Posted by Unknown
Posted on Sunday, December 15, 2013
with No comments
Kerala tv show and newsദില്ലി: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ തലയില്‍ ആണിയടിച്ചു. തെക്ക് കിഴക്കന്‍ ദില്ലിയിലെ സംഗം വിഹാറിലാണ് സംഭവം നടക്കുന്നത്. മമത(27) എന്ന സ്ത്രീയുടെ തലയിലാണ് ഭര്‍ത്താവ് പപ്പു ആണിയടിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ഡിസംബര്‍ 13 വെള്ളിയാഴ്ച പപ്പു പൊലീസ് പിടിയിലായി. ഭാര്യ തന്നെ വഞ്ചിയ്ക്കുകയാണെന്ന് സംശയം തോന്നിയ യുവാവ് രാത്രി വീട്ടിലെത്തിയ ശേഷം ഭാര്യയുടെ കൈയ്യും കാലും കെട്ടിയിട്ടു. ശബ്ദം പുറത്ത് കേള്‍ക്കാതിരിയ്ക്കാനായി വായില്‍ തുണിയും തിരുകി. അതിനുശേഷമാണ് കൈയ്യില്‍ കരുതിയ ആണി ഭാര്യയുടെ നെറ്റിയിലേയ്ക്ക് ചുറ്റിക കൊണ്ട് കയറ്റിയത്. സ്ത്രീയുടെ നെറ്റിയില്‍ ഉണ്ടായിരുന്ന ആണി അഞ്ച് ഇഞ്ച് നീളമുള്ളതായിരുന്നു. ഒരു രാത്രിയോളം നെറ്റിയില്‍ തറച്ച ആണിയുമായി സ്ത്രീ ബോധരഹിതയായി കിടന്നു. കുട്ടികള്‍ നിലവിളിച്ചെങ്കിലും ആരും കേട്ടിരുന്നില്ല. രാവിലെയാണ് കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്ന മമത. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വഴക്കാണ് ആണയടിയ്ക്കലില്‍ കലാശിച്ചത്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഉത്തര്‍പ്രദേശുകാരനാണ് പപ്പു.