Kera
ഗോസിപ്പുകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം ഇപ്പോള്‍ നിക്കാഹിലെത്തിയിരിക്കുന്നു.മലയാളികള്‍ക്ക് ഏറെ കൗതുകവും ജിഞ്‌ജാസയും തോന്നിയ ഫഹദ് നസ്‌റിയ വിവാഹവിശേഷങ്ങളിലേക്ക്...
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നസീമും ഇനി ജീവിതത്തിലും താരജോഡികള്‍.ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പുറത്തുവരാനിരിക്കെയാണ് ഇവരുടെ നിക്കാഹ്. ഗോസിപ്പുകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഫഹദും നസ്‌റിയയും മനസ്സില്‍കാത്തുവെച്ച പ്രണയം ഇപ്പോള്‍ നിക്കാഹിലെത്തിയിരിക്കുന്നു.മലയാളികള്‍ക്ക് ഏറെ കൗതുകവും ജിഞ്‌ജാസയും തോന്നിയ ഫഹദ് നസ്‌റിയ വിവാഹവിശേഷങ്ങളിലേക്ക്....
മനോഹരമായ കൈ്ലമാക്‌സ്
തനി ഫാസില്‍ ചിത്രം പോലെ മനോഹരമായ കൈ്ലമാക്‌സിലാണ് ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്.അടുത്ത ഓഗസ്‌റ്റില്‍ ഫഹദും നസ്‌റിയയും വിവാഹിതരാകാന്‍ പോകുന്ന വിവരം ഫഹദിന്റെ പിതാവും പ്രശസ്‌ത സംവിധായകനുമായ ഫാസിലാണ് അറിയിച്ചത്.ഏതെങ്കിലും സിനിമാ ലൊക്കേഷനില്‍ മൊട്ടിട്ടതല്ല ഫഹദ്-നസ്‌റിയ പ്രണയമെന്ന്. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫാസില്‍ പറഞ്ഞു.നസ്‌റിയയുടെ പിതാവ് നസീമുദ്ദീന്‍, മാതാവ് ബീഗം ബീന എന്നിവരുമായി ഫാസിലും ഭാര്യ റോസീനയും വിവാഹോലോചന നടത്തുകയായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച ശേഷം വിവാഹവാര്‍ത്ത പുറത്തുവിട്ടതുകൊണ്ട്‌പതിവ് താരവിവാഹങ്ങള്‍ പോലെ ഗോസിപ്പുകള്‍ക്കും അശ്ലീല കമന്റുകള്‍ക്കും ഫഹദിനും നസ്‌റിയയ്‌ക്കും നിന്നുകൊടുക്കേണ്ടിവന്നില്ല.
ഫഹദിന് ഒരു പ്രണയിനിയുണ്ട്
ഫഹദിനും ഒരു പ്രണയിനിയുണ്ടെന്ന വാര്‍ത്ത നാളുകളായി സിനിമമാരംഗത്തും മാധ്യമങ്ങള്‍ക്കിടയിലും സജീവചര്‍ച്ചയായിരുന്നു.രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന പ്രണയ ചിത്രം പുറത്തുവന്നതിനു ശേഷം ഫഹദ് തന്നെയാണ് തന്റെ പ്രണയം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്.ആ ചിത്രത്തില്‍ റസൂലായി വളരെ റൊമാന്റിക്കായാണ് ഫഹദ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത്.കാല്‌പനിക കാമുകന്റെ എല്ലാ ഭാവുകങ്ങളും ഫഹദ് മനോഹരമായാണ് ആ ചിത്രത്തില്‍ അവതരിപ്പിച്ചു.
"എന്റെ പ്രണയം എനിക്ക് എത്രയും പ്രിയപ്പെട്ടതും സ്വകാര്യവുമാണ്. ഞാനത് ആഘോഷിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല."തന്റെ പ്രണയത്തെക്കുറിച്ച് ഫഹ ദ് ആദ്യമായി ഇങ്ങനെയാണ് വെളിപ്പെടുത്തിയത്.പിന്നീട് പല മാധ്യമങ്ങള്‍ക്കു നല്‍കിയ കൂടിക്കാഴ്‌ചകളിലും ഫഹദ് പ്രണയത്തെക്കുറിച്ച് നിരന്തരം സംസാരിച്ചെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പല പേരുകളെ ഫഹദ് നിഷേധിച്ചിരുന്നുമില്ല.
പ്രണയിച്ച് പ്രണയിച്ച് നസ്‌റിയ
"സിനിമയില്‍ പ്രണയിച്ച് പ്രണയിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനോട് ഒരു മടുപ്പ് വരുമെന്നും പ്രേമിക്കാന്‍ താന്‍ മറന്നുപോകു"മെന്നുമാണ് നസ്‌റിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.എന്നാല്‍ നസ്‌റിയ തമിഴിലെ ഒരു സംവിധായകനുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.കൂടാതെ നസ്‌റിയയുടെ പ്രണയത്തെക്കുറിച്ച് കൊച്ചു കൊച്ചു സൂചനകള്‍ നസ്‌റിയയുടെ ചില അഭിമുഖങ്ങളിലും പുറത്തുവന്നിരുന്നു. പക്ഷേ യഥാര്‍ത്ഥ പ്രണയത്തെ നസ്‌റിയയും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.
ഇനിയെല്ലാം ഫഹദിന്റെ ഇഷ്‌ടം
കരാറൊപ്പിച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിവാഹശേഷം അഭിനയിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നസ്‌റിയ പറയുന്നു.കുടുംബ ജീവിതമാണ് പരമപ്രധാനം.അതുകഴിഞ്ഞേ ബാക്കിയെല്ലാമുള്ളൂ.ഇനിയെല്ലാം ഫഹദിന്റെ ഇഷ്‌ടമായിരിക്കുമെന്നും നസ്‌റിയ പറഞ്ഞു.
ചൂടേറിയ ചര്‍ച്ച
ഫെയ്‌സ് ബുക്കില്‍ 30 ലക്ഷത്തിലേറെ ആരാധകരുടെ ലൈക്ക് നേടിയ നസ്‌റിയയുടെ വിവാഹവാര്‍ത്തയും സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു.ഇടയ്‌ക്ക് 'നയ്യാണ്ടി' എന്ന തമിഴ് ചിത്രത്തില്‍ ഗ്ലാമറസായ വേഷം അണിയാന്‍ നസ്‌റിയ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തെക്കാളും ഏറെ ചര്‍ച്ചയാണ് വിവാഹ വാര്‍ത്തയ്‌ക്ക് കിട്ടിയത്.ഫഹദ്-നസ്‌റിയ വിവാഹ വാര്‍ത്ത ഇപ്പോഴും ലൈവായിത്തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്. ഒരു ഗോസിപ്പിനും ഇട നല്‍കാതെ തികച്ചും ഔപചാരികമായി ഫഹദിന്റെ വിവാഹവാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫാസില്‍ പറഞ്ഞു.ബാലതാരവും അവതാരികയുമായി രംഗത്തെത്തിയ നസ്‌റിയയെ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു.കുട്ടിക്കാലം മുതലേ നസ്‌റിയയെ അറിയാം.'നേരം' എന്ന സിനിമയുടെ പൂജാവേളയിലാണ് നസ്‌റിയയെ ആദ്യമായി നേരില്‍ കാണുന്നത്.അന്നുതന്നെ ഫഹദിന് ഇവള്‍ ചേരുമെന്ന് തോന്നിയിരുന്നതായും ഫാസില്‍ പറഞ്ഞു.എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ട കുട്ടിയാണ് നസ്‌റിയ എന്നുതോന്നി.ഫഹദിനോട് പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.ഫാസില്‍ പറഞ്ഞു.
ഫാസില്‍ നേരിട്ട് നസ്‌റിയയെ വിളിച്ച് വിവാഹമാലോചിക്കട്ടെയെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നസ്‌റിയയുടെ വീട്ടുകാരോട് ലൊക്കേഷനിലെത്തി ഫഹദുമായി സംസാരിക്കാന്‍ പറഞ്ഞതും ഫാസിലാണ്. പെണ്ണുകാണലും വിവാഹമുറപ്പിക്കലുമൊക്കെ ലൊക്കേഷനില്‍ തന്നെ നടന്നു. പക്ഷേ ഇതാരെയും അറിയിച്ചില്ലയെന്നതാണ് ഫാസിലിന്റെ വിജയം. കുറച്ചു നാളെങ്കിലും പ്രണയം രഹസ്യമാക്കി വെച്ചതിന്റെ ക്രഡിറ്റ് ഫഹദിനും നസ്‌റിയയ്‌ക്കും ഇതോടെ സ്വന്തമാകുകയും ചെയ്‌തു.
നിക്കാഹ് ഓഗസ്‌റ്റില്‍
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ നസ്‌റിയ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരമാണ്.50 ലക്ഷം പ്രതിഫലം വാങ്ങിക്കുന്ന താരമെന്ന വാര്‍ത്തയും നസ്‌റിയയ്‌ക്ക് ഉണ്ട്.വിവാഹശേഷം നസ്‌റിയ സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിന് അതെല്ലാം അവരു ഭാര്യയും ഭര്‍ത്താവും കൂടി തീരുമാനിക്കട്ടെയെന്നാണ് നസ്‌റിയയുടെ പിതാവ് നസീം ചിരിച്ചുകൊണ്ടു പറഞ്ഞത്.ഞങ്ങളൊന്നിനും എതിരല്ല.ഭാവികാര്യങ്ങളെല്ലാം അവര്‍തന്നെ തീരുമാനിക്കട്ടെ.ഓഗസ്‌റ്റില്‍ തിരുവനന്തപുരത്ത് വെച്ച് തന്നെയായിരിക്കും വിവാഹമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയുടെ തലവരതന്നെ തിരുത്തിയെഴുതിയതില്‍ ഫഹദ് ഫാസിലിന് മുഖ്യപങ്കുണ്ട്.ഇതുവരെ കണ്ടുപരിചയിച്ച സിനിമയുടെ ദൃശ്യഭാഷ പൊളിച്ചെഴുതിയവരില്‍ ഫഹദ് തന്നെയാണ് ഒന്നാമന്‍.സംവിധായകര്‍ നല്‍കിയ ഓരോ വേഷവും കരളുറപ്പോടെ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ വളരെ വേഗത്തില്‍ കയറിക്കൂടാനും ഫഹദിന് കഴിഞ്ഞു.
അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ഹിറ്റായി മാറിയതാണ് നസ്‌റിയ എന്ന മലയാളികളുടെ സ്വന്തം താരത്തിന്റെ വിജയമന്ത്രം.ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ സൂപ്പര്‍താരമായി നസ്‌റിയയ്‌ക്ക് മാറാന്‍ കഴിഞ്ഞതും നസ്‌റിയയുടെ ഭാഗ്യമായി.
ഹിറ്റ് ചിത്രം പോലെ
സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന ഫഹദ്-നസ്‌റിയ ഇനി ജീവിതത്തിലും ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പോലെ വന്‍വിജയം നേടട്ടേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.നസ്‌റിയയ്‌ക്ക് കിട്ടിയ ലൈക്കുകളെ കടത്തിവെട്ടിക്കൊണ്ടാണ് ആരാധകര്‍ ഇവരുടെ വിവാഹവാര്‍ത്തയ്‌ക്കും ആശംസകള്‍ അര്‍പ്പിക്കുന്നത്.ഒരു ഫാസില്‍ ചിത്രം പോലെ മനോഹരമായ കൈ്ലമാക്‌സിനായി ഓഗസ്‌റ്റിലെ നിക്കാഹിനായി നമുക്ക് കാത്തിരിക്കാം.
അവളെ സ്‌നേഹിച്ച് സംരക്ഷിക്കും
അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'ബാംഗ്‌ളൂര്‍ ഡെയ്‌സ്' എന്ന ഫഹദും നസ്‌റിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടക്കുമ്പോഴാണ് ഫഹദ്-നസ്‌റിയ വിവാഹവാര്‍ത്ത പുറത്തുവന്നത്.ഫാസില്‍തന്നെ വിവാഹവിവരം മാധ്യമങ്ങളോട് പറഞ്ഞതോടെ ബാംഗ്ലൂരിലെ ലൊക്കേഷനിലും ആഹ്‌ളാദം നിറഞ്ഞു.ആ സമയം സെറ്റിലില്ലാതിരുന്ന ഫഹദ് സെറ്റിലെത്തി പ്രതിശ്രുത വധു നസ്‌റിയയെ അഭിനന്ദിക്കുകയും ഇരുവരും വിവാഹ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.
"എന്നെ വിവാഹം കഴിക്കുക എന്നത് വലിയ വെല്ലുവിളിയും ഭാഗ്യപരീക്ഷണവും ത്യാഗവുമാണ്.എന്റെ കുടുംബത്തിന് ഈ കുട്ടിയെ വലിയ ഇഷ്‌ടമായതിനെ തുടര്‍ന്ന് ഞാന്‍ ചാറ്റിംങ് നടത്തി പ്രണയത്തിലായി.അവള്‍ മാജിക്കാണ്.എന്നെ മാറ്റിമറിച്ചു കളഞ്ഞു.മരണം വരെയും തുടര്‍ന്നും ഞാന്‍ അവളെ സ്‌നേഹിച്ച് സംരക്ഷിക്കും."'ഫഹദ് നസ്‌റിയയോടുളള പ്രണയവും ഇഷ്‌ടവും തന്റെ ഫെയ് സ്‌ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചിട്ടത്.