{[['']]}
kerala home tv show and news
Veruthe Alla Bharya Season 3 6-10-2013 full Mazhavil Manorama
Posted by Unknown
Posted on Sunday, October 06, 2013
with No comments
Labels:
Veruthe Alla Bharya Season 3
Marimayam ഇലക്ട്രിസിറ്റി ബോർഡ് 6-10-2013 full Mahavil Manorama
Posted by Unknown
Posted on Sunday, October 06, 2013
with No comments
സണ്ണി ലിയോണ് വേണ്ടി 3.5 കോടി തെരച്ചില്‍!
Posted by Unknown
Posted on Sunday, October 06, 2013
with No comments
സണ്ണി ലിയോണ് വേണ്ടി 3.5 കോടി തെരച്ചില്‍!
ന്യൂഡല്‍ഹി: രതിച്ചിത്ര നായികയായി അവതരിച്ച് ബോളിവുഡിലെ ചൂടന്‍ സാന്നിധ്യമായ സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റ് സേര്‍ച്ചിലെ റാണിപ്പട്ടം കൈവിടാന്‍ ഒരുക്കമല്ല. 2012 ഡിസംബറില്‍ സണ്ണി ലിയോണ് വേണ്ടി ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടന്നത് 3.5 കോടി തവണ! ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണിത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ബോളിവുഡ് താരമെന്ന ബഹുമതിയും സണ്ണി ലിയോണ്‍ സ്വന്തമാക്കി.
അതേസമയം, കത്രീന കൈഫിനു വേണ്ടി 1.6 കോടി തെരച്ചിലും ആഷിന് വേണ്ടി 1.1 കോടി തെരച്ചിലും നടന്നു. കരീന കപൂറിനു വേണ്ടി 87 ലക്ഷം തെരച്ചിലാണ് നടന്നത്. സല്‍മാന്‍ ഖാനു വേണ്ടി ഒരു കോടി തെരച്ചില്‍ നടന്നപ്പോള്‍ ഷാരൂഖിനു വേണ്ടി വെറും 48 ലക്ഷം തെരച്ചില്‍ മാത്രമാണ് നടന്നത്!
പൂജാഭട്ടിന്റെ 'ജിസം-2'വിലൂടെയാണ് സണ്ണിലിയോണ്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. ഇപ്പോള്‍ ഏക്‌ത കപൂറിന്റെ രാഗിണി എംഎംഎസ്-2 വില്‍ അഭിനയിച്ചു വരികയാണ്.
Face book news,
{[['']]}
Labels:
Face book news
ആറ് വര്‍ഷമായി താമസം നെറ്റ്‌കഫേയില്‍!
Posted by Unknown
Posted on Sunday, October 06, 2013
with No comments
ആറ് വര്‍ഷമായി താമസം നെറ്റ്‌കഫേയില്‍!
ബീജിംഗ്: ചൈനയില്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വര്‍ധിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് ലീ മെങ്ങിന്റെ കേസ്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്ത് കാരണം ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ചാങ്ങ്‌ചുനിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് താമസിക്കുന്നത്. അവധിയാണെങ്കിലും ഉത്സവമാണെങ്കിലും അതൊന്നും വകവയ്‌ക്കാതെ ലീ ഗെയിം കളിച്ചുകൊണ്ടേയിരിക്കുന്നു!
ആറ് വര്‍ഷം മുന്‍പ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ലീ കഫേയിലേക്ക് ചേക്കേറുന്നത്. കൂടെ പഠിച്ചവരെല്ലാം ജോലി നേടുകയും കുടുംബമായി ജീവിക്കുകയുമൊക്കെ ചെയ്‌തു. എന്നാല്‍, ലീ ഗെയിമിന്റെ സാങ്കല്‍പ്പിക ലോകമാണ് തെരഞ്ഞെടുത്തത്. എപ്പോഴും കഫേയിലെ ഒരു മൂലയ്‌ക്കുളള ഒരു കമ്പ്യൂട്ടറില്‍ ഗെയിമും കളിച്ചിരിക്കുന്ന ലീ പലപ്പോഴും ഒരു ഫര്‍ണിച്ചറിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നാണ് കടയുടമ പറയുന്നത്.
ആറ് വര്‍ഷമായി ലീക്ക് പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ല. വിശക്കുമ്പോള്‍ വെളിയില്‍ പോയി ഭക്ഷവുമായി മടങ്ങുന്ന ഇയാള്‍ അത് കഴിക്കുന്നത് പോലും ഗെയിം കളിച്ചുകൊണ്ടായിരിക്കും! ആറ് വര്‍ഷമായി തലമുടി ഒതുക്കുക പോലും ചെയ്‌തിട്ടില്ല. ഇയാള്‍ക്ക് ഒരു വീടുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല. എന്നാല്‍, ഗെയിം കളിച്ച് പണമുണ്ടാക്കുന്ന ലീ തനിക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് നെറ്റ് കഫേയിലെ ഫീസ് ഒടുക്കുന്നതും മറ്റ് ചെലവുകള്‍ നടത്തുന്നതും.
Face book news,
{[['']]}
Labels:
Face book news
ഇന്ത്യന്‍ യുവാവിന് ഫേസ്‌ബുക്ക് 8 ലക്ഷം നല്‍കും!
Posted by Unknown
Posted on Sunday, October 06, 2013
with No comments
ഇന്ത്യന്‍ യുവാവിന് ഫേസ്‌ബുക്ക് 8 ലക്ഷം നല്‍കും!
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഒരു എഞ്ചിനിയറിംഗ് ബിരുദധാരിക്ക് പ്രമുഖ സാമൂഹിക വെബ്‌സൈറ്റായ ഫേസ്‌ബുക്ക് എട്ട് ലക്ഷം രൂപ നല്‍കും. വെറുതെയല്ല, സൈറ്റിലെ ഗുരുതരമായ ഒരു പിഴവ് കണ്ടെത്തിയതിന്. ഒരു ഫേസ്‌ബുക്ക് ഉപയോക്‌താവിന് മറ്റ് ഉപയോക്‌താക്കള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതാണ് തമിഴ്‌നാട്ടില്‍ നിന്നുളള എഞ്ചിനിയറെ സമ്മാനത്തുകയ്‌ക്ക് അര്‍ഹനാക്കിയത്.
അരുള്‍ കുമാര്‍ എന്ന തൊഴില്‍രഹിതനായ എഞ്ചിനിയര്‍ക്കു മുന്നിലാണ് ഫേസ്‌ബുക്ക് തലകുനിക്കുന്നത്. സേലം സ്വദേശിയായ അരുള്‍ ജോലി തേടി ചെന്നൈയിലെത്തിയ അവസരത്തിലാണ് പിഴവുകള്‍ കണ്ടെത്തിയാല്‍ ഫേസ്‌ബുക്ക് സമ്മാനം നല്‍കുമെന്ന് അറിഞ്ഞത്. ഇതാദ്യമല്ല അരുളിന്റെ കണ്ടെത്തലിനെ ഫേസ്‌ബുക്ക് അംഗീകരിക്കുന്നത്. കഴിഞ്ഞ മാസം ഒരു ചെറിയ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.
ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സമ്മാനം നേടാന്‍ മത്സരിക്കുകയാണെന്നറിഞ്ഞിട്ടും അരുള്‍അടങ്ങിയിരുന്നില്ല. ഇന്റര്‍നെറ്റ് ട്യൂട്ടോറിയല്‍ ഉപയോഗിച്ച് പ്രോഗ്രാമിംഗും നെറ്റ്‌വര്‍ക്കിംഗും സ്വായത്തമാക്കി ശ്രമം തുടര്‍ന്നു. അതിന്റെ ഫലം എട്ടു ലക്ഷത്തിന്റെ ജാക്ക്‌പോട്ടായിരുന്നു! അരുളിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ആദ്യം ഫേസ്‌ബുക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ അക്കൗണ്ടില്‍ നിന്നു തന്നെ ഒരു ചിത്രം ഡിലീറ്റ് ചെയ്‌തു കാണിച്ചപ്പോള്‍ എട്ട് ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്ന് സമ്മതിച്ചു.
സമ്മാനത്തുക ഉപയോഗിച്ച് അടിച്ചുപൊളിക്കാനൊന്നുമല്ല അരുള്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടില്‍ ചെറിയൊരു കട നടത്തുന്ന പിതാവിനെ സാമ്പത്തികമായി സഹായിക്കുകയാണ് അരുളിന്റെ പ്രഥമ ലക്ഷ്യം.
Face book news,
{[['']]}
Labels:
Face book news
പത്തുവയസുകാരന്‍ കണ്ട കേരളം
Posted by Unknown
Posted on Sunday, October 06, 2013
with No comments
'' ഞാനിന്ന് ഒരു ഡയറി എഴുതാന്‍ തുടങ്ങുകയാണ്. കാരണമെന്താണെന്നോ? കുട്ടിക്കാലത്ത് ഞാന്‍ ഏതു തരക്കാരനായിരുന്നുവെന്ന് എന്റെ പേരക്കുട്ടികള്‍ക്കും അവരുടെ പേരക്കുട്ടികള്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാകുമെന്ന് അമ്മ എന്നോടു പറഞ്ഞു.'' മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇളയ മകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജയസൂര്യദാസ് നാലപ്പാട്ട് പത്താംവയസില്‍ എഴുതിയ ഡയറിക്കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്. തുടര്‍ന്നു കൗമാരത്തിന്റെ കണ്ണില്‍ തെളിയുന്ന ലോകത്തിന്റെ നിഴലും വെളിച്ചവും വരയും വര്‍ണങ്ങളും ചാലിച്ച് അവതരിപ്പിക്കുകയാണ് മാതൃഭൂമി ബുക്‌സിന്റെ സ്വര്‍ഗത്തിലേക്ക് ഒന്നര ടിക്കറ്റ് എന്ന കൃതിയില്‍. ഒരു കൊച്ചുകുട്ടിയുടെ കണ്ണില്‍ തെളിയുന്ന കേരളമാണ് ഇതിലൂടെ ഇതള്‍ വിരിയുന്നത്.
മാധവിക്കുട്ടിക്കൊപ്പം 'സ്‌റ്റേറ്റ് ഗസ്റ്റുകളായി' തിരുവനന്തപുരത്തെ റസിഡന്‍സിയില്‍ താമസിക്കുന്ന കാലത്താണ് ഡയറിക്കുറിപ്പിന്റെ തുടക്കം. നീല സ്‌റ്റേറ്റ് കാറില്‍ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരം കാണാന്‍ പോയ കുട്ടിയുടെ അനുഭവങ്ങള്‍ ചെറിയ വായിലെ മധുരവര്‍ത്തമാനങ്ങളായി ആരെയും പിടിച്ചിരുത്തും.
നെയ്യാര്‍ ഡാം കാണാന്‍ പോയതും അവിടെ ചെറുതടാകങ്ങളില്‍ ഒളിച്ചിരിക്കുന്ന മുതലകളെ കണ്ട് വിസ്മയിച്ചതും ബാത്ത് റൂമില്‍ മുതലയെ വളര്‍ത്താന്‍ ആഗ്രഹിച്ചതുമെല്ലാം നമുക്ക് 'പിള്ള മനസിലെ കള്ളമില്ലാത്ത' വരികളിലൂടെ വായിച്ചെടുക്കാം.
ദേശസ്‌നേഹിയായ അച്ഛന്‍ റേഡിയോയിലും ടെലിവിഷനിലുമെല്ലാം ദേശഭക്തിഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്നു ബഹുമാനിക്കുന്നതു കാണുമ്പോള്‍ ചിരിച്ചിരുന്ന ബാലന്‍, പക്ഷേ, വലുതാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ചിരുന്നു. കണ്ണാടി വച്ച സഞ്ജയ് ഗാന്ധിയാണ് അവന് അതിനു പ്രേരണയായതത്രേ.
ദേശസ്‌നേഹിയായ അച്ഛന്‍ റേഡിയോയിലും ടെലിവിഷനിലുമെല്ലാം ദേശഭക്തിഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്നു ബഹുമാനിക്കുന്നതു കാണുമ്പോള്‍ ചിരിച്ചിരുന്ന ബാലന്‍, പക്ഷേ, വലുതാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ചിരുന്നു. കണ്ണാടി വച്ച സഞ്ജയ് ഗാന്ധിയാണ് അവന് അതിനു പ്രേരണയായതത്രേ.
കലാനിലയത്തിന്റെ ഭീകരനാടകം രക്തരക്ഷസ് കാണാന്‍ അമ്മയോടൊപ്പം പോയ ബാലന്‍ പക്ഷേ, ഭയന്നില്ല. അമ്മ പലപ്പോഴും ഭയന്നു കണ്ണടച്ചിരുന്നെന്നും ബാലന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. തേക്കടി കാണാന്‍ പോയതും കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ താമസിച്ചതുമെല്ലാം ഇന്നും വായനക്കാരനു മധുരിക്കും.
കേരളസര്‍ക്കാരിന്റെ നിയോഗപ്രകാരം സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച അമ്മയെ അനുഗമിച്ച ഗ്രന്ഥകാരന്‍ താന്‍ കണ്ട നയനാനന്ദകരമായ കാഴ്ചകള്‍ അത്യന്തം സുന്ദരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വായിക്കാനും പുഞ്ചിരിക്കാനും മാധവിക്കുട്ടിയുടെ ഓര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കാനും ഈ പുസ്തകം സഹായിക്കും.
Face book news,
{[['']]}
Labels:
Face book news
Ayyer in Pakistan with Fahad Fazil,സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.
Posted by Unknown
Posted on Sunday, October 06, 2013
with No comments
ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ വരുന്നു. നവാഗതനായ ഫസല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അരോമ ഫിലിംസിന്റെ ബാനറില്‍ അരോമ മണിയാണ്. ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.
celebreity show,
Mazhvil manorama serial,
MOVIE GOSSIP,
{[['']]}
നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?
Posted by Unknown
Posted on Sunday, October 06, 2013
with No comments
'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഏതാനും മലയാളസിനിമയില്‍ കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. തമിഴിലെത്തി 'അയ്യാ' എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'അയ്യാ' റിലീസാകുന്നതിനു മുമ്പ് നയന്‍താരയ്ക്ക് മലയാളത്തിലും തമിഴിലും ഒരു സാദാ നടിയെന്ന മൂല്യമേ ഉണ്ടായിരുന്നുള്ളൂ. തമിഴില്‍ എത്തിയ ശേഷമായിരുന്നു അവര്‍ സിനിമ എന്താണെന്നറിഞ്ഞത്. 'അയ്യാ' സിനിമയില്‍ 'ഒരു വാര്‍ത്തൈ പേശ ഒരുവരുഷം കാത്തിരുന്തേന്‍' എന്ന ഗാനാലാപത്തോടെയാണ് നയന്‍താര തമിഴ് പ്രേക്ഷകമനസില്‍ ലബ്ധപ്രതിഷ്ഠ നേടിയത്.
അന്ന് തുടക്കംകുറിച്ച അവരുടെ ഈ അഭിനയപ്രയാണം ഇപ്പോഴും തുടരുന്നു. 'കജനി' 'ഈ' 'യാരടീ നീ മോഹിനി' 'ബോസ് എന്‍കിറ ഭാസ്‌കരന്‍' 'ചന്തിരമുഖി' എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയവൈഭവം വെളിപ്പെടുത്തിയതോടൊപ്പം 'ബില്ല' എന്ന സിനിമയില്‍ തന്റെ സുന്ദരമേനി അനാവൃതമാക്കുകയും ചെയ്തു.
സമീപകാലത്ത് ഇന്റര്‍നെറ്റ് പരിശോധനയിലൂടെ നീന്തല്‍ വേഷത്തില്‍ ഏറ്റവും ശോഭിക്കുന്ന താരം നയന്‍താരയാണെന്ന് കണ്ടെത്തുകയുണ്ടായി. 'ശ്രീരാമരാജ്യം' പടത്തില്‍ സാക്ഷാല്‍ സീതയുടെ തനിപ്പകര്‍പ്പായിരുന്നു നയന്‍താര എന്ന് തെലുങ്ക്‌ദേശം നെഞ്ചത്തടിച്ച് സത്യം ചെയ്യുകയുണ്ടായി. അങ്ങനെ അവര്‍ ആന്ധ്രാ ദൈവമെന്ന ഖ്യാതിയും നേടിയെടുത്തു. പിന്നീട് 'ശിവകാശി' 'കുചേലന്‍' 'എതിര്‍ നീച്ചല്‍' എന്നീ ചിത്രങ്ങളില്‍ ഒരു ഗാനത്തിനായി നൃത്തമാടുകയുണ്ടായി. തമിഴില്‍ ആദ്യമായി ഒരുകോടി രൂപ പ്രതിഫലം വാങ്ങിയ നടിയും നയന്‍താര തന്നെയാണ്. ഇന്നുവരെ 40 സിനിമകളില്‍ അഭിനയിച്ച് ജൈത്രയാത്ര തുടരുകയാണ് നയന്‍.
സിനിമപോലെയായിരുന്നു അവരുടെ സ്വകാര്യജീവിതവും. അതെ. യഥാര്‍ത്ഥ ജീവിതത്തില്‍ പരക്കം പാച്ചില്‍.... ചുരുക്കം കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നയന്‍താര മീഡിയകള്‍ക്ക് വാര്‍ത്തകളുടെ ഒരു അക്ഷയഖനിയാണ്. നയന്‍താര ചെന്നുവീണത് ചിമ്പുവിന്റെ കൈകളിലായിരുന്നു. 'വല്ലവന്‍' എന്ന സിനിമയില്‍ അയാള്‍ക്ക് വേണ്ടുവോളം ഈമ്പാന്‍ പാകത്തില്‍ നയന്‍താര തന്റെ ചൊടികള്‍ വിടര്‍ത്തി നല്‍കിയത് ഏറെ വിവാദമായിത്തീര്‍ന്നു. ഈ ഈമ്പലിലൂടെ ഇരുവരുടെയും പ്രണയം വളരുകയായിരുന്നു. പക്ഷേ, വളര്‍ന്ന വേഗതയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു. ഇങ്ങനെ വേഗപ്പൂട്ടില്ലാത്ത വാഹനം പോലെ സഞ്ചരിച്ചിരുന്ന നയന്‍താര, ഒടുവില്‍ ചെന്നുപെട്ടത് ഡാന്‍സറും നടനുമായ പ്രഭുദേവയുടെ തടവറയിലായിരുന്നു. ഇയാളുടെ പേര് പച്ചകുത്താത്ത നയന്‍താരയുടെ ശരീരഭാഗങ്ങള്‍ ഇല്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യവും ഭാഷ്യവും. ഈ പ്രണയക്കൊടുങ്കാറ്റ് കേന്ദ്രീകരിച്ചത് ഒരു കൊച്ചു കുടുംബത്തിന് പുറത്തായിരുന്നു. എന്തിനധികം അതും തകര്‍ന്നു. ഇപ്പോള്‍ ഈ പ്രണയക്കൊടുങ്കാറ്റ് ആര്യയില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞെന്നാണ് തമിഴ് സിനിമാ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആര്യ, നയന്‍താര ജോഡികള്‍ ഏതു നിമിഷവും ആദ്യരാത്രി (?) ആഘോഷിക്കുന്ന ഘട്ടത്തിലാണെന്ന വാസ്തവം തമിഴ് രംഗത്ത് ഏവര്‍ക്കും അറിയാവുന്ന വിഷയമാണല്ലോ. ഇപ്പോള്‍ കോടമ്പാക്കത്ത് കേള്‍ക്കുന്നത്, ഇരുവരും കൂടി ഓര്‍ക്കാപ്പുറത്ത് രഹസ്യമായി വിവാഹം കഴിക്കാന്‍ പോകുന്നു എന്നതാണ്. ഇതിനായി ഇവര്‍ തെരഞ്ഞെടുത്ത സങ്കേതം ഹൈദ്രബാദാണെന്ന സത്യവും നിലനില്‍ക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നയന്‍താരയ്ക്ക് തൊട്ടാവാടിയുടെ മനസാണ്. പെട്ടെന്ന് വികാരത്തിന് അടിമപ്പെട്ട് പോകുന്ന സ്വഭാവം. താന്‍ സ്‌നേഹിക്കുന്ന വ്യക്തി, അഥവാ കാമുകന്‍ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതുപോലും നയന്‍താരയ്ക്ക് ഇഷ്ടമല്ല. ഈ സ്വഭാവമാണ് അവരുടെ ജീവിതത്തിലെ തകിടംമറിച്ചലിന് കാരണവും.
മീഡിയകള്‍ അവരെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവര്‍ മീഡിയാകളുമായി മനസ് തുറന്ന് സംസാരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിരിക്കുന്നു. ഒറ്റപ്പെട്ട ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അവരുടെ സിനിമാ കരിയറിന് ഇന്നുവരെ കോട്ടം തട്ടിയിരുന്നില്ല. കാരണം തന്റെ തൊഴിലിനോട് എപ്പോഴും ആത്മാര്‍ത്ഥതയാണുള്ളത്. ക്യാമറയ്ക്കു മുന്നില്‍ എത്തിക്കഴിഞ്ഞാല്‍ അവരെ ഒരു ക്യാരക്ടറായിട്ടേ നമുക്ക് കാണാന്‍ കഴിയൂ. ഇത്തരം ഗുണങ്ങളാണ് അവരെ അഭിനയലോകത്ത് നിലനിര്‍ത്തുന്ന നിദര്‍ശനവും. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കിട്ടിയാല്‍ നയന്‍താരയ്ക്ക് അഭിനയലോകത്ത് ഒരു രാജ്ഞിയാകാന്‍ കഴിയും. മാത്രമല്ല, ആസന്ന ഭാവിയില്‍ പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡും.
celebreity show,
Mazhvil manorama serial,
MOVIE GOSSIP,
{[['']]}
പി സി ജോര്‍ജിന് ഒരൊറ്റ മറുപടി നല്‍കും: തിരുവഞ്ചൂര്‍
Posted by Unknown
Posted on Sunday, October 06, 2013
with No comments
പി സി ജോര്‍ജിന് ഒരൊറ്റ മറുപടി നല്‍കും:
തിരുവഞ്ചൂര്‍
കോട്ടയം: പി സി ജോര്‍ജിന്റ എല്ലാ വിമര്‍ശനങ്ങള്‍ക്കും കൂടി ഒരൊറ്റ മറുപടി താന്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അന്ന് അത് കൊള്ളേണ്ടിടത്തു കൊളളുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തനിക്കെതിരേ ഓരോ ദിവസവും ഓരോ എഡിഷനായിട്ടാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എല്ലാ എഡിഷനും വന്നു കഴിയുമ്പോള്‍ ഒരു മറുപടി നല്‍കും. പി സി ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്‌മരണയായിട്ടാണോ ആലപ്പുഴയില്‍ വെച്ച് പി സി ജോര്‍ജ് വി എസിന്റെ കൈ മുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
വി എസിന് താന്‍ പ്രസംഗം എഴുതി നല്‍കിയെന്ന ആരോപണത്തെ മണ്ടത്തരമെന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്. സ്വന്തം പാര്‍ട്ടിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നേതാവാണ് വി എസ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്‌ഥാന സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബസ്വത്ത് അല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബ പ്രശ്‌നം നിയമസഭയില്‍ എത്തിച്ചത് ദല്ലാള്‍ നന്ദകുമാറും തിരുവഞ്ചൂരും ചേര്‍ന്നാണ്. ഇതിനായി വി എസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം കോട്ടയത്ത് ആരോപണമുന്നയിച്ചിരുന്നു.
അതേസമയം, പി സി ജോര്‍ജിന്റെ പ്രസ്‌താവനകള്‍ യുഡിഎഫിനും സര്‍ക്കാരിനും ദോഷം ചെയ്യുമെന്ന് കോട്ടയം ഡിസിസി കുറ്റപ്പെടുത്തി.
NEWs,
{[['']]}
Labels:
NEWs
PC GEORGE പുലിയാണ് V/s THIRUVANCHOOR RADHAKRISH/ പാര്‍ട്ടി നിയന്ത്രിക്കണമെന്ന് യുഡിഎഫിലും കോണ്‍ഗ്രസിലും ആവശ്യം ശക്‌തമാകുന്നുണ്ട്.
Posted by Unknown
Posted on Sunday, October 06, 2013
with No comments
Labels:
NEWs
Fahad Fazil in Box Office> ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപംഇനിയങ്ങോട്ട്
Posted by Unknown
Posted on Sunday, October 06, 2013
with No comments
celebreity show,
Mazhvil manorama serial,
MOVIE GOSSIP,
{[['']]}
പ്യഥ് രാജ് open talk
Posted by Unknown
Posted on Sunday, October 06, 2013
with No comments