Posted by Unknown
Posted on Tuesday, January 07, 2014
with No comments
ലണ്ടന്‍: സിക്സ്പാക്കുമായി ബ്രിട്ടനില്‍ നിന്നൊരു പതിനാലുകാരന്‍. ബ്രിട്ടണിലെ മേരിലാന്‍ഡിലെ ഗ്ലെന്‍ബേണി എന്ന പ്രദേശത്തുനിന്നുള്ള ജെയ്ക്ക് സ്കെല്ലന്‍ഷാഗര്‍ എന്ന പതിനാലുകാരനാണ് സിക്സ് പാക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന ഇവന്‍ സ്വന്തം ഭാരത്തെക്കാള്‍ ഇരട്ടി ഭാരമാണ് മത്സരങ്ങളില്‍ ഉയര്‍ത്തുന്നത്. അഞ്ചടി മൂന്നിഞ്ച് ഉയരവും അമ്പത്തിമൂന്നു കിലോ ഭാരവുമുള്ള ജെയ്ക്ക് 55 കിലോഗ്രാം ഭാരമുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ചാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തുമാണ് ജെയ്ക്ക് വെയ്റ്റ് ലിഫ്റ്റ് മത്സരങ്ങളില്‍ മുന്നിലെത്തുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസിലാണ് ജെയ്ക്ക് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പരിശീലനം ആരംഭിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ ജെയ്ക്ക് ഇന്ന് നൂറ്റിമുപ്പത് കിലോ ഭാരം വരെ ഉയര്‍ത്തും. കഴിഞ്ഞ ജൂണില്‍ പെന്‍സില്‍ വാനിയയില്‍ നടന്ന പവര്‍ലിഫ്റ്റിംഗ് ബെഞ്ച് ചാമ്പ്യന്‍ ഷിപ്പില്‍ 14 കാരുടെ മത്സരത്തില്‍ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് ജെയ്ക്ക് ഒന്നാമനായത്. ഈ രംഗത്ത് തുടരാന്‍ തന്നെയാണ് ജെയ്ക്ക് ആഗ്രഹിക്കുന്നത്. റെക്കോഡുകള്‍ സൃഷ്ടിച്ചും തകര്‍ത്തും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ശ്രദ്ധേയനാകുക എന്നതാണ് ഇവന്റെ സ്വപ്നം. ഒരു നാള്‍ ലോകത്തിലെ സ്ട്രോങ്ങസ്റ്റ് കിഡ് ആയി ജെയ്ക്ക് മാറുമെന്നാണ് അച്ഛന്‍ സ്കെല്ലന്‍ഷാഗര്‍ പറയുന്നത്. ജെയ്ക്കിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ കാണുക.
Posted by Unknown
Posted on Tuesday, January 07, 2014
with No comments
ലണ്ടന്‍: കട്ടിലും ബെഡും മാനത്ത്. വീടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്ക് കട്ടിലും ബെഡും മാനത്ത് വെയ്ക്കാമെന്ന് പഠിപ്പിക്കുകയാണ് ഈ അപ്പാര്‍ട്ടുമെന്റ് . ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റാണ് അത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. വീടിനുള്ളില്‍ സ്ഥലം ലാഭിക്കുന്നതിനായി മാനത്താണ് ഇവരുടെ കട്ടിലും കിടക്കയും വെച്ചിരിക്കുന്നത്. കാണുമ്പോള്‍ കയറിക്കിടക്കാന്‍ ആദ്യം ഭയം തോന്നും. പിന്നീട് സുഖമായി ഉറങ്ങുകയും ചെയ്യാം.
ഈ പരിപാടി ശീലമായി കഴിയുമ്പോള്‍ നമുക്ക് തോന്നാം സ്ഥലം ലാഭിക്കാന്‍ എന്ത് നല്ല മാര്‍ഗ്ഗമാണിതെന്ന്. വരും കാലങ്ങളില്‍ ഇത്തരം കെട്ടിടങ്ങള്‍ വ്യാപകമാകാനാണ് സാധ്യത. കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ട്മെന്റിന്റെ ചില ഫോട്ടോകളാണ് ഈ ന്യൂസിനോടോപ്പം കൊടുത്തിരിക്കുന്നത്.