Movie :
Recent Movies

kerala home tv show and news

Aranmula kannadi A metallurgical tradition ആറൻമുള കണ്ണാടി നിർമ്മാണം ഉണ്ടാക്കുന്നത് കണ്ടിട്ടീല്ലെങ്കില്‍ കാണൂ...വീഡീയോ

ആറൻമുള കണ്ണാടി നിർമ്മാണംKerala tv show and newsThis village has gained significance due to the manufacture of a unique kind of mirror called the Aranmula Kannadi (kannadi in Malayalam means mirror). Aranmula Kannadi is an auspicious and an essential item of the Ashtamangalyam, a set of auspicious objects used in ceremonies like marriage.
{[['']]}

INDIAN VS WHITE LADY സ൪ദാ൪ജീ ഫോണ് ചെയൂന്നത് കേല്ക്കൂക


Kerala tv show and news

{[['']]}

Funny Monkey ഇതാണ് സഹിക്കാൻ കഴിയാത്തത്..കണ്ണു മിഴിക്കേണ്ട

Kerala tv show and news
{[['']]}

പരീക്ഷാപേടി എങ്ങനെ മറികടക്കാം>>ഈ സമയത്ത്‌ മാതാപിതാക്കള്‍ ചെയ്യേണ്ടത്‌>>വീഡിയോ കാണുക.

പരീക്ഷാപേടി എങ്ങനെ മറികടക്കാംKerala tv show and newsപരീക്ഷയെ പേടിക്കാത്തവര്‍ ചുരുക്കമാണ്‌. ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടി എങ്ങനെ പരീക്ഷയെ നേരിടാം. പരീക്ഷാ പേടി കൂടിയാല്‍ ഓര്‍മ കുറവ്, അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസം, അമിത വിയര്‍പ്പ്, പഠിച്ചതു ഉള്‍ക്കൊള്ളാനുള്ള കഴിവു കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാവാം.

ഈ സമയത്ത്‌ മാതാപിതാക്കള്‍ ചെയ്യേണ്ടത്‌ കുട്ടികള്‍ക്ക് കൂടുതല്‍ ആത്‌മവിശ്വാസം നല്‍കുക എന്നതാണ്‌. ഈ വിഷയത്തെപറ്റി സംസാരിക്കുന്നത്‌ കൊച്ചി കിംസ് വെല്‍നസ് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റെ്‌ അഡോളസെന്‍സ്  ആന്റ് പീഡിയാട്രിഷന്‍ ദീപ ജനാര്‍ദ്ദനന്‍ സംസാരിക്കുന്നു. വീഡിയോ കാണുക.

x

{[['']]}

ഉടമസ്ഥയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് വളര്‍ത്തുതത്തയുടെ മൊഴി. വളര്‍ത്തുതത്ത കൊലയാളിയുടെ പേര് പറഞ്ഞതോടെ ആഗ്രാ പൊലീസിനെ ഒരു മാസമായി അലട്ടിയ ദുരൂഹതകള്‍ക്കാണ് അന്ത്യമായത്.

Parrot-lifts-the-mystery-surrounding-owner’s-death--names-the-killerKerala tv show and newsഉടമസ്ഥയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് വളര്‍ത്തുതത്തയുടെ മൊഴി. വളര്‍ത്തുതത്ത കൊലയാളിയുടെ പേര് പറഞ്ഞതോടെ ആഗ്രാ പൊലീസിനെ ഒരു മാസമായി അലട്ടിയ ദുരൂഹതകള്‍ക്കാണ് അന്ത്യമായത്.


സംഭവം ഇങ്ങനെ , ഈ മാസം ആദ്യമാണ് ആഗ്രയിലെ വിജയ് ശര്‍മ്മയുടെ ഭാര്യ നീലവും, അവരുടെ വളര്‍ത്ത് നായയും കൊല്ലപ്പെടുന്നത്. മൃഗസ്നേഹിയായ ഇവര്‍ പട്ടിക്ക് പുറമേ ഒരു തത്തയെയും വളര്‍ത്തിയിരുന്നു. 

നീലത്തിന്റെ മരണത്തില്‍ ഒരു തുമ്പും കിട്ടാതിരുന്ന പൊലീസിനോട് വീട്ടിലുള്ളവര്‍ ഒരു സൂചന നല്‍കുകയായിരുന്നു. വിജയ് ശര്‍മ്മയുടെ മരുമകന്‍ ആഷു വീട്ടില്‍ എത്തുമ്പോള്‍ തത്ത ഭക്ഷണം കഴിക്കുന്നില്ല, പിന്നെ വല്ലാതെ ശബ്ദമുണ്ടാക്കുന്നു. 

തത്തയുടെ അപ്രതീക്ഷിതമായ സ്വഭാവം കണ്ട വിജയ് കുടുംബത്തിലുള്ള എല്ലാവരുടെയും പേര് തത്തയ്ക്ക് പറഞ്ഞുകേള്‍പ്പിച്ചു. അപ്പോള്‍ തത്ത ആശുമാറാ.. ആശു മാറാ എന്ന് പറഞ്ഞതായി വിജയ് പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് ആശുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു.

അതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നേരത്തെ ആരുമില്ലാത്ത നേരത്ത് വീട്ടില്‍ എത്തിയ ആഷു, നീലത്തെ കടന്നു പിടിച്ച് ബലാത്കാരം ചെയ്യാന്‍ ശ്രമിച്ചു. ഇത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലുള്ള ബലംപിടുത്തതില്‍ നീലം കൊല്ലപ്പെട്ടു. നീലത്തെ രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുപട്ടിയെയും ആഷു കൊലപ്പെടുത്തി. എന്തായലും നീലത്തിന്റെ തത്ത ഇപ്പോള്‍ താരമായിരിക്കുകയാണ്.
{[['']]}

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യുവതിയെ വെടിവെച്ച് കൊന്നു

gun-shoot













Kerala tv show and news 1 ഗ്വാളിയാര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യുവതിയെ വെടിവെച്ച് കൊന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു എസ്‌ഐയുടെ കൊലപാതകം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഇന്‍ഡര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ രവീന്ദ്ര സിംഗ് ബന്ദേലയാണ് നിയമ വിദ്യാര്‍ത്ഥിനിയായ 22 കാരിയെ വെടിവെച്ച് കൊന്നത്. എസ്‌ഐയുടെ ബന്ദു കൂടിയാണ് കൊല്ലപ്പെട്ട യുവതി. കാലങ്ങളായി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി വരികയായിരുന്നു ഇയാള്‍. എന്നാല്‍ നിരന്തരമായി പെണ്‍കുട്ടി ഇയാളുടെ അഭ്യര്‍ത്ഥന നിരാകരിച്ചതാണ് പോലീസുകാരനെ പ്രകോപിപ്പിച്ചത്. പോയിന്റ് ബ്ലാങ്കില്‍ പെണ്‍കുട്ടിയുടെ നെറ്റിക്കാണ് രവീന്ദ്ര സിംഗ് ബന്ദേല വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു 
{[['']]}

അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന ബിസിനസ്സ് വ്യവസായ സംരംഭങ്ങള്‍...


















Kerala tv show and newsജോലിക്കൊപ്പം സൈഡ് ബിസിനസ്സ് 

അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍...


വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍അധിഷ്ഠിത ഉത്പന്നങ്ങള്‍, ബേക്കറി- വറപൊരി സാധനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ഭക്ഷ്യഎണ്ണകള്‍, പാക്കിങ് സ്ഥാപനങ്ങള്‍, പ്രിന്റിങ് മേഖലകള്‍, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് റീപ്രോസസ്സിങ്, കര്‍ട്ടണുകള്‍, വര്‍ക്ക് ചെയ്ത സാരികള്‍, ബെഡ്ഷീറ്റുകള്‍ കൊണ്ടാട്ടവും ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പപ്പടവും പായസങ്ങളും പ്രാദേശിക രുചികള്‍ അനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങള്‍ വിറ്റ് വരവുള്ള വനിതാ വ്യവസായ സംരംഭങ്ങളാണ്. 100 ഗ്രാം നല്ല കുരുമുളകുപൊടി വാങ്ങണമെങ്കില്‍ 60 രൂപ കൊടുക്കണം. 30 രൂപ നിരക്കില്‍ നല്ല ഉണങ്ങിയ നാടന്‍ കുരുമുളക് നാട്ടില്‍ ലഭിക്കും. പൊടിച്ച് പാക്കറ്റിലാക്കി വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതിന്റെ ലാഭമെത്രയാണ്? ഇതിന്റെ വിപണി എത്ര വലുതാണ്. അറുപത്തയ്യായിരം രൂപ മുതല്‍മുടക്കി ഈ സംരംഭം തുടങ്ങാമെങ്കില്‍ പിന്നെ എന്തിനാണ് മടിച്ചുനില്‍ക്കുന്നത്.

വിപണിയെ മുന്നില്‍ കണ്ട് മാത്രമേ ഉത്പന്ന നിര്‍മാണത്തിലേക്ക് കടക്കാവൂ. സംരംഭകന് പല മേഖലകളിലും പരിചയങ്ങള്‍ ഉണ്ടാകാം. ഉത്പന്ന നിര്‍മാണത്തില്‍, വിതരണത്തില്‍, കൈകാര്യം ചെയ്യുന്നതില്‍, വാങ്ങല്‍ കേന്ദ്രങ്ങളില്‍ എല്ലാം നല്ല ബന്ധവും ഉണ്ടാകും. എന്നാല്‍ ഇതൊന്നുമായിരിക്കരുത് ഒരു സംരംഭം തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം. തന്റെ ഉത്പന്നങ്ങള്‍ സമൂഹത്തിന് ആവശ്യമുണ്ടോ? ആളുകള്‍ ചോദിച്ചുവരുന്ന ഉത്പന്നങ്ങളാണോ ഇത്? വിപണി വികസിപ്പിക്കാന്‍ സാധ്യതകള്‍ ഉണ്ടോ? നല്ല രീതിയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടോ? എന്നൊക്കെയുള്ള പഠനങ്ങളാണ് ആദ്യം നടത്തേണ്ടത്. അതിന് സമൂഹത്തിന്റെ 'പര്‍ച്ചേസിങ് ഹാബിറ്റുകളെ' സൂക്ഷ്മ നിരീക്ഷണം നടത്തണം. വലിയ തുക ചെലവ് ചെയ്ത് വിപണി പഠനങ്ങള്‍/മാര്‍ക്കറ്റ് സര്‍വേകള്‍ ഒന്നും നടത്തേണ്ട കാര്യമില്ല. നല്ല നിരീക്ഷണവും പോസിറ്റീവ് ചിന്തയും ഉണ്ടെങ്കില്‍ നല്ല മേഖലകള്‍ അറിയാതെത്തന്നെ നമ്മെ തേടിയെത്തും.

പണം വരും, പേടി വേണ്ട

ഏതൊരു തൊഴില്‍സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. കേരളത്തിന്റെ ഭൂപ്രകൃതി വന്‍വ്യവസായങ്ങള്‍ക്ക് യോജിച്ചതല്ല. കുടില്‍ വ്യവസായങ്ങളാണ് ഇവിടെ അഭികാമ്യം. പ്രത്യേകിച്ച് പുതുതായി രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ക്ക്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ സംരംഭങ്ങള്‍ ആരംഭിക്കാനാവും.

വിപണി വികസിക്കുന്നതിനനുസരിച്ച് മെച്ചപ്പെട്ട മെഷിനറികള്‍ വാങ്ങി സ്ഥാപനം വികസിപ്പിക്കാനാവും. വരുമാനത്തിന്റെ തോത് അനുസരിച്ച് വായ്പാ തിരിച്ചടവിനെ ക്രമീകരിക്കുകയാണ് വേണ്ടത്. ഗാര്‍മെന്റ് യൂണിറ്റുകള്‍, പേപ്പര്‍ അധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങി വിജയസാധ്യതയുള്ള മേഖലകളിലെല്ലാം ചെറിയ മുതല്‍ മുടക്കുകൊണ്ട് സംരംഭങ്ങള്‍ ആരംഭിക്കാനാവും. ബേക്കറികളില്‍ വില്‍ക്കുന്ന ചൂടാറാവിഭവങ്ങളെല്ലാം കുടില്‍ വ്യവസായങ്ങളായി നിര്‍മിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ അധ്വാനവും ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയും. അപ്പം, ഇഡ്ഡലി, പൊറോട്ട, ചപ്പാത്തി, പത്തിരി, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പപ്പടവട, പഴവട, കട്‌ലറ്റ്, സമൂസ, പഫ്‌സ്, പപ്പടം, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, ചട്ണികള്‍, ആഹാരപ്പൊടികള്‍, കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് നല്ല വാണിജ്യ സാധ്യതകളുണ്ട്. സ്വന്തം വീടുകളില്‍ ഒട്ടും റിസ്‌ക് ഇല്ലാതെ ഇവ തുടങ്ങാനാവും. എളുപ്പത്തില്‍ വിറ്റഴിക്കാവുന്നതും ക്രെഡിറ്റ് വില്പന വരാത്തതും ലാഭവിഹിതം കൂടിയതുമായ സംരംഭങ്ങളാണ് ഇവ. 

ഹോബികള്‍ വഴിയും പണം

പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, നഴ്‌സറികള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട്്. ഇവയെ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം. മട്ടുപ്പാവില്‍ കൃഷിചെയ്തുമാത്രം പതിനായിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന വീട്ടമ്മയുണ്ട്. അതിനോടുള്ള താത്പര്യം മാത്രമാണ് അവരുടെ വിജയരഹസ്യം. അലങ്കാര മത്സ്യകൃഷി തുടങ്ങുകയൊണെന്നിരിക്കട്ടെ. അതിന് സൗകര്യം ഒരുക്കിക്കൊടുത്താല്‍ മാത്രം മതി. മത്സ്യകൃഷി നടത്തുന്നതിനാവശ്യമായ വിത്ത്, മരുന്ന്, തീറ്റ, സാങ്കേതിക സഹായങ്ങള്‍ എന്നിവ നല്‍കുന്നതിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹായം നല്‍കും. മത്സ്യങ്ങളെ വാങ്ങി ഇവരുടെ കീഴിലുള്ള ഏജന്‍സികള്‍ തന്നെ കയറ്റി അയയ്ക്കുന്ന രീതിയുമുണ്ട്.

ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലാസ്സ് പെയിന്റിങ് വര്‍ക്കുകള്‍. ആവശ്യമായ അളവില്‍ ഗ്ലാസ്സുകള്‍ വാങ്ങി വര്‍ക്ക് ചെയ്ത് നല്‍കിയാല്‍ മതി. ചതുരശ്ര അടി കണക്കിന് പ്രതിഫലവും ലഭിക്കും. പെയിന്റിങ്ങില്‍ പ്രത്യേക താത്പര്യമുള്ളവര്‍ക്ക് അധിക വരുമാനവും ലഭിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 500 രൂപ നിരക്കില്‍ സാരി വാങ്ങി, അതില്‍ എംബ്രോയിഡറി ചെയ്ത് പെയിന്റിങ്, സാറ്റിന്‍ സ്റ്റിച്ച്, റണ്ണിങ് സ്റ്റിച്ച്, സ്റ്റോണ്‍ വര്‍ക്‌സ്, കട്ടിങ് ട്യൂബ് എന്നിവ ചെയ്ത്, ഫോള്‍ഡ് പിടിപ്പിച്ച്, സീക്വന്‍സും, മിറര്‍ വര്‍ക്കുകളും ചെയ്ത് 10 ദിവസം കൊണ്ട് 5000 രൂപയ്ക്ക് വില്‍ക്കാനാവും. ഈ ഹോബികളൊക്കെ ലക്ഷങ്ങളുടെ വിറ്റുവരവുള്ള സംരംഭങ്ങളായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളവയാണ്.

പാര്‍ട്ട്‌ടൈം സംരംഭങ്ങള്‍

ചെറിയ വരുമാനക്കാരായ സ്ത്രീകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ പാര്‍ട്ട് ടൈം സംരംഭങ്ങളെ ആശ്രയിക്കാം. ദിവസവും കുറെ വീടുകളിലേക്കുള്ള ദോശ, ഇഡ്ഡലി എന്നിവയ്ക്ക് മാവുകള്‍ അരച്ചു നല്‍കാന്‍ വീട്ടിലുള്ള ഗ്രൈന്റര്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. വീടിനുള്ളില്‍ തന്നെ ഒരു ഫ്രീസര്‍ വാങ്ങിവെച്ച് ചുറ്റുപാടുമുള്ള ആവശ്യക്കാര്‍ക്ക് പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവ സ്ഥിരമായി നല്‍കാം. ഇങ്ങനെ പാര്‍ട്ട് ടൈം ആയി സംരംഭങ്ങള്‍ തുടങ്ങി അത് മുഴുവന്‍ സമയ ബിസിനസ്സ് ആക്കിയവരും മറ്റ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ത്തിയവരും നമുക്കുചുറ്റും ഉണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി നടത്തുന്നുണ്ട്.

സര്‍ക്കാറും സഹായിക്കും

ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നല്‍കാന്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് പദ്ധതിയില്‍പെടുത്തിയും മറ്റ് ജാമ്യങ്ങള്‍ വാങ്ങാതെയും വായ്പ നല്‍കണം.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, ഖാദി ബോര്‍ഡ് എന്നിവര്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. യാതൊരു പലിശയും ഇല്ലാതെ സംരംഭക വികസന മിഷന്‍ വഴിയും (കെ.എഫ്.സി.യാണ് നോഡല്‍ ഏജന്‍സി) കുറഞ്ഞ പലിശ നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും വായ്പ നല്‍കുന്നു.

വ്യവസായ സംരംഭങ്ങളില്‍ വനിതകള്‍ നടത്തിയ മൂലധന നിക്ഷേപത്തിന് 50ശതമാനം വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. ബാങ്ക് വായ്പ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ഇത് കെട്ടിടത്തിന് 50,000 രൂപ വരെയും മെഷിനറി നിക്ഷേപത്തിന് 75,000 രൂപ വരെയുമാണ്. ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ നടക്കുന്നതും, 80 ശതമാനം എങ്കിലും സ്ത്രീകള്‍ ജോലിചെയ്തുവരുന്നതുമായ സ്ത്രീ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണ മൂലധന നിക്ഷേപ പദ്ധതിയില്‍ സ്ത്രീ സംരംഭകര്‍ക്ക് അഞ്ചുശതമാനം വരെ അധിക സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഖാദി ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതിയില്‍ സ്ത്രീകളെ പ്രത്യേകമായി കണക്കാക്കി പദ്ധതി തുകയുടെ 30 ശതമാനം വരെ ഗ്രാന്റ് നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം വരെയുള്ള സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്'.
{[['']]}

ഇത് ആരാണന് മന്സ്സീലയോ....ഇവളുംആടാ൯ തുടങ്ങീ What a Rocking Show!! - Vanitha Film Awards

Kerala tv show and news

{[['']]}

കണ്ടാല്‍ നമ്മള്‍ അമ്പരന്നുപോകും; ആര്‍ക്കും ...........!!!!!!!! ഈ വീഡിയോ കാണുക.

Kerala tv show and news
{[['']]}

വീഡിയോ കാണുക-സിസിടിവിയില്‍ കുടുങ്ങിയത് മൃഗമനുഷ്യന്‍. ബ്രസിലീലാണ് പാതിമനുഷ്യനും പാതി മൃഗവുമായ രൂപം സിസിടിവിയില്‍ പതിഞ്ഞത്. 44 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ഈ അപൂര്‍വ്വ വീഡിയോയുമായി മിറര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്ത പരന്നതോടെ പരിസരവാസികള്‍ ഭീതിയിലാണ്. ഇത്തരത്തിലുള്ള ജീവികളെ വേര്‍വൂള്‍ഫ് എന്നാണ് ഗ്രാമവാസികള്‍ കരുതി പോരുന്നത്. വീഡിയോ കാണുക.

Kerala tv show and news സിസിടിവിയില്‍ കുടുങ്ങിയത് മൃഗമനുഷ്യന്‍. ബ്രസിലീലാണ് പാതിമനുഷ്യനും പാതി മൃഗവുമായ രൂപം സിസിടിവിയില്‍ പതിഞ്ഞത്. 44 സെക്കന്റ് നീണ്ടു നില്‍ക്കുന്ന ഈ അപൂര്‍വ്വ വീഡിയോയുമായി മിറര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്ത പരന്നതോടെ പരിസരവാസികള്‍ ഭീതിയിലാണ്. ഇത്തരത്തിലുള്ള ജീവികളെ വേര്‍വൂള്‍ഫ് എന്നാണ് ഗ്രാമവാസികള്‍ കരുതി പോരുന്നത്. വീഡിയോ കാണുക.
{[['']]}

ഇവള്‍ ഭാര്യ തന്നെയാ.. പക്ഷെ പരസ്പരം പാരവയ്പ്പ്..അതാണ് സഹിക്കാൻ കഴിയാത്തത്..കണ്ണു മിഴിക്കേണ്ട യഥാർത്ഥ ജീവിതത്തിലെ .

Kerala tv show and news

{[['']]}

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികള്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

Kerala tv show and news

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്‌നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്. സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും. 'കഴുത കാമം കരഞ്ഞുതീര്‍ക്കും' എന്നൊക്കെ പറയുന്നപോലെ സ്ത്രീകളോ അതോ വീട്ടിലെ പുരുഷന്മാര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍ സ്ഥലം വിടും.

രണ്ടാമത്തെക്കാര്യം ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം സ്ത്രീകളും പോലീസില്‍ പോയിട്ട് സ്വന്തം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തുപോലും പറയില്ല. ആ നമ്പറു കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും. ചുമ്മാ എന്തിന് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാക്കണം എന്ന തോന്നലാണിതിനു പിന്നില്‍. വഴിയരികില്‍ കമന്റടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും അത്തരത്തിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി, സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ത്തന്നെ ഈ ശല്യക്കാരെ വിളിച്ച് ഒന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ജയിലില്‍ പോയതായി കേട്ടിട്ടുണ്ടോ? ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് അത്ര വലിയ ഒരു കുറ്റമായി ആരും കാണുന്നില്ല. അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടിവരും എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത. പക്ഷേ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെയൊന്നും ജയിലിലിടേണ്ട കാര്യമില്ല. ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്‌നം തീരും. ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മറ്റുള്ളവരെ മനഃപൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകളെങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
2. ശല്യക്കാരുടെ കുടുംബാംഗങ്ങളെ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ ഫോണ്‍കാലത്തെ കണ്ടുപിടിത്തമൊന്നുമല്ല കേട്ടോ. ഓരോ നമ്പറും ചുമ്മാ വിളിച്ച,് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ ആയതിനാലും ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം ഹിറ്റ് ആന്‍ഡ് മിസ് പരിപാടിയാണ്. പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടുമാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കോളണം എന്നില്ലല്ലോ. അപ്പോള്‍ കാശു കളയാന്‍ റെഡിയായവരും നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടില്‍ അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. പെണ്‍കുട്ടികളാണ് എടുക്കുന്നതെന്നുവെച്ചാല്‍ പിന്നെ കൊച്ചുവര്‍ത്തമാനത്തിനുള്ള ശ്രമമായി. ചീത്തപറഞ്ഞ് അവര്‍ മടുത്തു. ശല്യക്കാരന്‍ വിടുന്നില്ല. അക്കാലത്ത് കോളര്‍ ഐഡി സംവിധാനമൊന്നുമില്ല. അതുകൊണ്ട് ഇതാരാണെന്നറിയാനോ തിരിച്ചുവിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

അവിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു. അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു. 'അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം' എന്നദ്ദേഹം ഉറപ്പും കൊടുത്തു.
കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.
'അയാളാണെന്നാ തോന്നുന്നേ മാമാ,' കുട്ടി പറഞ്ഞു.
'കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ,' അദ്ദേഹം പറഞ്ഞു.
പിന്നെ ഫോണ്‍ എടുത്ത് ഒരു അഞ്ചു മിനിട്ട് പോലീസ് ഭാഷയില്‍ അമിട്ടു പൊട്ടിച്ചു... മറ്റേ വശത്തെ ഫോണ്‍ വെച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസുമാമന്‍ പോയി. പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.
വൈകീട്ട് വീട്ടിലേക്ക് പിന്നെയും ഫോണ്‍ വന്നു. അവിടെനിന്നും കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനാണ്. പെണ്‍കുട്ടി അന്നത്തെ വിശേഷം പറയാന്‍ തുടങ്ങിയതേയുള്ളൂ.
പക്ഷേ, പയ്യന്‍ പറഞ്ഞു: 'ഇന്ന് ഒരു സംഭവം ഉണ്ടായി.'
'എന്തുപറ്റി.'
അച്ഛന്‍ കല്യാണത്തിന്റെ കാര്യമെന്തോ പറയാന്‍ ഈ നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ ഒരു പോലീസ് സ്‌റ്റേഷനിലാണ് കിട്ടിയതെന്നു തോന്നുന്നു. അവരച്ഛനെ തെറിപറഞ്ഞ് ചെവി പൊട്ടിച്ചു.
'എന്റെ ചേട്ടാ, അത് ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളു മാറിപ്പോയതാണെന്ന്' ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'മിസ്ഡ് കോള്‍ വന്ന്' പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഇതെങ്ങനെ? ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ 'വലയില്‍ വീഴും?' ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും. ഒരു മിസ്ഡ് കോള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിങ്ങിന് ഒരുമിച്ചു പഠിച്ച പരിചയമുണ്ടെങ്കില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്മാരോടൊപ്പം ഒരു സിനിമയ്ക്കുപോലും പോകൂ. പറ്റിയാല്‍ പകല്‍സമയത്ത്. ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡിഗാര്‍ഡിലും ഒക്കെ. വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറമായിരിക്കണം. എനിക്കു പരിചയമില്ലാത്ത ഫീല്‍ഡാണ്.

അപ്പോള്‍ ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്ന് വീട്ടമ്മ വീടുവിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജിലെത്തുകയുമൊക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ, ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കോളില്‍ വീഴുന്നത്.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകീട്ട് സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

ഇങ്ങനെ സ്വന്തം വീട്ടില്‍, സ്വന്തം ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടി മിസ്ഡ് കോള്‍ മൂലം മറ്റുള്ളവരെ വിശ്വസിച്ചാല്‍ അതില്‍ തെറ്റുപറയാനുണ്ടോ? അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാകില്ല. മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലുമുണ്ട്. സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍നിന്നും ഉറപ്പാണല്ലോ. അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്പരം ഒന്നും വരാനില്ല.

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടല്ല, ഒരു മിസ്ഡ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger