Kerala tv show and news
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത
{[['
']]}
']]}









