ഇക്കാര്യം സമ്മതിച്ചു നല്‍കിയ മൊഴിയും കോടതിയിലുണ്ടെന്നാണ്‌ അറിയുന്നത്‌. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. കൊച്ചി സ്വദേശിയായ ടി.ജി. മോഹന്‍ദാസ്‌ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ എറണാകുളം അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ മഅദനിക്കെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ എറണാകുളം നോര്‍ത്ത്‌ പോലീസിന്‌ നിര്‍ദേശം നല്‍കിയത്‌.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger