വാഷിങ്ടണ്‍: സ്യൂട്ട് കേസിനുള്ളില്‍ കിടന്ന് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. മെക്സിക്കോ - അമേരിക്ക അതിര്‍ത്തിയിലാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് പോണ്‍കാമോള്‍ മോങ്കോള്‍ സെര്‍മാസ്ക് (48) എന്ന തായ് യുവതിയെയും 56 കാരനായ ഡ്രൈവറെയും അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയെ കടത്താന്‍ ശ്രമിച്ച ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിലെ വലിയ സ്യൂട്ട് കേസ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് തുണികള്‍ക്കുള്ളില്‍ ചുരുണ്ടുകൂടി ഇരിക്കുന്ന യുവതിയെ കണ്ടത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കുകയുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
{[['']]}