റീമ കല്ലിംഗലും ആഷിഖ് അബുവുംഅടുത്ത മാസം ആദ്യവാരം വിവാഹിതരാവുകയാണ്. എന്നാല്‍, വിവാഹം ഒരു വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ താനില്ലെന്നാണ് ആഷിഖിന്റെ നിലപാട്.
വിവാഹത്തീയതി ഉടന്‍ തീരുമാനിക്കും. എന്നാല്‍ തങ്ങളുടെ വിവാഹം വലിയൊരു സംഭവമെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതില്‍ താല്‍പര്യമില്ല എന്നും അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നുമാണ് ആഷിഖ് അബുവിന്റെ മനസ്സിലിരുപ്പ്.
22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മിലുളള സൗഹൃദം പ്രണയമായി വളര്‍ന്നത്. പ്രണയം രഹസ്യമാക്കിവയ്‌ക്കാനും ഇവര്‍ താല്‍പര്യപ്പെട്ടില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരുവരും ഒരുമിച്ചു താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരാവുന്നത്.
ഇടുക്കി ഗോള്‍ഡ് മെച്ചപ്പെട്ട പ്രതികരണം നല്‍കുന്നതില്‍ ആഷിഖ് അബു സന്തുഷ്‌ടനാണ്. ലാല്‍ ജോസിന്റെ 'ഏഴു സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ്.
{[['']]}