മെഡിക്കല്‍സീറ്റ് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കവിതാ ജി പിള്ള പാലക്കാട് നഗരസഭ കേന്ദ്രീകരിച്ചും തട്ടിപ്പിന് ശ്രമിച്ചു. ഖരമാലിന്യസംസ്ക്കരണ യൂണിറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്നരകോടിയോളം രൂപ തട്ടിയെടുക്കാനാണ് ഇവര്‍ പദ്ധതിയിട്ടത്. തട്ടിപ്പ് നടത്താന്‍ കവിതാ ജി പിള്ളയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ നല്‍കി. പദ്ധതിക്കായി തയ്യാറാക്കിയ ധാരണാപത്രത്തില്‍ ക്രൈം നന്ദകുമാറും പങ്കാളിയെന്ന് രേഖ.
{[['']]}