സിഡ്‌നി: പിഞ്ചു മകളെ കൊന്ന് ചോരയും മാസവും ഭക്ഷിച്ച കുറ്റത്തിന് പാപുവ ന്യൂ ഗുനിയയില്‍ ഒരാള്‍ അറസ്‌റ്റിലായി. ബുധനാഴ്‌ച ലേയ്‌ക്ക് സമീപമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
അമ്മയും മൂന്നുവയസ്സുളള കുട്ടിയും പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയതെന്ന് പ്രാദേശിക കൗണ്‍സിലര്‍ ജോണ്‍ കെറിയെ ഉദ്ധരിച്ച് 'ദ പിഎന്‍ജി പോസ്‌റ്റ് കൊറിയര്‍' റിപ്പോര്‍ട്ടു ചെയ്യുന്നു. കുഞ്ഞിനെ തട്ടിയെടുത്ത് പിതാവ് അടുത്ത കുറ്റിക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
സമീപപ്രദേശത്ത് തെങ്ങിനു മുകളിലിരുന്ന യുവാക്കളാണ് ഒരാള്‍ കുറ്റിക്കാട്ടിലിരുന്ന് കുഞ്ഞിനെ കടിച്ചുകീറി തിന്നുന്നത് കണ്ടത്. ഇവര്‍ ബഹളംവച്ചപ്പോള്‍ അലറിച്ചിരിച്ചുകൊണ്ട് ഇയാള്‍ പ്രവൃത്തി തുടര്‍ന്നു. പക്ഷേ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും ഇയാള്‍ ഓടിക്കളഞ്ഞു.
കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തില്‍ കടിച്ച് ചോര കുടിച്ച ഇയാള്‍ മാംസവും ഭക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പുവ ന്യൂ ഗുനിയയില്‍ ദുര്‍മന്ത്രവാദവും നരഭോജനവും നടമാടുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് പേരുടെ തലച്ചോര്‍ പച്ചയ്‌ക്ക് തിന്നുകയും ലൈംഗികാവയവം സൂപ്പു വച്ചു കഴിക്കുകയും ചെയ്‌ത കേസില്‍ നിരവധി പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
{[['']]}