Kerala tv show and news
നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

മമ്മൂട്ടി- മലയാളത്തിലെ അഭിനയപ്രതിഭയുടെ മുന്‍നിരയിലാണ് ഈ മനുഷ്യന്റെ സ്‌ഥാനം. കഥാപാത്രങ്ങളുമായി വല്ലാതെ താരത്മ്യപ്പെടുന്ന എന്തോ ഒരു സിദ്ധിവിശേഷം മമ്മൂട്ടിക്ക് കൈമുതലായുണ്ട്. മാടയുടെ ദയനീയത, പട്ടേലറുടെ ക്രൗര്യം, വാറുണ്ണിയുടെ കൂസലില്ലായ്‌മ, വിദ്യാധരന്‍ നായരുടെ മനോവിഭ്രാന്തി, ചന്തുവിന്റെ ധര്‍മ്മസങ്കടം....
അഭിനയവൈവിധ്യത്തിന്റെ എത്രയെത്ര ഊഷ്‌മള ഭാവങ്ങളാണ് മമ്മൂട്ടി ഇതിനകം നമുക്ക് കാട്ടിത്തന്നത്. ഒന്നര വ്യാഴവട്ടമായി തന്റെ പ്രതിഭയില്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്‌തുകൊണ്ട് മമ്മൂട്ടി നമ്മുടെ സിനിമയിലുണ്ട്.
? മലയാളത്തില്‍ മമ്മൂട്ടിയോളം വിജയിച്ചൊരു നടനില്ല. ഈ നേട്ടം എങ്ങനെ കൈവരിച്ചു.
ഠ 'നേട്ടത്തിന് പിന്നിലോ. അത്... ദൈവാധീനം. ജനങ്ങളുടെ സ്‌നേഹം എന്റെ കഠിനാധ്വാനം. സുഹൃത്തുക്കളുടെ സ്‌നേഹം. പ്രോത്സാഹനം, അവരെനിക്ക് ചെയ്‌തുവന്ന സഹായം. പിന്നെ എല്ലാം രസിക്കാത്ത നമ്മള്‍ മലയാളികളുടെ ആറ്റിറ്റ്യൂഡ്. നല്ലതു മാത്രം സ്വീകരിക്കുന്ന ആ മനോഭാവം. അതുകൊണ്ട് നല്ലതു മാത്രം നല്‍കാന്‍ നമ്മള്‍ നടത്തുന്ന ശ്രമം. ഇതൊക്കെ തന്നെയായിരിക്കണം നിങ്ങളീ പറയുന്ന വിജയം സത്യമാണെങ്കില്‍.
? ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളാണ് സിനിമയുടെ കരുത്തെങ്കില്‍ ആ കരുത്ത് നമ്മുടെ സിനിമയ്‌ക്കു പകര്‍ന്നത് മമ്മൂട്ടിയാണ്. ആ അര്‍ത്ഥത്തില്‍ നമ്മുടെ സിനിമയുടെ സുകൃതമാണീ മനുഷ്യന്‍. ഭരത് അവാര്‍ഡിന്റെ മുദ്ര നെഞ്ചില്‍ ചൂടിയ മമ്മൂട്ടി, ഈ നിലയില്‍ സംതൃപ്‌തനാണോ.
ഠ 'നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനൊന്നുമല്ല.' മമ്മൂട്ടി പറയുന്നു. 'സംതൃപ്‌തനാണെങ്കില്‍ ഞാനിതു നിര്‍ത്തി വേറെന്തെങ്കിലും പണിക്ക് പോകണമല്ലോ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിക്ക്വോ. അതുപോലെ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്. അഭിനയം അങ്ങനൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്. ഇതെന്റെ ആത്മാവിന്റെ അംശമാണ്. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതില്‍ സംതൃപ്‌തിയോ, അവസാനമോ ഇല്ല.
? ഡെറിക് മാല്‍ക്കമിനെപ്പോലെ ലോകപ്രശസ്‌ത നിരൂപകരുടെ പ്രസംഗംപോലും പിടിച്ചെടുത്ത മമ്മൂട്ടി അംബേദ്‌കറെന്ന ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ അവസരം കിട്ടിയതോടെ ഇന്ത്യന്‍ സിനിമയുടെ നിറുകയിലെത്തിയിരിക്കുകയാണ്. ആ നിലയില്‍ ഇനി മമ്മൂട്ടിക്ക് കീഴടക്കാനിവിടെ ഉയരങ്ങളില്ല. അതിനാല്‍ മമ്മൂട്ടി ഇനിയെത്രകാലം സിനിമയില്‍ തുടരും.
ഠ സിനിമയില്‍ ലോകമുള്ളേടത്തോളംകാലം ഉണ്ടാകണമെന്നാണ് ആഗ്രഹം. സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണം. അതുപക്ഷേ സാധിക്കില്ലല്ലോ. സാധിക്കുന്നേടത്തോളം തുടരും. അത്രതന്നെ.
? മലയാളത്തിലെ ഒന്നാംനിര താരം. ഒന്നാംകിട അഭിനേതാവ്. ഈ രണ്ടു പദവിയും മമ്മൂട്ടിയുടേതാണ്. യാദൃച്‌ഛയാ വന്നുചേര്‍ന്ന അനര്‍ഹങ്ങളായ വിജയങ്ങളല്ല അതൊന്നും. നിരന്തരമായ അധ്വാനത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ ഫലം മാത്രം. എങ്കിലും നായകനെന്ന നിലയില്‍ ഇന്നുള്ള സ്‌ഥാനം മമ്മൂട്ടിക്ക് നഷ്‌ടപ്പെട്ടാലോ. ഒരുപക്ഷേ സോമനും സുകുമാരനും ഒക്കെ ചെയ്‌തപോലെ വില്ലന്റെയോ, സഹനടന്റെയോ വേഷത്തില്‍ മമ്മൂട്ടി വരുമോ.ചോദ്യം മമ്മൂട്ടിയെ ശുണ്‌ഠി പിടിപ്പിച്ചുവെന്ന് തോന്നി. ഉത്തരത്തില്‍ അതിന്റെ ക്ഷോഭമുണ്ടായിരുന്നു.
ഠ 'അതെന്താ, വില്ലന്‍ വേഷം ഞാന്‍ ചെയ്‌തിട്ടില്ലേ. വൃദ്ധന്റെ വേഷവും ചെയ്‌തിട്ടുണ്ട്. വിധേയനില്‍ വില്ലനാണ്. ഇല്ലേ. പൊന്തന്‍മാടയില്‍ വൃദ്ധനാണ്. വളരെയേറെ വൃദ്ധനാണ്. അപ്പോ ഇതുപോലെ ഇനിയും ചെയ്യും. ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടിങ്ങനെ ഒരു ചോദ്യംതന്നെ ശരിയല്ല. മനസിലായില്ലേ.'
അഭിമുഖത്തിനെത്തുന്നവരെ അനുനയിപ്പിക്കാത്ത ഒരു സത്യസന്ധതയുണ്ട്. മമ്മൂട്ടിക്ക് ഈ ഉത്തരത്തിലും അതുണ്ട്.
ശുണ്‌ഠി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് അതേ നായണത്തിലാണ് മമ്മൂട്ടിയുടെ മറുപടി. അഭിനയരംഗത്തെത്തും മുമ്പ് അഭിഭാഷകനായിരുന്നല്ലോ. അഭിമുഖം വിചാരണയെങ്കില്‍ ആ വിചാരണയെ കൂസലെന്യേ മമ്മൂട്ടി നേരിടുന്നു. അതില്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.
മമ്മൂട്ടിയുടെ തൊഴില്‍ അഭിനയമാണ്. പക്ഷേ ജീവിതത്തില്‍ അതില്ല. സ്വത്വഭാവങ്ങള്‍ക്കു മേല്‍ മുഖംമൂടി അണിയാത്ത മമ്മൂട്ടി. ക്ഷോഭിക്കേണ്ടിടത്ത് ക്ഷോഭിക്കുന്നു. ആര്‍ദ്രമാകേണ്ടിടത്ത് ആര്‍ദ്രമാകുന്നു. പച്ച മനുഷ്യനാണ് മമ്മൂട്ടിയിന്നും. മമ്മൂട്ടിയുടെ ഈ പ്രകൃതം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ജന്മസിദ്ധമായ തന്റെ സ്വഭാവത്തിനു മാറ്റം വരുത്താന്‍ മമ്മൂട്ടി തയാറല്ല. മാടയുടെയോ, വിദ്യാധരന്റെയോ ആര്‍ദ്രത മാത്രമല്ല മമ്മൂട്ടിക്ക്. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമിന്റെ നായര്‍ സാബിന്റെ പട്ടേലരുടെ ക്ഷോഭവും ആ വ്യക്‌തിത്വത്തിന്റെ ഭാവമാണ്. അത് തിരിച്ചറിയാത്തവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിക്കും. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതെ പോകും. ക്ഷോഭിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുക. അതിനു മമ്മൂട്ടി എങ്ങനെ മറുപടി പറയുന്നു എന്ന് നോക്കുക. അഭിമുഖത്തിനെത്തിയപ്പോള്‍ മനസില്‍ കരുതിയതങ്ങനെയാണ്. അതുകൊണ്ട് ചോദിച്ചു. ഉത്തരങ്ങളിലെല്ലാം പിന്നെ തീപ്പൊരിയായിരുന്നു. സ്വരത്തില്‍ ഭാവത്തില്‍ ഒക്കെ അതിന്റെ അനുരണനവും.
? രംഗീലയില്‍ ഷാക്കിഷ്‌റോഫ് ചെയ്‌ത വേഷം തന്നാല്‍ സ്വീകരിക്കുമോ.