പകലെല്ലാം ശവപ്പെട്ടിയില്‍ കിടന്നുറങ്ങി രാത്രിയില്‍ മനുഷ്യരുടെ ചോരയെല്ലാം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രവര്‍ത്തിയില്‍ ഒരു വില്ലന്‍ തന്നെയാണെങ്കിലൂം ലോകം മുഴുവനുമുള്ള കഥാപ്രേമികളുടെ പ്രിയങ്കരനാണ്. ബ്രാം സ്‌റ്റോക്കര്‍ എന്ന വിഖ്യാത എഴുത്തുകാരന്റെ ഈ കഥാപാത്രത്തിന്റെ പ്രേതം കയറിയ ഒരാള്‍ ഈജിപ്‌തിലുണ്ട്. പേര് അബു കബിര്‍. ഈജിപ്‌തിലെ അല്‍ ഷര്‍ഖിയ ഗവര്‍ണേറ്റിലെ മാവാലിക് സ്വദേശിയായ ഇയാളെ ഇപ്പോള്‍ നാട്ടുകാര്‍ക്ക് പേടിയാണ്.
മനുഷ്യര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന എന്ന പേരിലല്ല ഈ ഭയം. പകരം നാട്ടുകാര്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടേയും ചോര കുടിക്കുക എന്നതാണ് കക്ഷിയുടെ വിനോദം. വീട്ടു നായ്‌ക്കളും ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകളുമാണ് ഇയാളുടെ പ്രധാന ഇരകള്‍. സൂക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ വീട്ടില്‍ നിന്നും അനേകം പൂച്ചകളേയും പട്ടികളേയും മറ്റ് ജീവികളേയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇപ്പോള്‍ കരുതലെടുത്തിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ളോട് ക്രൂരത കാട്ടുന്ന ഇയാള്‍ അവയുടെ രക്‌തം കുടിക്കുകയും മാസം തിന്നുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പട്ടിയുടെ തലയോട്ടികളും പൂച്ചയുടെ തോലുകളും കണ്ടെത്തി. അതേസമയം രണ്ടു കുട്ടികളുടെ പിതാവായ ഇയാളുടെ ജീവിതം 2010 വരെ സാധാരണഗതിയില്‍ ആയിരുന്നെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഭാര്യ സ്വന്തം ജീവനും കുട്ടികളുടെ ജീവനും ഭയന്ന് ഓടിപ്പോകുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
{[['']]}