Movie :
Recent Movies

kerala home tv show and news

Amala 8 1 2014, 8 January 2014

Thumbnail

Kerala tv show and news

{[['']]}

Bagyadevatha 8 1 2014, 8 January 2014

ThumbnailKerala tv show and news

https://www.youtube.com/watch?v=xBMEIcZme4I

{[['']]}

ലെനയും വിവാഹമോചനത്തിലേക്ക്?


Lena















Kerala tv show and news


മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വിവാഹമോചനവും വിവാഹമോചിതരുടെ ഒന്നിക്കലും കൂടിക്കൊണ്ടിരിക്കുന്നു. കുറേയേറെ കേസുകള്‍ വിധിയും കാത്ത് കോടതിയിലാണ്. കുടുംബബന്ധങ്ങള്‍ക്ക് വിലയില്ലാതായതുപോലെയാണ് വിവാഹമോചനം ഏറിവരുന്നത്. നാടൊട്ടുക്ക് ആളുകളെ ക്ഷണിച്ച്, പ്രണയത്തിന്റെ മധുരിമ നുകര്‍ന്ന് കളിക്കൂട്ടുകാരെ വരെ വിവാഹം ചെയ്ത് നിസാര കാരണങ്ങള്‍ക്ക് ബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷംതന്നെ എത്രയെത്ര വിവാഹമോചനക്കേസുകള്‍. അതാഘോഷമാക്കി മാറ്റാനും തോന്നിയില്ല. എന്നാല്‍ പുതിയൊരു ബന്ധത്തകര്‍ച്ചയുടെ കഥകൂടി സിനിമാലോകത്ത് പരന്നുകഴിഞ്ഞു.
മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.
{[['']]}

ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു.

ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. അഴകിയ രാവണന്‍ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

                              മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം എഴുതിയത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. 

{[['']]}

ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ


Kerala tv show and newsന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയുടെ ശരീരത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി പരിശോധന നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. പ്രകോപനപരമായ പല ദൃശ്യങ്ങളും വീഡിയോയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജോലിക്കാര്‍ അല്ല വീഡിയോയില്‍ ഉള്ളതെന്നാണ് യുഎസ് മാര്‍ഷല്‍ സര്‍വീസ് പറയുന്നത്. ചില ന്യൂസ് സൈറ്റുകള്‍ വീഡിയോയുടെ ആധികാരികത നോക്കാതെ പോസ്റ്റ് ചെയ്യുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.

                      വീഡിയോ അപകടകരമായ വ്യാജ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്നും അവ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
{[['']]}

പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു.

Kerala tv show and news

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. നാട്ടിലെയ്ക്ക് പോകാന്‍ തയാറായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കുവൈത്തില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചത്. തുണിയഴിച്ച് നിലത്ത് കിടന്ന് പ്രതിഷേധിച്ച യുവാവിനെ പുതപ്പിട്ട് മൂടിയാണ് പൊലീസ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്. ഇയാള്‍ക്കെതിരെ കുവൈത്തിലെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ നാട്ടിലേയ്ക്കുള്ള യാത്ര തടയുകയായിരുന്നു. കേസ് തീരുന്നതുവരെ രാജ്യം വിട്ടുപോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നാട്ടിലെയ്ക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് വിമാനത്താവളത്തില്‍ വെച്ച് പൊട്ടിക്കരയുകയും തുടര്‍ന്ന് തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.                                                ഇയാള്‍ക്കെതിരെ കോടതിയിലുള്ള കേസിനെപ്പറ്റിയോ വിസയുമായി ബന്ധപ്പെട്ട വിവരങ്ങളോ വ്യക്തമല്ല. അല്‍ അന്‍ബ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

{[['']]}

ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ.

Kerala tv show and news
വത്തിക്കാന്‍ സിറ്റി: ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ. എപ്പിഫെനി (ദനഹ) തിരുനാളിലായിരുന്നു സംഭവം. ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കുനിന്ന് ജ്ഞാനികള്‍ എത്തിയതും യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമായതുമാണ് എപ്പിഫെനി തിരുനാളില്‍ അനുസ്മരിക്കുന്നത്.

                          എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ റോമിലെ ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കുട് കാണാനെത്തിയ ഫ്രാന്‍സീസ് മാര്‍പാപ്പ കാലിത്തൊഴുത്തിലെ ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലേറ്റുകയായിരുന്നു

{[['']]}

ലോകത്തിലെ ആദ്യ ഡ്രൈവറില്ലാത്ത കാര്‍ വില്‍പ്പനയ്‌ക്കെത്തുന്നു

Kerala tv show and news
ആദ്യത്തെ ഡ്രൈവറില്ലാത്ത കാര്‍ റോഡിലേക്കെത്തുന്നു. ടെല്‍സയും ഗൂഗിളും ചേര്‍ന്നാണ് പുതിയ കാര്‍ വിപണിയിലിറക്കുന്നത്. ഫ്രഞ്ചുകമ്പനിയായ ടെല്‍സ ഇതോടെ ലോകത്തിലെ തന്നെ പ്രമുഖ കാര്‍ കമ്പനികളെ പിന്നിലാക്കിയിരിക്കുകയാണ്. ലാസ് വേഗാസില്‍ നടന്ന ഇന്റര്‍നാഷണല്‍ സിഇഎസ് ഷോയിലാണ് പുതിയ കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് ഒരേ സമയം എട്ട് യാത്രക്കാരെ വഹിക്കാനാകും. 250,000ഡോളറാണ് കാറിന് വില. 12.5എംപിഎച്ചില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിനാകില്ല. റോഡിലെ തടസ്സങ്ങളെ മനസ്സിലാക്കുന്നത് ലേസര്‍ വഴിയാണ്. 
കാര്‍ വളരെ സ്വയം പ്രാപ്തിയുള്ളതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ഡെസ്‌ക് ടോപ്പ് വഴിയോ കാറിന് സൂചന ചെയ്യാനാകും. യാത്രക്കാര്‍ക്ക് ഒരു ടച്ച് സ്‌ക്രീന്‍ വഴി അവര്‍ക്ക് പോകേണ്ട സ്ഥലം ചൂണ്ടിക്കാണിക്കാനാകും. ഏത് തരത്തിലുള്ള റോഡിലൂടെയും ഇവയ്ക്ക് സഞ്ചരിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നാവിയ എന്ന് പേരിട്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്നതാണെന്ന് കമ്പനി പറയുന്നു. 100ശതമാനം ഇലക്ട്രിക്കും, അതോടൊപ്പം സുരക്ഷിതവും സുഖകരവുമാണ്. 
ഒരുവര്‍ഷം കാര്‍ ഓടിക്കുന്നതി ന്200,000ഡോളര്‍ മാത്രമേ മുടക്കേണ്ടിവരുന്നുള്ളൂ. 
{[['']]}

Ival Yamuna 7 1 2014, 7 January 2014

ThumbnailKerala tv show and news

{[['']]}

സിക്സ്പാക്കുമായി ബ്രിട്ടനില്‍ നിന്നൊരു പതിനാലുകാരന്‍

 

ലണ്ടന്‍: സിക്സ്പാക്കുമായി ബ്രിട്ടനില്‍ നിന്നൊരു പതിനാലുകാരന്‍. ബ്രിട്ടണിലെ മേരിലാന്‍ഡിലെ ഗ്ലെന്‍ബേണി എന്ന പ്രദേശത്തുനിന്നുള്ള ജെയ്ക്ക് സ്കെല്ലന്‍ഷാഗര്‍ എന്ന പതിനാലുകാരനാണ് സിക്സ് പാക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന ഇവന്‍ സ്വന്തം ഭാരത്തെക്കാള്‍ ഇരട്ടി ഭാരമാണ് മത്സരങ്ങളില്‍ ഉയര്‍ത്തുന്നത്. അഞ്ചടി മൂന്നിഞ്ച് ഉയരവും അമ്പത്തിമൂന്നു കിലോ ഭാരവുമുള്ള ജെയ്ക്ക് 55 കിലോഗ്രാം ഭാരമുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ചാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തുമാണ് ജെയ്ക്ക് വെയ്റ്റ് ലിഫ്റ്റ് മത്സരങ്ങളില്‍ മുന്നിലെത്തുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസിലാണ് ജെയ്ക്ക് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പരിശീലനം ആരംഭിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ ജെയ്ക്ക് ഇന്ന് നൂറ്റിമുപ്പത് കിലോ ഭാരം വരെ ഉയര്‍ത്തും. കഴിഞ്ഞ ജൂണില്‍ പെന്‍സില്‍ വാനിയയില്‍ നടന്ന പവര്‍ലിഫ്റ്റിംഗ് ബെഞ്ച് ചാമ്പ്യന്‍ ഷിപ്പില്‍ 14 കാരുടെ മത്സരത്തില്‍ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് ജെയ്ക്ക് ഒന്നാമനായത്. ഈ രംഗത്ത് തുടരാന്‍ തന്നെയാണ് ജെയ്ക്ക് ആഗ്രഹിക്കുന്നത്. റെക്കോഡുകള്‍ സൃഷ്ടിച്ചും തകര്‍ത്തും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ശ്രദ്ധേയനാകുക എന്നതാണ് ഇവന്റെ സ്വപ്നം. ഒരു നാള്‍ ലോകത്തിലെ സ്ട്രോങ്ങസ്റ്റ് കിഡ് ആയി ജെയ്ക്ക് മാറുമെന്നാണ് അച്ഛന്‍ സ്കെല്ലന്‍ഷാഗര്‍ പറയുന്നത്. ജെയ്ക്കിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ കാണുക.

{[['']]}

കട്ടിലും ബെഡും മാനത്ത്

  
ലണ്ടന്‍: കട്ടിലും ബെഡും മാനത്ത്. വീടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്ക് കട്ടിലും ബെഡും മാനത്ത് വെയ്ക്കാമെന്ന് പഠിപ്പിക്കുകയാണ് ഈ അപ്പാര്‍ട്ടുമെന്റ് ‍. ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റാണ് അത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. വീടിനുള്ളില്‍ സ്ഥലം ലാഭിക്കുന്നതിനായി മാനത്താണ് ഇവരുടെ കട്ടിലും കിടക്കയും വെച്ചിരിക്കുന്നത്. കാണുമ്പോള്‍ കയറിക്കിടക്കാന്‍ ആദ്യം ഭയം തോന്നും. പിന്നീട് സുഖമായി ഉറങ്ങുകയും ചെയ്യാം.

      ഈ പരിപാടി ശീലമായി കഴിയുമ്പോള്‍ നമുക്ക് തോന്നാം സ്ഥലം ലാഭിക്കാന്‍ എന്ത് നല്ല മാര്‍ഗ്ഗമാണിതെന്ന്. വരും കാലങ്ങളില്‍ ഇത്തരം കെട്ടിടങ്ങള്‍ വ്യാപകമാകാനാണ് സാധ്യത. കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ട്മെന്റിന്റെ ചില ഫോട്ടോകളാണ് ഈ ന്യൂസിനോടോപ്പം കൊടുത്തിരിക്കുന്നത്.

{[['']]}

Musafir - Malayalam Full Movie 2013 Official [HD]


Kerala tv show and news

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger