ആഴ്‌ചയില്‍ ഒരിക്കല്‍ വീതം ലൈംഗികത വേണമെന്ന് കരാര്‍ ഉണ്ടാക്കുകയും സെക്രട്ടറിയെ നിര്‍ബ്ബന്ധപൂര്‍വ്വം അതില്‍ ഒപ്പിടുവിക്കുകയും ചെയ്‌ത ഇറ്റാലിയന്‍ രാഷ്ര്‌ടീയക്കാരന്‍ അറസ്‌റ്റില്‍. ഇറ്റാലിയന്‍ കൗണ്‍സിലര്‍ ലൂയി ജി ഡെ ഫാനിസ് ആണ് പിടിയിലായത്. ആഴ്‌ചയില്‍ നാലു തവണ താനുമായി സെക്‌സില്‍ ഏര്‍പ്പെടണമെന്ന കരാറില്‍ ഇയാള്‍ ഒരു കുട്ടിയുടെ മാതാവും 32 കാരിയുമായ ലൂസിയ സിംഗാരിയല്ലോയെയാണ് നിര്‍ബ്ബന്ധപൂര്‍വ്വം ഒപ്പിടുവിച്ചെന്നാണ് ആരോപണം.
ഇതിനെ തുടര്‍ന്ന് 53 കാരനായ ഡെ ഫാനിസ് അഴിമതി, അധികാരദുര്‍വിനിയോഗം, കൈക്കൂലി എന്നീ നടപടികള്‍ നേരിടുകയാണ്. തനിക്ക് വഴങ്ങുന്നതിന് പ്രതിഫലമായി വാര്‍ഷിക ശമ്പളം നല്‍കിയിരുന്നത് 36,000 യൂറോയായിരുന്നു. ഇരുവരും പല തവണ കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ദാരിദ്ര്യം ഓര്‍ത്ത് തനിക്ക് എല്ലാം നിശബ്‌ദമായി സഹിക്കേണ്ടി വരികയായിരുന്നെന്നാണ് സിംഗാരിയല്ലോ പറയുന്നത്. അതേസമയം കരാര്‍ ഒപ്പിട്ടുവാങ്ങിയെന്ന് സമ്മതിച്ച ഡെഫാനീസ് സിംഗാരിയെല്ലോയെ നിര്‍ബ്ബന്ധപൂര്‍വ്വം ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചു.
സിംഗാരിയോയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കരാറിന്‍െ്‌റ കോപ്പി അനേ്വഷണോദ്യോഗസ്‌ഥര്‍ കണ്ടെടുത്തിട്ടുണ്ട്. കരാര്‍ കീറി ചവറ്റുകുട്ടയില്‍ ഇട്ട നിലയിലായിരുന്നു. ഇത് പിന്നീട് ഉദ്യോഗസ്‌ഥര്‍ തിരിച്ചെടുക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. രാഷ്ര്‌ടീയക്കാരന് അഴിമതി നടത്താന്‍ കൂട്ടു നിന്നു എന്ന കുറ്റത്തിന് സിംഗാരിയെല്ലോയെ കഴിഞ്ഞമാസം ഹൗസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രാദേശിക ഫണ്ട് വഴിവിട്ടു ചെലവഴിച്ചതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തതിനും ഡെ ഫാനിസ് നേരത്തേ തന്നെ അനേ്വഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
{[['']]}