Kerala tv show and news
തന്നെ ബലാല്‍സംഗം ചെയ്ത കാമുകന്റെ ലിംഗം യുവതി കത്രിക കൊണ്ട് മുറിച്ചെടുത്ത സംഭവത്തില്‍ ഹോങ്കോങ്ങ് കോടതി വിചാരണ തുടങ്ങി. ലിംഗം മുറിച്ചുമാറ്റിയ ശേഷം യുവതി കാമുകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് ഹോങ്കോങ് കോടതി വിചാരണ ആരംഭിച്ചത്. യുവതിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.
യൂങ് കി എന്ന യുവതിയാണ് കാമുകനായ 31 വയസ്സുകാരന്‍ ഴുവോ ഹുയി എന്ന പിയാനോ അധ്യാപകനെ ക്രൂരമായി വധിച്ചത്. ബലാല്‍സംഗത്തിനു വിധേയയായ യുവതി പ്രതികാരമായാണ് ഈ അരുംകൊല നടത്തിയത്. ലിംഗം മുറിച്ചു മാറ്റിയതായി കോടതിക്കുമുന്നില്‍ സമ്മതിച്ച യുവതി എന്നാല്‍, കൊലക്കുറ്റം നിഷേധിച്ചു.
ഹോങ്കോങില്‍ താമസിക്കുന്ന യൂങ് കി വര്‍ഷങ്ങളായി യുവാവുമായി പ്രണയത്തിലായിരുന്നു. ഴുവോ ഹുയി തന്റെ കൈയില്‍ നിന്ന് പല വട്ടം വന്‍ തുക കൈപ്പറ്റുകയും ഗര്‍ഭിണിയായ ശേഷം പുറന്തള്ളുകയും ചെയ്തതായി യുവതി കോടതിയില്‍ മൊഴി നല്‍കി.
2012ലാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്റെ ഫ്ലാറ്റിലെത്തിയ യുവാവ് വഴക്കിനെ തുടര്‍ന്ന് തന്നെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യൂങ് കി പറഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന തന്റെ മകളെയും യുവാവ് മര്‍ദ്ദിച്ചു. ഇതിനു ശേഷം വരാന്തയിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികാരം ചെയ്തതെന്നും യൂങ് കി പറഞ്ഞു.
സൂപ്പില്‍ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം യുവാവിനെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയി ലിംഗം കത്രിക കൊണ്ട് മുറിച്ചെടുത്ത ശേഷം ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്തു. ബോധം വന്നപ്പോള്‍ വാവിട്ടു കരഞ്ഞ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയും ചെയ്തതായാണ് കേസ്.
കാര്‍ വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ തന്റെ കൈയിലുള്ള യൂങ് കി യുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മൊഴി നല്‍കി
{[['']]}