Kerala tv show and news
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. നാട്ടിലെയ്ക്ക് പോകാന്‍ തയാറായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കുവൈത്തില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചത്. തുണിയഴിച്ച് നിലത്ത് കിടന്ന് പ്രതിഷേധിച്ച യുവാവിനെ പുതപ്പിട്ട് മൂടിയാണ് പൊലീസ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്. ഇയാള്‍ക്കെതിരെ കുവൈത്തിലെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ നാട്ടിലേയ്ക്കുള്ള യാത്ര തടയുകയായിരുന്നു. കേസ് തീരുന്നതുവരെ രാജ്യം വിട്ടുപോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നാട്ടിലെയ്ക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് വിമാനത്താവളത്തില്‍ വെച്ച് പൊട്ടിക്കരയുകയും തുടര്‍ന്ന് തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ കോടതിയിലുള്ള കേസിനെപ്പറ്റിയോ വിസയുമായി ബന്ധപ്പെട്ട വിവരങ്ങളോ വ്യക്തമല്ല. അല്‍ അന്‍ബ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
{[['']]}